ആറ് വീലൻ ജിംനിയെ കണ്ടോ! ബെൻസിനോട് വരെ മുട്ടാൻ ഇവൻ റെഡി,വീഡിയോ കണ്ടാൽ കണ്ണുത്തളളും

മാരുതി സുസുക്കി തങ്ങളുടെ ഓഫ്റോഡ് സെഗ്മെൻ്റിൽ ജിപ്സിക്ക് ശേഷം അവതരിപ്പിച്ച മോഡലായിരുന്നു ജിംനി. ആഗോള മാർക്കറ്റിൽ വാഹനത്തിൻ്റെ ത്രീ ഡോർ പതിപ്പ് വിൽപ്പനയിലുണ്ടെങ്കിലും ഇന്ത്യയിൽ ഫൈവ് ഡോർ പതിപ്പാണ് കമ്പനി അവതരിപ്പിച്ചത്. ജിപ്സിയുടെ പിൻഗാമിയായി അവതരിപ്പിച്ചുവെങ്കിലും പ്രതീക്ഷിച്ച രീതിയിൽ എതിരാളികളായ ഥാറിനേയും ഗൂർഖയേയും വിറപ്പിക്കാൻ ജിംനിക്ക് സാധിച്ചില്ല. പക്ഷേ എങ്കിലും ആരാധകർ രണ്ട് കൈയും നീട്ടി സ്വീകരിക്കുക തന്നെ ചെയ്തു. പക്ഷേ വിൽപ്പനയിലും വാഹനത്തിന് കാര്യമായി ശോഭിക്കാൻ സാധിച്ചില്ല. ഇപ്പോൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് ആറ് വീലുകളുള്ള ജിംനിയാണ്. ആറ് വീലുളള മറ്റൊരു ഓഫ്റോഡർ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നത് മെർസിഡീസ് ബെൻസിൻ്റേതാണ്.

car wow എന്ന യുട്യൂബ് ചാനലിലാണ് ആറ് വീലുളള ജിംനിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.വണ്ടിയുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ എക്സ്റ്റീരിയറിൽ ഗ്രില്ലിൽ ഗ്ലോസ് ബ്ലാക്ക് പെയിന്റ് നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ വശങ്ങളിൽ കൂറ്റൻ വീൽ ആർച്ചുകൾ കാണാം പിന്നിൽ മൂന്നാമതൊരു ആക്‌സിലും പിന്നിൽ ഒരു കാർഗോ കമ്പാർട്ടുമെന്റും വാഹനത്തിൽ ചേർത്തിട്ടുണ്ട്. റോഡ് പ്രസൻസിൻ്റെ കാര്യത്തിൽ ഈ 6x6 ജിംനി ഒരു സംഭവം തന്നെയാണ്.

വാഹനത്തിൻ്റെ ഇൻ്റീരിയറിലേക്ക് നോക്കിയാൽ സുസുക്കി ജിംനി 6×6 ന് ലെതറിലുളള സീറ്റുകൾ ഉണ്ട്, അതോടൊപ്പം തന്നെ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ ക്യാബിന്റെ വിവിധ ഭാഗങ്ങളിൽ കൊടുത്തിട്ടുണ്ട്, ഡാഷ്‌ബോർഡും ഡോർ പാനലുകളും ഉൾപ്പെടെ നൽകിയിട്ടുണ്ട്. സീറ്റുകൾ സ്റ്റോക്ക് ജിംനിയെക്കാൾ വളരെ സുഖകരമായിട്ടാണ് തീർത്തിരിക്കുന്നത്. എഞ്ചിനിൽ വാഹനത്തിന് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 103 bhp പവറിൽ 132.4 Nm torque ഉത്പാദിപ്പിക്കുന്ന ജിംനിയിൽ സ്റ്റാൻഡേർഡായി 4X4 ട്രാൻസ്ഫർ കെയ്സും കിട്ടും. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയ്ക്കുന്ന 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളാണ് ജിംനിയിൽ ഒരുക്കിയിട്ടുണ്ട്.

ഓരോ വശത്തും ഒരു അധിക ഡോറുകളുടെ സാന്നിധ്യം കാരണം നീളം അല്‍പ്പം കൂടുതലാണെന്നത് ഒഴിച്ച് ജിംനി 5 ഡോര്‍ പതിപ്പ് 3 ഡോര്‍ പതിപ്പിന് സമാനമാണ്. നിങ്ങളുടെ മ്യൂസിക്, നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ആക്‌സസ് ചെയ്യാനായി ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ അനുവദിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരു സറൗണ്ട് സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പരുക്കന്‍ സാഹചര്യങ്ങളെ നേരിടുമ്പോള്‍ ഓരോ ജിംനി ഉടമയും അനുഭവിച്ചറിയേണ്ട കാര്യങ്ങള്‍ക്ക് അനുസൃതമായാണ് ക്യാബിനിന്റെ ബാക്കി ഭാഗങ്ങള്‍ നീക്കിവെച്ചിരിക്കുന്നത്. വലിയ അനലോഗ് ഡയലുകളാണുളളത്. കാറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കായി ഇടയില്‍ ഒരു ചെറിയ മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ സ്ഥാപിച്ചിട്ടുണ്ട്. ഓഫ്റോഡിംഗ് സാഹചര്യത്തില്‍ കുണ്ടിലും കുഴിയിലും ചാടുമ്പോഴും ഇരുത്തം സുഖകരമാക്കാന്‍ പാകത്തിലാണ് സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കണ്‍ട്രോളുകള്‍ വളരെ വലുതായതിനാല്‍ കണ്ടെത്താന്‍ എളുപ്പവുമാണ്. എന്നാല്‍ ഡാഷ്ബോര്‍ഡ് ക്രമീകരണത്തിനായി മാരുതി സുസുക്കിക്ക് അല്‍പ്പം കൂടി സമയമെടുക്കാമായിരുന്നുവെന്ന് തോന്നുന്നു. 6 എയര്‍ബാഗുകള്‍, ABS, EBD, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, റിയര്‍വ്യൂ ക്യാമറ, ചൈല്‍ഡ് സീറ്റുകള്‍ക്കുള്ള ISOFIX ആങ്കര്‍ പോയിന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകളും ജിംനിയില്‍ ഉണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 16, 2025, 8:30 [IST]
English summary
Maruti suzuki jimny modified to 6x6 configuration checkout the viral video inside
കൂടുതല്‍... #auto news #car modification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X