ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

ഫാമിലിയോടൊപ്പം യാത്ര ചെയ്യാന്‍ താല്പര്യം ഉള്ളവരാകും നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ വലിയ വാഹനങ്ങള്‍ വിപണിയില്‍ നിന്നും തെരയുകയും ചെയ്യും. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

വിപണിക്ക് ഇപ്പോള്‍ ചെറിയ കാറുകളെക്കാള്‍ വലിയ മോഡലുകളോടാണ് താല്പര്യം. അതുകൊണ്ട് തന്നെയാണ് മിക്ക ബ്രാന്‍ഡുകളും തങ്ങളുടെ 5 സീറ്റര്‍ മോഡലുകളെ വലിച്ച് നീട്ടി 7 സീറ്ററായി വിപണിയില്‍ എത്തിച്ചിരിക്കുന്നതും.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

ഇത്തരത്തില്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ കുറച്ച് മികച്ച കാറുകളെയാണ് ഇവിടെ പരിയപ്പെടുത്തുന്നത്. അവ വിശാലവും സാമ്പത്തികവും ദൃഢവുമാണ്, ചിലതിന് മാന്യമായ സുരക്ഷാ റേറ്റിംഗുകള്‍ പോലും ഉണ്ടെന്ന് വേണം പറയാന്‍. എന്തിനധികം, ഈ കാറുകളില്‍ ചിലത് അല്‍പ്പം വലിയ കുടുംബത്തിന് പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലുതാണ്. ഏതൊക്കെ കാറുകളാണ് ഇത്തരത്തില്‍ കുടുംബത്തോടൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായതെന്ന് പരിശോധിക്കുകയാണ് ഇവിടെ.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

മാരുതി സുസുക്കി എര്‍ട്ടിഗ

കുടുംബങ്ങള്‍ ഒന്നിച്ച് ഒരു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ചെറിയ ബഡ്ജറ്റില്‍ വാങ്ങാന്‍ കഴിയുന്ന കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി എര്‍ട്ടിഗ. വര്‍ഷങ്ങളായി വിപണിയില്‍ ഉള്ള മോഡലിന്റെ സവിശേഷതകളും, യാത്ര സുഖകരവും വിശ്വസനീയവുമാണെന്ന് വേണം പറയാന്‍.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

സുഖപ്രദമായ ഏഴ് സീറ്റിംഗ് കപ്പാസിറ്റി വിപുലമായ കുടുംബങ്ങള്‍ക്ക് അനുയോജ്യമാണ്. അടുത്തിടെ നവീകരിച്ച ഒരു പതിപ്പിനെയും കമ്പിനി അവതരിപ്പിച്ചിരുന്നു. 1.5 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍, സ്മാര്‍ട്ട് ഹ്രൈബ്രിഡ് സംവിധാനത്തോടെയാണ് വിപണിയില്‍ എത്തുന്നത്.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

ഈ യൂണിറ്റ് 100 bhp കരുത്തും 136 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എര്‍ട്ടിഗയ്ക്കുള്ള ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. പ്രാരംഭ പതിപ്പിന് 8.35 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റിന് 12.79 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

റെനോ ട്രൈബര്‍

2019-ല്‍ ട്രൈബര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെച്ചത് മുതല്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. റെനോ ട്രൈബറിനെ കുറിച്ച് എടുത്തു പറയേണ്ട ഒരു കാര്യം ഗ്ലോബല്‍ NCAP ടെസ്റ്റുകളില്‍ അതിന്റെ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ആണ്.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

കൂടാതെ, ഈ കാര്‍ ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന വാങ്ങുന്നവര്‍ക്കും അനുയോജ്യമാണ്. 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഇത് 6,250 rpm-ല്‍ 71 bhp പവര്‍ ഔട്ട്പുട്ടും 3,500 rpm-ല്‍ 96 Nm പീക്ക് ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

പെപ്പി എഞ്ചിന്‍ 5-സ്പീഡ് AMT അല്ലെങ്കില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് വരുന്നത്. നിലവില്‍ വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 5.69 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 8.26 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ഈ വിഭാഗത്തില്‍ കൂടുതല്‍ ആളുകളും തെരഞ്ഞെടുക്കുന്ന ഒരു മോഡലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഈ മോഡല്‍ വളരെ വേഗത്തില്‍ തന്നെ ട്രാക്ഷന്‍ നേടുകയും ചെയ്തു.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

ഈ ജാപ്പനീസ് എംപിവി ഏഴ് സീറ്റിംഗ് കപ്പാസിറ്റിയും മികച്ച ഫീച്ചറുകളും, യാത്ര സുഖവും വിശ്വാസ്യതയും നല്‍കുന്നു. നിങ്ങള്‍ക്ക് ദീര്‍ഘദൂര യാത്രകളോ വാരാന്ത്യ യാത്രകളോ ഇഷ്ടമാണെങ്കില്‍, ഇന്നോവ ക്രിസ്റ്റ മോഡല്‍ പരിഗണിക്കാവുന്ന വാഹനമാണ്.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

നിങ്ങള്‍ക്ക് ഈ മോഡല്‍ രണ്ട് വേരിയന്റുകളില്‍ നിന്ന് തിരഞ്ഞെടുക്കാം - 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ അല്ലെങ്കില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. അധികം വൈകാതെ തന്നെ ഈ മോഡലിന് ഒരു പുതുതലമുറ പതിപ്പിനെക്കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട. നിലവില്‍ ഈ പതിപ്പിന്റെ പ്രാരംഭ പതിപ്പിന് 17.45 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 25.68 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

മഹീന്ദ്ര മറാസോ

കുടുംബ ആവശ്യങ്ങള്‍ക്കായി ഒരു കാര്‍ വാങ്ങുമ്പോള്‍ മഹീന്ദ്ര മറാസോയും പരിഗണിക്കാവുന്ന ഒരു മോഡലാണ്. ട്രൈബറിനെപ്പോലെ, മഹീന്ദ്ര മറാസോയ്ക്കും 4-സ്റ്റാര്‍ ഗ്ലോബല്‍ NCAP ക്രാഷ് റേറ്റിംഗ് ഉണ്ട്.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 121 bhp കരുത്തും 300 Nm പീക്ക് ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. ഒരു ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ കാര്‍ ലഭ്യമാകൂ - 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

മാരുതി സുസുക്കി XL6

പുനര്‍രൂപകല്‍പ്പന ചെയ്ത മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് പിന്നാലെ കമ്പനി XL6-നെയും അവതരിപ്പിച്ചിരുന്നു. എര്‍്ട്ടിഗയുടെ പ്രീമിയം പതിപ്പാണ് XL6, അതുകൊണ്ട് തന്നെ കാര്‍ 6-സീറ്റിംഗ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കൂടുതല്‍ പരുക്കന്‍ സൗന്ദര്യശാസ്ത്രവും പായ്ക്ക് ചെയ്യുന്നു. ഈ കാറിനുള്ള ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഉള്‍പ്പെടുന്നു. 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് 103.25 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

മഹീന്ദ്ര XUV700

വിശ്വസനീയവും പരുക്കന്‍തുമായ മോഡലുകളുടെ ശ്രേണിക്ക് മഹീന്ദ്ര പ്രശസ്തമാണ്. ഈ 7-സീറ്റിംഗ് കപ്പാസിറ്റി മോഡല്‍ അതിന്റെ സെഗ്മെന്റില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ്.

ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

ഈ വര്‍ഷം വിപണിയില്‍ എത്തിയ മോഡലിന് വലിയ ബ്രാന്‍ഡ് മികച്ച ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര മോഡല്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളാല്‍ നിറഞ്ഞതാണ്. നിങ്ങള്‍ക്ക് പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിനുകളില്‍ ഇത് തിരഞ്ഞെടുക്കാനും സാധിക്കും.

More from DriveSpark

Article Published On: Tuesday, May 31, 2022, 8:53 [IST]
English summary
Maruti suzuki ertiga to mahindra marazzo find here some cars that are perfect for family road trips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X