Maruti Suzuki Grand Vitara; സിഗ്മ (ബേസ്) Vs ആല്‍ഫ പ്ലസ് (ടോപ്പ്) വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസം അറിയാം
മാരുതി സുസുക്കി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ ഗ്രാന്‍ഡ് വിറ്റാര എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി പുറത്തിറക്കുന്നത്. വിപണിയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് മികച്ച ജനപ്രീതി നേടി മുന്നേറുകയാണ് വാഹനം ഇപ്പോള്‍.

2022 ഒക്ടോബറില്‍ മാരുതി സുസുക്കി രാജ്യത്ത് ഗ്രാന്‍ഡ് വിറ്റാരയുടെ 8,000-ത്തിലധികം യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ മോഡലുകളെയെല്ലാം പിന്നിലാക്കി മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാനും വാഹനത്തിന് സാധിച്ചു.

വാഹനത്തിന്റെ വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, അടിസ്ഥാന സിഗ്മ വേരിയന്റിന് 10.45 ലക്ഷം രൂപയയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ടോപ്പ്-എന്‍ഡ് ആല്‍ഫ പ്ലസ് വേരിയന്റിന് 19.65 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഈ വേരിയന്റുകള്‍ തമ്മിലുള്ള വില വ്യത്യാസം 9.20 ലക്ഷം രൂപയാണ്. ഈ വില വ്യത്യാസത്തില്‍ രണ്ട് മോഡലുകളിലും വരുന്ന വ്യത്യാസങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

എക്സ്റ്റീരിയര്‍
എക്‌സ്റ്റീരിയറില്‍ നിന്ന ആരംഭിച്ചാല്‍, ബേസ് വേരിയന്റില്‍ ഹാലെജന്‍ ഹെഡ്‌ലാമ്പുകള്‍ നല്‍കുമ്പോള്‍, ടോപ്പ് വേരിയന്റിന് എല്‍ഇഡി ഹെഡ്‌ലൈറ്റുകളാണ് ലഭിക്കുന്നത്. അതുപോലെ തന്നെ സ്റ്റീല്‍ വീലുകള്‍ക്ക് പകരണം ടോപ്പ് വേരിയന്റില്‍ 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും വാഗ്ദാനം ചെയ്യുന്നു.

ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് ആല്‍ഫ പ്ലസ് വേരിയന്റ് ക്രോം ലൈനിംഗ്, റൂഫ് റെയിലുകള്‍, പനോരമിക് സണ്‍റൂഫ്, പിന്‍ വാഷര്‍, വൈപ്പര്‍, ബമ്പറില്‍ ഡാര്‍ക്ക് ഇന്‍സേര്‍ട്ടുകള്‍ എന്നിവയും ലഭിക്കുന്നു.

എഞ്ചിന്‍
രണ്ട് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളുമായി മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വരുന്നത്. മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനുമായിട്ടാണ് അടിസ്ഥാന സിഗ്മ വേരിയന്റ് വരുന്നത്. ഈ പവര്‍ട്രെയിന്‍ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ഒരു ഇന്റഗ്രലൈ സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഉപയോഗിച്ച് നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ മൊത്തം 102 bhp കരുത്തും 135 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

മറുവശത്ത്, ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയുടെ 'ആല്‍ഫ പ്ലസ്' വേരിയന്റ് കൂടുതല്‍ ശക്തരായ 114 bhp കരുത്ത് നല്‍കുന്ന ടൊയോട്ടയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്നു. ആന്തരിക ജ്വലന എഞ്ചിന്‍ 1.5 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിരേറ്റഡ്, അറ്റ്കിന്‍സണ്‍-സൈക്കിള്‍ എഞ്ചിനാണ്.

ഈ യൂണിറ്റ് 91 bhp കരുത്തും 122 Nm torque ഉം കൂടാതെ, ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ ഭാഗമായ ഇലക്ട്രിക് മോട്ടര്‍ 78 bhp കരുത്തും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ സജ്ജീകരണം മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയുടെ മുന്‍നിരയിലുള്ള 'ആല്‍ഫ പ്ലസ്' വേരിയന്റ് 25 കിലോമീറ്റര്‍ വരെ പ്യുവര്‍ വൈദ്യുത ശക്തിയില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ഇന്റീരിയര്‍
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയുടെ ആല്‍ഫ പ്ലീസ് വേരിയന്റിനുള്ളിലെ കൂടുതല്‍ പ്രീമിയം സവിശേഷതകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ക്രൂയിസ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പ്രീമിയം ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ലെതര്‍ ഡോര്‍ ട്രിംസ് എന്നിവ സവിശേഷതകളാണ്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വറ്റാര എസ്യുവിയുടെ ആല്‍ഫ പ്ലസ് വേരിയന്റിലെ ബൂട്ട് സ്‌പേസ് 265 ലിറ്റര്‍ മുതല്‍ 265 ലിറ്റര്‍ വരെയാണ്. ബേസ് വേരിയന്റിനെ അപേക്ഷിച്ച് ഇത് ചെറുതാണ്. കാരണം സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റില്‍ വലിയ ബാറ്ററി പായ്ക്ക് മൂലമാണ് ബൂട്ട് സ്‌പേസ് ഉള്ള ഈ വ്യത്യാസം വരുന്നത്.


Click it and Unblock the Notifications








