ഫ്രോങ്ക്സ് പാഞ്ഞത് 200 കിലോമീറ്റർ വേഗതയിൽ; മാരുതി കമ്പനി പോലും വിറച്ചു പോയ വൈറൽ വീഡിയോ
നാഷണൽ ഹൈവേകളിൽ ആഡംബര വാഹനങ്ങൾ റേസിങ്ങ് നടത്തുന്നത് പലതും കാണാൻ സാധിക്കും, ബിഎംഡബ്ല്യു, ജാഗ്വർ, ബെൻസ്, ഔഡി എന്നിവരൊക്കെയാണ് റോഡിലെ വേഗരാജാക്കൻമാർ. എന്നാൽ മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് 200 കിലോമീറ്റർ വേഗതയിൽ പാഞ്ഞുപോയാൽ എങ്ങനെയിരിക്കും. ഇപ്പേആൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ ഫ്രോങ്ക്സിൻ്റെ ടർബോ പെട്രോൾ വേരിയൻ്റ് ദേശീയപാതയിൽ ഒരു ബിഎംഡബ്ല്യു 3 സീരിസും ജാഗ്വറുമായി മത്സരിക്കുന്നതാണ്. മാരുതിയെ കൊണ്ട് ഇതൊക്കെ പറ്റുമോ എന്നാണ് പലരും കമൻ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ ഡ്രൈവർ തന്നെ മറികടന്ന് പോകുന്ന ബിഎംഡബ്ല്യു 3 സീരീസ് ജിടിയെ കണ്ടതോടെ അതിന് വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
190 കിലോമീറ്റർ വേഗതയിൽ ഫ്രോങ്ക്സ് ബിഎംഡബ്ല്യുവിനെ മറികടക്കുന്നതും വീഡിയോയിൽ കാണാം. അതിന് ശേഷം പെട്ടെന്നാണ് ഒരു ജാഗ്വർ ഫ്രോങ്ക്സിനെ മറകടക്കുന്നത്. അതോടൊ ഡ്രൈവർ വീണ്ടും വാഹനത്തിൻ്റെ വേഗത കൂട്ടുന്നത് കാണാം. ഇത് പോലെയുളള മത്സരങ്ങൾ പബ്ലിക്ക് റോഡുകളിൽ ഒരിക്കലും ചെയ്യരുത്. പ്രത്യേകിച്ച് ദേശീയ പാതകളിൽ, കാരണം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട അവസ്ഥ വന്നാൽ വാഹനം തകിടം മറിയാനുള്ള സാധ്യതയുണ്ട്. Adrenal Performance എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫ്രോങ്ക്‌സിന്റെ ഹൃദയം. ഇതിൽ ബലേനോയിൽ നിന്ന് നേരിട്ട് കടമെടുത്ത NA പെട്രോൾ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ക്ലച്ച്ലെസ് ട്രാൻസ്മിഷനുമായി ജോടിയാക്കിയാണ് വിപണിയിലെത്തുന്നത്. അങ്ങനെ ഈ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
അതേസമയം 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp കരുത്തിൽ പരമാവധി 147.6 Nm torque വരെ വികസിപ്പിക്കാനാവും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രാൻഡിൻ്റെ ലൈനപ്പിലേക്ക് 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ തിരികെ കൊണ്ടുവന്നത് പലർക്കും സന്തോഷം പകരുന്ന സംഗതിയായിരുന്നു. ഇതോടൊപ്പം സിഎൻജി ഓപ്ഷനിലും കാർ വാങ്ങാനാവും. ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഫീച്ചറുകളിലേക്ക് നോക്കിയാൽ 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരുക്കിക്കൊണ്ടാണ് മാരുതി ഫ്രോങ്ക്സിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ഡിസൈൻ വശങ്ങളിലേക്ക് വന്നാൽ ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഹൈലൈറ്റുകൾ.

7.54 ലക്ഷം മുതൽ 13.06 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സിൻ്റെ എക്സ്ഷോറൂം വില. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കമാൻഡിംഗ് ലുക്കും താരതമ്യേന കുറഞ്ഞ വിലയുമെല്ലാമുള്ള ഫ്രോങ്ക്‌സ് നിലവിൽ എല്ലാവർക്കും ഒരേപോലെ ഇഷ്‌ടമുള്ള കാറാണ്. ഗ്രാൻഡ് വിറ്റാരയുടേതു പോലെയുള്ള മുൻവശവും ഫ്രണ്ട് ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന ആകർഷണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








