സാഹസികത ജിംനിക്ക് ഒരു വീക്നെസാണേ; സാച്ച് പാസ്സിലെ വീഡിയോ വൈറൽ
ഒരു ഓഫ്റോഡർ സ്വന്തമായിട്ടുണ്ട് എങ്കിൽ ചിലപ്പോഴൊക്കെ ഒന്ന് മല കയറാനും ചെളിയിൽ ഇറങ്ങാനും ആഗ്രഹം തോന്നുന്നത് സ്വഭാവികം. എന്നാൽ ഏറ്റവും ഭയപ്പെടുത്തുന്ന റോഡുകളിലൂടെ ഓടിക്കാൻ തോന്നാറുണ്ടോ. ഈ വീഡിയോ കണ്ടാൽ ചിലപ്പോൾ നിങ്ങൾക്ക് ഭയം തോന്നിയേക്കാം.
ഒരു വ്ളോഗറും അദ്ദേഹത്തിൻ്റെ സുഹ്യത്തും കൂടെ സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിലുള്ള സാച്ച് പാസിലേക്ക് ഒരു യാത്ര പോകാൻ ആരംഭിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ചെറിയ പരിഷ്കാരങ്ങൾ മാത്രമാണ് വാഹനത്തിൽ നടത്തിയിരുന്നുളളു. ആദ്യമൊക്കെ വലിയ വീതിയുളള വഴികൾ പതുക്കെ ഇടുങ്ങിയതായി മാറാൻ തുടങ്ങി. ഒരു വേള ഒറ്റ വാഹനത്തിന് മാത്രം പോകാനുളള സ്ഥലം മാത്രമേ ഉണ്ടായിരുന്നുളളു.

ടയറുകൾക്ക് നല്ല ഗ്രിപ്പ് ഉണ്ടായിരുന്നതിനാൽ അധികം 4*4 ഉപയോഗിക്കേണ്ടി വന്നില്ല എന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം. ക്ലിഫ് ഹാംഗർ റോഡിലേക്ക് പോകേണ്ട വഴി അടച്ചതിനാൽ അവർക്ക് മറ്റൊരു വഴി തെരഞ്ഞെടുക്കേണ്ടി വന്നു. കുത്തനെയുളള കയറ്റവും ഇറക്കവും എല്ലാം കയറുമ്പോഴും ഒരുക്കൽ പോലും വാഹനം മടുപ്പ് കാണിച്ചില്ല എന്ന് പറയുന്നു. ഇടുങ്ങിയ വഴിയിലൂടെ പോകാൻ സാധിച്ചത് വാഹനത്തിൻ്റെ അമിത വലിപ്പമില്ലായ്മയാണ്.
കുത്തനെയുള്ള ഭാഗത്ത് അധികം ആയാസമില്ലാതെ എസ്‌യുവി എളുപ്പത്തിൽ കയറുന്നത് കാണാം. ഇതൊരു പെട്രോൾ വാഹനമായതിനാൽ ഉയരത്തിൽ കയറുമ്പോൾ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഒരു നീണ്ട യാത്രയ്ക്ക് ശേഷം അവർ ഒടുവിൽ സാച്ച് പാസ്സിൽ എത്തി. അവർ വരുന്ന വഴിയിൽ, പല പർവതങ്ങളുടെ മുകളിൽ മഞ്ഞും കണ്ടുവെങ്കിലും സാച്ച് പാസിൽ മഞ്ഞുവീഴ്ച കാണാൻ അവർക്ക് കഴിഞ്ഞില്ല എന്ന സങ്കടം അവതാരകൻ വീഡിയോയിൽ പ്രകടപ്പിക്കുന്നു.
ലോഞ്ച് ചെയ്‌തതിന് ശേഷം പ്രതിമാസം ജിംനിയുടെ 3,000 യൂണിറ്റുകൾ വിൽക്കാൻ മാരുതിക്ക് സാധിക്കുന്നുണ്ട്. ഇന്നും വണ്ടി കാണാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമെല്ലാമായി നെക്‌സ ഷോറൂമുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇനി പുതിയ ഓഫർ കൂടി എത്തിയത് എസ്‌യുവിയുടെ വിൽപ്പന വർധിപ്പിക്കാൻ കമ്പനിയെ സഹായിക്കുന്ന കാര്യമാവുമെന്നതിൽ തർക്കമൊന്നുമില്ല. ഥാറിനെ അപേക്ഷിച്ച് വലിയ ബുക്കിംഗ് പിരീഡ് ഇല്ലെന്നതും സർവീസ്, പാർട്‌സ് എന്നിവയുടെ ലഭ്യതയും ജിംനിക്ക് മേൽകൈ നൽകുന്ന കാര്യവുമാണ്.
ഡിസൈനിലേക്ക് നോക്കിയാൽ ഥാറിന്റെ അത്രയും റോഡ് പ്രസൻസ് അവകാശപ്പെടാനില്ലെങ്കിലും പ്രായോഗികത തന്നെയാണ് മാരുതി ജിംനിയുടെ ഹൈലൈറ്റ്. പ്രൊജക്ടർ യൂണിറ്റുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, അഞ്ച് സ്ലോട്ട് ഗ്രിൽ, ഫോഗ് ലൈറ്റുകൾ, ചങ്കി വീൽ ക്ലാഡിംഗ്, ഗ്രേ അലോയ് വീലുകൾ, ചതുരാകൃതിയിലുള്ള ഹാലൊജെൻ ടെയിൽ ലൈറ്റുകൾ, ടെയിൽഗേറ്റ് മൌണ്ടഡ് സ്പെയർ വീൽ, സ്റ്റോപ്പ് ലാമ്പ്, എന്നിവയാണ് ലുക്കിന് അഴക് നൽകുന്ന കാര്യങ്ങൾ.
നിങ്ങളുടെ മ്യൂസിക്, നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ആക്‌സസ് ചെയ്യാനയി ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ അനുവദിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരു സറൗണ്ട് സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരുക്കന്‍ സാഹചര്യങ്ങളെ നേരിടുമ്പോള്‍ ഓരോ ജിംനി ഉടമയും അനുഭവിച്ചറിയേണ്ട കാര്യങ്ങള്‍ക്ക് അനുസൃതമായാണ് ക്യാബിനിന്റെ ബാക്കി ഭാഗങ്ങള്‍ നീക്കിവെച്ചിരിക്കുന്നത്. വലിയ അനലോഗ് ഡയലുകളാണുളളത്.
കമ്പനിയുടെ K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.
ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.


Click it and Unblock the Notifications








