ജിംനിയോട് മുട്ടാൻ ഉളള ധൈര്യമുണ്ടോ ഗൂർഖയ്ക്ക്; ഓഫ്റോഡ് അങ്കത്തിൽ വിജയി ആരെന്ന് കണ്ടോ

ഇന്ത്യയിൽ ഓഫ്റോഡ് വാഹനങ്ങളോട് പ്രത്യേക കമ്പമുണ്ട്. മികച്ച മോഡൽ ഏതൊണെന്ന് പെട്ടെന്ന് എടുത്തു പറയാൻ സാധിക്കാത്ത വിധമാണ് ഓരോ ഓഫ്റോഡറും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ യുട്യൂബർമാർ രാജ്യത്ത ഏതൊരു വാഹനം അവതരിപ്പിച്ചാലും അതിനെ മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യാൻ മിടുക്കരാണ്. അത്തരത്തിൽ മാരുതി സുസുക്കി ജിംനിയും ഫോഴ്സ് ഗൂർഖയുടെ ഫൈവ് ഡോറും തമ്മിലൊരു ഓഫ്റോഡ് മത്സരം നടത്തിയിരിക്കുകയാണ്. വരുൺ വസിഷ്ഠ് എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് വാഹനങ്ങളുടേയും ഓഫ്റോഡ് കഴിവിനെ എടുത്തു കാണിക്കുന്ന വീഡിയോ ആണ് ഇതെന്ന് കാണുമ്പോൾ മനസിലാകും. ഈ മത്സരത്തിൽ ആരാണ് വിജയിച്ചതെന്ന് നിങ്ങൾക്ക് അറിയാമോ.

വലിയ ഒരു ഓഫ്റോഡ് കയറ്റം കയറാനാണ് രണ്ട് വാഹനങ്ങളും ശ്രമിക്കുന്നത്. പെട്ടെന്ന് അത് കയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. ജിംനി പല തവമ കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. എന്നാൽ ഗൂർഖ ആദ്യ തവണ കയറി മുകളിൽ എത്തുമെന്ന് തോന്നുമെങ്കിലും അതിന് സാധിക്കുന്നില്ല. വളരെ വഴുക്കലുള്ള പ്രതലമായത് കൊണ്ട് തന്നെ വാഹനം തെന്നിമാറുകയായിരുന്നു. എന്നാൽ നല്ല വേഗതയിൽ ഓടികയറിയത് മാരുതി സുസുക്കി ജിംനിയാണ്.

ഗൂർഖയ്ക്ക് മുന്നേ ഓഫ്റോഡ് തടസം കയറികൂടാൻ ജിംനിക്ക് സാധിച്ചു.സിറ്റിയിലായാലും മലയും കുന്നും കയറാനായാലും ജിംനിയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ്. ജിംനിയുടെ എൻട്രി ലെവൽ സീറ്റ മാനുവൽ വേരിയന്റിന് 12.75 ലക്ഷം രൂപയാണ്. അതേസമയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ടോപ്പ് എൻഡ് ആൽഫ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ വേരിയന്റിന് 14.95 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകണം.

ലാഡർ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്ന മാരുതി ജിംനി ഈ സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ എസ്‌യുവികളിൽ ഒന്നാണ്. ഏകദേശം 1,200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളതെന്നാണ് കണക്കുകൾ. എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ കിടിലൻ 1.5 ലിറ്റർ എഞ്ചിനാണ് ജിംനിയുടെ ഹൃദയം.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ 1500 സിസി എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 136 Nm torque വരെയാണ് ഉത്പാദിപ്പിക്കാനിയിരുന്നത്. ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. അതിനാൽ ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും.

ഗൂര്‍ഖ 3-ഡോര്‍ പതിപ്പില്‍ കാണുന്ന അതേ ബോക്സി സിലൗറ്റാണ് ഇതും വരുന്നത്. 'ഗൂര്‍ഖ' ബാഡ്ജുള്ള റെക്ടാംഗുലാര്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള (ഡിആര്‍എല്‍) റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഗൂര്‍ഖ 5 ഡോര്‍ മോഡലിന്റെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ്കളാണ് ഇരുേമാഡലുകളിലുമുള്ള പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഗൂര്‍ഖ 5-ഡോര്‍ പതിപ്പില്‍ ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍ വരുന്നു. മാത്രമല്ല റൂഫ് റാക്ക് ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു. ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, റിയര്‍ ഫെന്‍ഡറുകളില്‍ '4X4' ബാഡ്ജ്, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പിന്‍വശത്തെ പ്രധാന സവിശേഷതകള്‍.

ഗൂര്‍ഖയുടെ രണ്ട് പതിപ്പുകള്‍ക്കും മെര്‍സിഡീസ്-സോഴ്‌സ്ഡ് 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് തുടിപ്പേകുന്നതെങ്കിലും ഇത് ഇപ്പോള്‍ കൂടുതല്‍ കരുത്തനായിട്ടുണ്ട്. 140 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ഇപ്പോള്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്റെ പവര്‍ 49 bhp-യും ടോര്‍ക്ക് 70 Nm ഉം വര്‍ധിച്ചിട്ടുണ്ട്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കെയ്സും മാനുവലി ലോക്കിംഗ് ഫ്രണ്ട്, റിയര്‍ ഡിഫറന്‍ഷ്യലുകള്‍ എന്നിവ ഉള്‍പ്പെടുന്ന 4X4 ഡ്രൈവ്ട്രെയിന്‍ ഗൂര്‍ഖ 5-ഡോര്‍, 3-ഡോര്‍ പതിപ്പുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നു. രണ്ട് എസ്‌യുവികളും 233 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഗ്ദാനം ചെയ്യുന്നു. ഫാക്ടറി ഫിറ്റഡ് സ്‌നോര്‍ക്കലിന്റെ ഫലമായി 700 mm വാട്ടര്‍ വേഡിംഗ് ശേഷിയും ഇതിനുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 18, 2025, 9:45 [IST]
English summary
Maruti suzuki jimny competing with force gurkha in offroad see who is the winner
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X