പുറത്ത് നിന്ന് നോക്കിയാൽ എർട്ടിഗ പക്ഷേ അകത്ത് കയറിയാൽ ബിഎംഡബ്ല്യു മാറി നിൽക്കും, വീഡിയോ കാണാം

കസ്റ്റമൈസേഷൻ താൽപ്പര്യമില്ലാത്തവർ വളരെ കുറവാണ്.എന്നാൽ ചില മോഡിഫിക്കേഷനുകളും കസ്റ്റമൈസേഷനുകളും നടത്താൻ അൽപ്പം നിയപ്രശ്നങ്ങളുണ്ട്. ഒരു ബിഎംഡബ്ല്യു സ്വന്തമാക്കുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ച് വലിയ സ്വപ്നം തന്നെയാണ്. എന്നാൽ ആഗ്രഹം കൊണ്ട് നമ്മുടെ വാഹനങ്ങളിൽ ഇൻ്റീരിയർ കസ്റ്റമൈസ് ചെയ്താൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. എന്നാൽ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മാരുതി സുസുക്കി എർട്ടിഗയുടെ ഇൻ്റീരിയർ ബിഎംഡബ്ല്യുവിന് സമാനമായി ചെയ്തിരിക്കുകയാണ്. ക്യാബിൻ്റെ തീം ബീജ്, കറുപ്പ് എന്നിവയിൽ നിന്ന് ബീജ്, ഷാംപെയ്ൻ ഗോൾഡ് എന്നിവയിലേക്ക് മാറ്റിയിട്ടുണ്ട്.

എർട്ടിഗ ഒരു ബഡ്ജറ്റ് സെഗ്‌മെൻ്റ് കാറായത് കൊണ്ട് തന്നെ, ഒന്നിലധികം ടച്ച് പോയിൻ്റുകളിൽ ഹാർഡ് പ്ലാസ്റ്റിക്കാണ് കമ്പനി നൽകിയിരിക്കുന്നത്. പ്രീമിയം-നെസ് കൂട്ടാൻ, ഈ ടച്ച് പോയിൻ്റുകൾ ഗ്ലോറി വൈൻ ലെതറിൽ കവർ ചെയ്തിരിക്കുകയാണ്. ഡാഷ്‌ബോർഡിൻ്റെ മുകൾ ഭാഗം, ഹോൺ പാഡ്, ഡോർ പാഡുകൾ, എ, ബി & സി പില്ലറുകൾ, ഗിയർ ലിവർ, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ സറൗണ്ട്, ഫ്രണ്ട് ആംറെസ്റ്റ് എന്നിവയെല്ലാം കവർ ചെയ്തിട്ടുണ്ട്. കൂടാതെ, തീം പൂർത്തിയാക്കാൻ സീറ്റ് കവറുകളും 7D മാറ്റുകളും ഒരേ കളർ കോമ്പിനേഷനുകൾ തുടരുന്നുണ്ട്.

കാർബൺ ഫൈബർ ഇൻ്റീരിയർ സ്‌റ്റൈലിംഗ് കിറ്റാണ് കാറിൻ്റെ ഇൻ്റീരിയറിൽ ഘടിപ്പിച്ചിരിക്കുന്നത്. ഡോർ പാനലുകൾ, ഡോർ പാനലുകളിലെ കൺട്രോൾ പാനൽ, ഡാഷ്‌ബോർഡിൻ്റെ വുഡൻ പാനലിങ്ങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രധാന ഹൈലൈറ്റുകളിലൊന്ന് അതിൻ്റെ സ്റ്റിയറിംഗ് വീലാണ്. കാർബൺ ഫൈബറും ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഈ കാറിൽ ഘടിപ്പിച്ചിരിക്കുന്നു. ലുക്കിന് വേണ്ടി മാത്രമല്ല വാഹനം ഓടിക്കുമ്പോഴും സുഖം ലഭിക്കുന്നുണ്ട്.

വയർലെസ് കണക്റ്റിവിറ്റിയുള്ള ആഫ്റ്റർ മാർക്കറ്റ് ആൻഡ്രോയിഡ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. അപ്ഡേറ്റഡ് ഫോർ സ്പീക്കർ സോണി ഇഎസ് സീരീസ് സജ്ജീകരണത്തിലൂടെ ഈ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഔട്ട്പുട്ട് നൽകുന്നു. ഇത് കൂടാതെ കൂടുതൽ സൗകര്യത്തിനായി 360 ക്യാമറ സജ്ജീകരണവും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. മാരുതി സുസുക്കി എർട്ടിഗ പോലുള്ള ഒരു ബജറ്റ് സെഗ്‌മെൻ്റ് കാർ എങ്ങനെ ആത്യന്തിക ആഡംബരമാക്കി മാറ്റാൻ കഴിയും എന്ന് എടുത്തുകാണിക്കുന്നുണ്ട്.

2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി ഏഴ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്‌നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് എന്നിവ ഉള്‍പ്പെടുന്നു.

102 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്ത് പകരുന്നത്.എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. സിഎന്‍ജി പവര്‍ട്രെയിന്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് വരുന്നത്.

മാരുതി സുസുക്കി എര്‍ട്ടിഗ എംപിവി ലിറ്ററിന് 20.51 മുതല്‍ 26.11 കിലോമീറ്റര്‍ വരെ മികച്ച മൈലേജ് നല്‍കുന്നു. 27 കിലോമീറ്ററിനടുത്ത് മൈലേജ് ലഭിക്കുന്നതിനാല്‍ എര്‍ട്ടിഗയുടെ സിഎന്‍ജി വേരിയന്റിനാണ് ഡിമാന്‍ഡ് കൂടുതല്‍. പുതുതലമുറയെ ആകര്‍ഷിക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ മാരുതി സുസുക്കി കാറിലുണ്ട്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോട് കൂടിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിന് ലഭിക്കുന്നു.

4 എയര്‍ബാഗുകള്‍, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍), എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, കിയ കാരന്‍സ്, മഹീന്ദ്ര മറാസോ എന്നിവ ഈ കാറിന്റെ ശക്തമായ എതിരാളികളാണ്. കാര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകി അടുത്തിടെ എര്‍ട്ടിഗയുടെ ഉല്‍പ്പാദനം കമ്പനി വര്‍ധിപ്പിച്ചിരുന്നു. 8.64 ലക്ഷം മുതല്‍ 13.08 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Friday, June 28, 2024, 11:09 [IST]
English summary
Maruti suzuki ertiga which is loaded with bmw interior details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X