ഇത് വണ്ടി വേറെയാ മോനേ; ഥാറും ജിംനിയും തമ്മിലുളള ഡ്രാഗ് റേസ് വീഡിയോ വൈറൽ
മഹീന്ദ്രയുടെ ഥാറിന് ഒരു എതിരാളിയായി മാരുതി സുസുക്കി അവതരിപ്പിച്ച താരമാണ് ജിംനി. തുടക്കത്തിൽ ഒരു ഓളം ഉണ്ടാക്കാൻ സാധിച്ചുവെങ്കിലും ഇപ്പോഴും തലയെടുപ്പോടെ നിൽക്കുന്നത് മഹീന്ദ്രയുടെ ഓഫ്റോഡറാണ് എന്നതാണ് സത്യം. ഈ രണ്ട് എസ്‌യുവികളും, വലുപ്പത്തിലും എഞ്ചിൻ സവിശേഷതകളിലും വ്യത്യസ്തമാണെങ്കിലും, ഒരേ സെഗ്‌മെൻ്റിലാണ് മത്സരിക്കുന്നത്. അപ്പോൾ സ്വാഭാവികമായും, ആളുകൾ അവരെ വ്യത്യസ്ത സാഹചര്യങ്ങളിൽ താരതമ്യം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും
ഈ രണ്ട് എസ്‌യുവികളും ഒരു ഡ്രാഗ് റേസിൽ പങ്കെടുക്കുകയും തമ്മിൽ ഒരു ബലപരീക്ഷണം നടത്തി നോക്കിയിരുന്നു. റേസിൽ ആരാണ് വിജയിച്ചതെന്നും കൂടുതൽ വിവരങ്ങൾക്കുമായി തുടർന്ന് വായിക്കാൻ മറക്കരുതേ. രണ്ട് കാറുകളും മോഡിഫിക്കേഷൻ ചെയ്തിട്ടുണ്ട് എങ്കിലും എഞ്ചിനും പെർഫോമൻസ് ഭാഗത്തും മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് അവതാരകൻ പറയുന്നത്. ആദ്യ മത്സരത്തിനായി, അവർ തങ്ങളുടെ എയർ കണ്ടീഷണറുകളും ട്രാക്ഷൻ കൺട്രോൾ സിസ്റ്റങ്ങളും ഓഫ് ചെയ്തു.

അതിന് ശേഷം മഹീന്ദ്ര ഥാർ ഉടമ മൂന്ന് തവണ ഹോൺ ചെയ്യുകയും, അവർ ആദ്യത്തെ ഡ്രാഗ് റേസ് ആരംഭിക്കുകയും ചെയ്യുകയാണ്. തുടക്കം മുതൽ, മഹീന്ദ്ര ഥാർ മത്സരത്തിൽ മുന്നിട്ട് നിൽക്കുന്ന കാഴ്ച്ചയാണ് വീഡിയോയിൽ കാണുന്നത്, പരമാവധി ശ്രമിച്ചിട്ടും ജിംനിക്ക് ഥാറിന്റെ അടുത്തെത്താൻ പോലും സാധിക്കുന്നില്ല. അതിന് ശേഷം രണ്ടാമത്തെ ഡ്രാഗ് റേസിനായി ഒരുങ്ങുകയാണ്. ഇത്തവണ ഏസിയും ട്രാക്ഷൻ കൺട്രോളുകളും ഓൺ ആക്കുകയാണ്.
രണ്ടാം തവണയും ജിംനിക്ക് നിരാശയായിരുന്നു ഫലം. കമ്പനിയുടെ K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.
സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിപ്സി വിടവാങ്ങിയപ്പോള്‍ ഓഫ് റോഡര്‍ സെഗ്‌മെന്റിലുണ്ടായ വിടവ് ജിംനിയിലൂടെ നികത്താൻ സാധിച്ചുവെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
മഹീന്ദ്ര ഥാറിലേക്ക് നോക്കിയാൽ റിയര്‍-വീല്‍ ഡ്രൈവ് പതിപ്പിന് മാരുതി സുസുക്കി ജിംനിയുടെ ബേസ് വേരിയന്റിനേക്കാള്‍ കുറഞ്ഞ വില മാത്രമേയുള്ളൂ. ഈ രണ്ട് എസ്‌യുവികളുടെയും പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ജിംനിയില്‍ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോള്‍ എഞ്ചിനാണ് വരുന്നത്. ഈ എഞ്ചിന്‍ 105 bhp പവറും 134 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. അതേസമയം മഹീന്ദ്ര ഥാറിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് പതിപ്പുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഓഫര്‍ ചെയ്യുന്നു.
ടര്‍ബോ പെട്രോള്‍ കൂടാതെ 1.2 ലിറ്റര്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഥാറില്‍ വരുന്നുണ്ട്. 118 bhp പവറുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ RWD പതിപ്പിന് തുടിപ്പേകുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കുന്നു. അതേസമയം 130 bhp പവറുള്ള 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4WD പതിപ്പിലാണ് വരുന്നത്. രണ്ട് വാഹനങ്ങളെ കുറിച്ചു നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുതേ.


Click it and Unblock the Notifications








