ഇതൊക്കെയാണ് മക്കളേ ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്ക്... മാരുതി സുസുക്കിയുടെ ബുദ്ധി അപാരം തന്നെ
കേരളത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റ് വിഷയത്തിൽ വലിയ വിഷയമായിരിക്കുന്ന സന്ദർഭത്തിലാണ് അയോധ്യയിൽ മാരുതി സുസുക്കിയുടെ ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്ക് ചർച്ചാവിഷയമാകുകയാണ്. റോഡ് സുരക്ഷയ്‌ക്കായുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭത്തിന് വേണ്ടി ഉത്തർപ്രദേശിലെ അയോധ്യയിലുള്ള ഡ്രൈവർ ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മാരുതി സുസുക്കി അതിൻ്റെ ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് വിജയകരമായി പ്രവർത്തിപ്പിച്ചിരിക്കുകയാണ്.
2023 ഡിസംബറിൽ യുപി ഗവൺമെൻ്റുമായി മെമ്മോറാണ്ടം ഓഫ് എഗ്രിമെൻ്റ് (എംഒഎ) ഒപ്പുവെച്ചതിനെത്തുടർന്ന് വെറും 45 ദിവസത്തിനുള്ളിൽ അയോധ്യ ട്രാക്ക് പൂർത്തിയാക്കി എന്നതാണ് ഏറ്റവും ശ്രദ്ധേയമാണ്. കൂടാതെ, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള മാരുതി സുസുക്കിയുടെ പദ്ധതികൾ അയോധ്യയ്ക്ക് അപ്പുറത്തേക്കും വ്യാപിക്കുകയാണ്, ഗോരഖ്പൂർ, മഥുര, പ്രയാഗ്‌രാജ്, വാരണാസി എന്നിവിടങ്ങളിൽ ഡിടിടിഐകൾ ഓട്ടോമേറ്റ് ചെയ്യാനുള്ള പദ്ധതികളുമുണ്ട്, ഇവയെല്ലാം ഉടൻ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

സമഗ്രവും കാര്യക്ഷമവും സുതാര്യവുമായ പരിശോധനാ നടപടിക്രമങ്ങൾ ഉറപ്പാക്കുന്ന, ഹൈ-ഡെഫനിഷൻ ക്യാമറകളും ഒരു ഇൻ്റഗ്രേറ്റഡ് ഐടി ഇൻഫ്രാസ്ട്രക്ചറും ഉൾക്കൊള്ളുന്ന 100 ശതമാനം കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് അയോധ്യ എഡിടിടിയിൽ ഉള്ളത്. ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (എൽഎംവി), ഹെവി മോട്ടോർ വെഹിക്കിൾസ് (എച്ച്എംവി) അപേക്ഷകർക്ക് ഒരേ ട്രാക്കിൽ ടെസ്റ്റിംഗ് സൗകര്യമൊരുക്കുന്നുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കിടയിൽ റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ഡ്രൈവിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് മാരുതി സുസുക്കിയുടെ ഈ സംരംഭത്തിലൂടെ അടിവരയിടുന്നത്. അയോധ്യ എഡിടിടിയുടെ വിജയകരമായ ഓട്ടോമേഷനും ഉത്തർപ്രദേശിലെ മറ്റ് നഗരങ്ങളിലുടനീളം വരാനിരിക്കുന്ന നടപ്പാക്കലുകളും വഴി, സുരക്ഷിതമായ റോഡുകളും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതികളും പരിപോഷിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നതെന്നാണ് കമ്പനി പറഞ്ഞത്.

കേരളത്തിലെ ഡ്രൈവിങ്ങ് ടെസ്റ്റ് വിശേഷങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ഗിയറുളള മോട്ടോർസൈക്കിൾ വിഭാഗത്തിൽ ലൈസൻസിന് കാല് കൊണ്ട് ക്ലച്ച് നിയന്ത്രിക്കുന്ന വാഹനമായിരിക്കണം ഇനി മുതൽ ഓടിക്കേണ്ടത്. കൈയിൽ ക്ലച്ച് നിയന്ത്രിക്കുന്നവാഹനമോടിച്ച് പഠിക്കുന്നവർ ലൈസൻസ് ലഭിച്ചതിന് ശേഷം കാല് കൊണ്ട് ഗിയർ മാറ്റുന്ന വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകുന്നു എന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ.
അത് പോലെ തന്നെ ഫോർവീലർ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കാനും തീരുമാനമായിരിക്കുകയാണ്. ഇതിനെല്ലാം പുറമേ ഡ്രൈവിങ് സ്‌കൂളുകള്‍ ഡ്രൈവിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിജപ്പെടുത്തുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. പഴയ വാഹനങ്ങളിൽ സുരക്ഷാസംവിധാനങ്ങളോ ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാത്തത് കൊണ്ടാണ് മാറ്റം.
ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനും അത് പോലെ തന്നെ ഡാഷ് ബോര്‍ഡ് ക്യാമറയും വെഹിക്കില്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഘടിപ്പിക്കാനും മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശത്തിലുണ്ട്. ഡ്രൈവിങ്ങ് ടെസ്റ്റിനുശേഷം അതിന്റെ മെമ്മറി കാര്‍ഡ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലെ കംപ്യൂട്ടറിലേക്ക് മാറ്റുകയും അതിൻ്റെ ഡേറ്റാ മൂന്നുമാസം വരെ ഓഫീസില്‍ സൂക്ഷിക്കുകയപം വേണം. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി മോട്ടോര്‍ മെക്കാനിക്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് കോഴ്സ് വിജയിച്ചവരെ പരിഗണിക്കുന്നുണ്ട്.
ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് ദിവസം 30 പേര്‍ക്കാണ് ടെസ്റ്റ് നടത്തേണ്ടത്. അതിൽ കൂടുതൽ നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. ഒരു അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും ഈ കാലാവധി കഴിഞ്ഞ് പിന്നീട് ആ വ്യക്തി നിരത്തുകളിലേക്ക് ഇറങ്ങുമ്പോഴും നിയമങ്ങൾ അപ്പാടെ പാലിക്കണം എന്നില്ല. അതിനാൽ തന്നെ ലൈസൻസ് എടുക്കുന്നതിന് മുമ്പ് തന്നെ ചില കാര്യങ്ങളിൽ കർശ്ശനമായ അവബോധം സൃഷ്ടിക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന ഒരു വ്യക്തിയ്ക്ക് വൃത്തിയായി വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.


Click it and Unblock the Notifications








