അമ്പമ്പോ..! മോഡിഫൈ ചെയ്ത എർട്ടിഗ വേറെ ലെവൽ തന്നെ

മോഡിഫിക്കേഷനുകൾക്ക് ഒരു പഞ്ഞമില്ലാത്ത നാടാണല്ലോ കേരളം. അത് പോലെ തന്നെ എംവിഡി മാമൻമാർക്ക് ചാകരയുമുണ്ട്. നിയം അനുവദിക്കുന്ന ഏത് മോഡിഫിക്കേഷനുകളും നമ്മൾക്ക് സ്വന്തം വാഹനത്തിൽ ചെയ്യാൻ സാധിക്കും. മോഡിഫിക്കേഷനുകളുടെ വീഡിയോകളും വാർത്തകളും ഒരുപാട് നമ്മൾ എല്ലാ ദിവസവും കാണുന്നതാണ്. ഇപ്പോൾ തരംഗമായിരിക്കുന്നത് മാരുതി സുസുക്കിയുടെ എർട്ടിഗയുടെ മോഡിഫിക്കേഷനെ പറ്റിയാണ്.

മാരുതിയുടെ ഏത് വണ്ടിയും മോഡിഫൈ ചെയ്താൽ ഒരു പ്രത്യേക അഴകാണ്. അത് പോലെ തന്നെയാണ് ഇപ്പോൾ എർട്ടിഗയും. കമ്പനിയുടെ ഏറ്റവും മികച്ച ഒരു എംപിവിയാണ് എർട്ടിഗ.മികച്ച സ്പേസും, കംഫർട്ടും,താങ്ങാനാകുന്ന വിലയും എല്ലാം വാഹനത്തിൻ്റെ മാത്രമല്ല മാരുതിയുടെ തന്നെ മുഖമുദ്രയാണ്. ഒരു മികച്ച ഫാമിലി കാറ് തന്നെയാണ് എർട്ടിഗ.

അമ്പമ്പോ..! മോഡിഫൈ ചെയ്ത എർട്ടിഗ വേറെ ലെവൽ തന്നെ

മോഡിഫിക്കേഷനിലേക്ക് നോക്കുകയാണെങ്കിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ആദ്യം കണ്ണിലുടക്കുന്നത്. കാറിന്റെ മുകൾ ഭാഗത്ത് ഹൈ-ഗ്ലോസ് ബ്ലാക്ക് പിപിഎഫ് ഉപയോഗിച്ച് ഡ്യുവൽ ടോൺ ആക്കിയിട്ടുണ്ട്. ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത് കിറ്റുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ബ്ലാക്ക്-ഔട്ട് ഇൻസൈഡുകളുള്ള രണ്ട് കസ്റ്റമൈസ്ഡ് ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎല്ലുകളും നൽകിയിരിക്കുന്നു.

ക്രോം ആക്‌സന്റുകളുള്ള ഡൈനാമിക് ഹൈ-ഗ്ലോസ് ബ്ലാക്ക് ഗ്രിലാണ് മുന്നിൽ. പിന്നിലേക്ക് നോക്കുകയാണെങ്കിൽ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്ന ഒരു ബംബറാണ് നൽകിയിരിക്കുന്നത്. ആറ് പീസ് ഇൻഫിനിറ്റി റിയർ എൽഇഡി ടെയിൽലാമ്പുകളും ഭംഗിയുളളതായി കാണാം. അകത്തേക്ക് നോക്കിയാൽ പില്ലറുകളിലും അകത്ത് ഹെഡ് റൂമിൽ എല്ലാം ഒരു സ്വർണ്ണ നിറമാണ് നൽകിയിരിക്കുന്നത്.

അമ്പമ്പോ..! മോഡിഫൈ ചെയ്ത എർട്ടിഗ വേറെ ലെവൽ തന്നെ

സീറ്റ് കവറുകൾക്ക് എല്ലാം ഒരു ത്രീ ടോൺ ആണ് കൊടുത്തിരിക്കുന്നത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കൂടാതെ, കസ്റ്റമൈസ്ഡ് ഫ്ലോർ മാറ്റുകളും കാണാം. മൊത്തത്തിൽ എർട്ടിഗ വേറെ ലെവലായിരിക്കുകയാണ്. ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ മാരുതി സുസുക്കിയുടെ ഏത് വാഹനങ്ങളും മോഡിഫൈ ചെയ്യാൻ വളരെ ഉതകുന്ന ഒന്നാണ്. പലർക്കും മോഡിഫിക്കേഷനെ പറ്റി തെറ്റായ ധാരണകളാണ് ഉളളത്.

നിയമപരമായി മോഡിഫൈ ചെയ്യുക എന്ന് പറഞ്ഞാൽ കമ്പനി നൽകിയിരിക്കുന്ന അളവുകളിൽ നിന്ന് മാറ്റം വരുത്താതെ ചെയ്യുന്ന മോഡിഫിക്കേഷനുകളെയാണ് നിയമപരമായി എന്ന് കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ പലരും വാഹനങ്ങൾ അങ്ങനെയല്ല മോഡിഫൈ ചെയ്യുന്നത്. അത് കൊണ്ടാണ് എംവിഡി മാമൻമാർ ചലാൻ നൽകുന്നത്.

കാറിന്റെ നിറം മാറ്റുന്നത് രൂപമാറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും. എന്നാല്‍ ആര്‍ടിഒയില്‍ നിന്നും അനുമതി നേടിയാല്‍ കാറിന്റെ നിറം മാറ്റാം. ഇതിന് വേണ്ടി ആദ്യം ബന്ധപ്പെട്ട ഉടമസ്ഥന്‍ നിറം മാറ്റുന്നത് സംബന്ധിച്ച് ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കണം. ആര്‍ടിഒയില്‍ നിന്നും അനുമതി ലഭിച്ചാല്‍ കാറിന്റെ നിറം മാറ്റാം. അതേസമയം ആര്‍സി ബുക്കില്‍ പുതിയ നിറം കൃത്യമായി രേഖപ്പെടുത്തണം.

ആര്‍സി ബുക്കില്‍ എഞ്ചിന്‍ വിവരങ്ങളെല്ലാം ഉള്ളടങ്ങിയിട്ടുണ്ടാകും. എഞ്ചിന്‍ മാറ്റേണ്ട സന്ദര്‍ഭമുണ്ടായാല്‍ ആര്‍ടിഒയില്‍ നിന്നും അനുമതി നേടേണ്ടത് അനിവാര്യമാണ്. പുതിയ എഞ്ചിന്‍ വിവരങ്ങള്‍ ആര്‍സി ബുക്കില്‍ പുതുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഉയര്‍ന്ന പതിപ്പില്‍ നിന്നുമുള്ള എഞ്ചിനെ കാറിന്റെ കുറഞ്ഞ പതിപ്പില്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ ഇതിനും ആര്‍ടിഒ അനുമതി തേടണം. കാറിന്റെ ഉയര്‍ന്ന പതിപ്പാണ് രാജ്യത്ത് വില്‍പനാനുമതി നേടുന്നതെന്നതാണ് ഇതിന് കാരണം.

നിര്‍മ്മാതാക്കള്‍ നല്‍കുന്ന അനുയോജ്യ ഘടകങ്ങള്‍ക്ക് പകരം അനൗദ്യോഗിക പാര്‍ട്‌സുകളും ഘടനകളുമാകും അനധികൃതമായി കാറിന്റെ രൂപം മാറ്റുമ്പോള്‍ ഉപയോഗിക്കപ്പെടുക. ഇതും സുരക്ഷാഭീഷണി ഉയര്‍ത്തും. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ കാറുകളെ പിടികൂടാന്‍ ആര്‍ടിഒയ്ക്ക് പൂര്‍ണ അധികാരമുണ്ട്. അത് കൊണ്ട് നിങ്ങൾക്ക് വാഹനത്തിൽ എന്തെങ്കിലും രൂപമാറ്റം ചെയ്യണമെങ്കിൽ അത് കൃത്യമായി അന്വേഷിച്ച് നിയമപരമായി മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Friday, June 9, 2023, 12:26 [IST]
English summary
Maruti suzuki ertiga looking sporty modification with indonesian spec
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X