ജിംനിയിൽ ഇങ്ങനെ ഒരു സെറ്റപ്പോ; ക്യാമ്പിങ്ങ് ഇഷ്ടപ്പെടുന്നവരെ ഇതിലേ

ഇന്ത്യയിലെ വാഹന വിപണി എപ്പോഴും വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ്. അത് കൊണ്ട് തന്നെ ഏത് പുതിയ വാഹനം ഇറങ്ങിയാലും അതിൽ എന്തെങ്കിലും മോഡിഫിക്കേഷനോ മാറ്റങ്ങളോ വരുത്തുന്നതിൽ മിടുക്കരാണ്. മാരുതി പ്രേമികൾ ഏറെ കാത്തിരുന്ന മോഡലായിരുന്നു ജിപ്സിയുടെ പിൻഗാമിയായി എത്തിയ ജിംനി. ഇപ്പോൾ വൈറലായിരിക്കുന്നത് ഈ മാരുതി സുസുക്കി ജിംനിയുടെ ഉടമയും ഭാര്യയും ചേർന്ന് തങ്ങളുടെ കാറിന്റെ ഇന്റീരിയർ പൂർണ്ണ വലുപ്പത്തിലുള്ള മെത്ത സജ്ജീകരിച്ച് ക്യാമ്പിങ്ങിന് പറ്റുന്ന രീതിയിൽ മാറ്റിയിരിക്കുകയാണ്.

വണ്ടിയുടെ പിൻസീറ്റ് നീക്കം ചെയ്ത് മെത്തയിട്ടിരിക്കുകയാണ്. ഇത് വളരെ എളുപ്പമുളള പ്രക്രിയ എന്നാണ് വീഡിയോയിൽ അവർ പറയുന്നത്. പൂർണമായും ഒരു ക്യാമ്പിങ്ങിന് പറ്റുന്ന വാഹനമാക്കി ജിംനിയെ അവർ തയ്യാറാക്കിയിരിക്കുകയാണ്. പല പ്രൊഫഷണൽ ക്യാമ്പർമാരും അവരുടെ കാറുകൾ തങ്ങൾക്ക് ഇഷ്‌ടാനുസൃത രീതിയിൽ മാറ്റാറുണ്ട്. ജിംനി പോലെയൊരു വാഹനത്തിലും ക്യാമ്പിങ്ങിന് സാധ്യതയുണ്ട് എന്ന് ഇതിലൂടെ ദമ്പതികൾ തെളിയിച്ചിരിക്കുകയാണ്.

ജിംനിയിൽ ഇങ്ങനെ ഒരു സെറ്റപ്പോ; ക്യാമ്പിങ്ങ് ഇഷ്ടപ്പെടുന്നവരെ ഇതിലേ

മാരുതി ജിംനിക്ക് കമ്പനി തന്നെ നിരവധി ആക്സസറികൾ നൽകുന്നുണ്ട്. ഈ ആക്‌സസറികൾ ഉടമകളെ തങ്ങളുടെ വാഹനങ്ങളുടെ ലുക്ക്സും ഫംഗ്ഷണാലിറ്റിയും വർധിപ്പിക്കാൻ സഹായിക്കും, കൂടാതെ അവയെ കൂടുതൽ പെഴ്സണലൈസ് ചെയ്യാനും സഹായിക്കുന്നു. മാരുതി നടത്തിയ ഈ ആക്‌സസറി ഷോകേസിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ് "സമ്മിറ്റ് സീക്കർ" പാക്കേജ്.

ഈ പ്രത്യേക പാക്കേജ് കമ്പനി തങ്ങളുടെ ജനപ്രിയ ലോഞ്ച് ഷെയ്ഡുകളിലൊന്നായ ഇലക്ട്രിക് യെല്ലോയിലാണ് പ്രദർശിപ്പിച്ചിരുന്നത്. ഈ പാക്കേജിനൊപ്പം, ജിംനിയുടെ പരുക്കൻ രൂപകല്പനയേയും ഡിസൈനേയും ഉയർത്തിക്കാട്ടുന്ന ചില വിഷ്വൽ അപ്പിയറൻസ് ഘടകങ്ങൾ വാഗ്ദാനം ചെയ്യും. ഒന്നാമതായി, ഈ പാക്കേജിനൊപ്പം, നിർമ്മാതാക്കൾ മുന്നിൽ ഒരു ക്രോം ഗ്രില്ലും സ്‌കിഡ് പ്ലേറ്റിനായി വളരെ ഡിസ്റ്റിംഗ്റ്റീവായി കാണപ്പെടുന്ന എൻഹാൻസ്മെന്റ് പീസും വാഗ്ദാനം ചെയ്യും.

ജിംനിയിൽ ഇങ്ങനെ ഒരു സെറ്റപ്പോ; ക്യാമ്പിങ്ങ് ഇഷ്ടപ്പെടുന്നവരെ ഇതിലേ

അടുത്തതായി, സൈഡിൽ അഡീഷണൽ ഡോർ ക്ലാഡിംഗുകൾ ഉണ്ടാകും, കൂടാതെ എസ്‌യുവിയുടെ പരുക്കൻ രൂപകൽപ്പനയ്ക്ക് പ്രാധാന്യം നൽകുന്ന ജിംനി ബാഡ്ജിംഗോടുകൂടിയ ചില ഡാർക്ക് ക്രോം ട്രീറ്റ്‌മെന്റും പാക്കേജ് നൽകുന്നു. കൂടാതെ, ഈ പാക്കേജിൽ ഡോർ വൈസറുകളും ORVM -നുള്ള ഗാർണിഷും നിർമ്മാതാക്കൾ ചേർത്തിട്ടുണ്ട്.

ഈ പാക്കേജിനൊപ്പം, റൂഫ് റെയിലുകൾക്ക് മുകളിൽ ചേർക്കാവുന്ന ഒരു സംപൂർണ്ണ ടെന്റ് സജ്ജീകരണവും കാറിന്റെ മുകളിൽ റൂഫ് മൌണ്ട് ചെയ്ത ലഗേജ് റാക്കും ഉൾപ്പെടെ, വരാനിരിക്കുന്ന ഈ എസ്‌യുവിക്കായി കമ്പനി കുറച്ച് എക്യുപ്മെന്റുകളും പ്രദർശിപ്പിച്ചിരിക്കുന്നു. ജനപ്രിയ മെർസിഡീസ് G63 AMG സൂപ്പർ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നതു പോലെയുള്ള ക്രോം-ലൈൻ ചെയ്ത സ്പെയർ വീൽ കവറും മറ്റ് ആക്‌സസറികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആക്‌സസറി റേഞ്ചിന്റെ ഭാഗമായി കുറച്ച് കസ്റ്റം ഡീക്കലുകളും കാണിച്ചിരിക്കുന്നു. ഈ ഡീക്കലുകൾ വാഹനത്തിന്റെ വശത്ത് വലിയ ഫോണ്ടുകളിൽ ജിംനി മോണിക്കർ എടുത്തു കാട്ടുന്നു. അകത്തളത്തിൽ, ബ്ലാക്ക് & ബ്രൗൺ നിറത്തിലുള്ള ലെതർ സീറ്റ് കവറുകളും ഉൾപ്പെടുന്ന അഡീഷണൽ അപ്ഹോൾസ്റ്ററി പാക്കേജുകളും കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇത് ജിംനിയുടെ ഇന്റീരിയർ സ്റ്റൈലിംഗ് മാറ്റാൻ സഹായിക്കുന്നു. ഇതുവരെ, ഈ ആക്‌സസറികളുടെയും പാക്കേജുകളുടെയും വിലകളൊന്നും ബ്രാൻഡ് പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ 70,000 രൂപ അധിക ചിലവിൽ കമ്പനി ഇവ വാഗ്ദാനം ചെയ്തേക്കാം എന്ന് വിശ്വസിക്കപ്പെടുന്നു. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ബ്രാൻഡിന്റെ ഏറ്റവും പുതിയ ലാഡർ-ഓൺ-ഫ്രെയിം എസ്‌യുവിയായിരിക്കും ജിംനി എന്നത്. കൂടാതെ 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.

സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി ജിംനി അതിന്റെ ലാഡര്‍ ഫ്രെയിം ഷാസിയും സസ്‌പെന്‍ഷന്‍ സജ്ജീകരണവും ഉപയോഗിച്ച് മികച്ച ഓഫ്റോഡിംഗ് കഴിവുകള്‍ പ്രകടമാക്കുമ്പോള്‍ റോഡില്‍ ഇതിന്റെ പ്രകടനം പ്രശംസനീയമെന്ന് പറയാന്‍ സാധിക്കില്ല.

More from DriveSpark

Article Published On: Tuesday, July 25, 2023, 19:39 [IST]
English summary
Maruti suzuki jimny customised for camping video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X