ജിംനിയുടെ കരിയർ ബെസ്റ്റ് മോഡിഫിക്കേഷൻ, പണം പോട്ടെ പ്രതാപം വരട്ടെ വൈറൽ വീഡിയോ കാണാം
കഴിഞ്ഞ കുറച്ച് മാസങ്ങളായി, പുതിയ മാരുതി സുസുക്കി ജിംനി ലോഞ്ച് ചെയ്തപ്പോൾ മുതൽ മോഡിഫിക്കേഷൻ്റെ പല അവസ്ഥാന്തരങ്ങളും കാണുന്നതാണ്. പുതിയതായി ഒരു ജിംനി മോഡിഫൈ ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. എന്നാൽ അത് പൊതു നിരത്തുകളിലൂടെ ഓടിക്കാനല്ല, പകരം റാലി റേസിന് വേണ്ടിയാണ്. ഒരു ബിൽറ്റ്-ഇൻ റോൾ കേജുമായി എത്തുന്ന വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
മാരുതി സുസുക്കി ജിംനി മോഡിഫിക്കേഷൻ വീഡിയോ ദിസ് ഈസ് ഗാബ്രു അവരുടെ ചാനലിൽ ഷെയർ ചെയ്തതാണ്. ഈ ജിംനി ഒരു ഫൈവ് ഡോർ മോഡലായിരുന്നുവെന്നും അത് റൂഫ് മാറ്റി പിക്കപ്പ് ട്രക്കാക്കി മാറ്റിയെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. കാറിൻ്റെ മുഴുവൻ ബോഡിയും ഒരു പിക്കപ്പ് ട്രക്ക് പോലെ തോന്നിപ്പിക്കുന്നതിന് വേണ്ടി കട്ട് ചെയ്തിട്ടുണ്ട്. ഡോറുകൾ വെൽഡ് ചെയ്ത് സീൽ ചെയ്ത് ഒറിജിനൽ പിൻ വിൻഡ്‌ഷീൽഡിന് യോജിപ്പിക്കാൻ രണ്ട് മുൻ സീറ്റുകൾക്ക് പിന്നിൽ ഒരു ഫ്രെയിം ഉണ്ടാക്കണം.

ഇതിനുശേഷം, പുതുതായി സൃഷ്ടിച്ച ട്രക്ക് ബെഡിന് പുതിയ ഇന്ധന ടാങ്കും എആർബി എയർ കംപ്രസ്സറും ലഭിക്കുമെന്ന് വീഡിയോയിൽ പറയുന്നുണ്ട്. ട്രക്ക് ബെഡിൻ്റെ പിൻവശത്തെ വാതിലും ചില്ലും കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്ബ് ഓഫ് ഇന്ത്യ അംഗീകരിച്ച് സിക്സ് പോയിൻ്റ് റോൾ കേജ് ഘടിപ്പിച്ച രാജ്യത്തെ ഏക ജിംനി ഇതാണ് എന്നാണ് കടയുടമയുടെ വാദം. ഇൻ്റീരിയറിലെ മറ്റ് ചെറിയ പരിഷ്കാരങ്ങൾക്കൊപ്പം സീറ്റുകൾ ഇനിയും ചേർത്തിട്ടില്ല.
മൊത്തം 36 ലക്ഷം രൂപ മുതൽമുടക്കിയ രാജ്യത്തെ ഏറ്റവും ചെലവേറിയ ജിംനി ഇതാണെന്നാണ് അവകാശപ്പെടുന്നത്. ഇതിന് സ്വതന്ത്ര പിൻ സസ്‌പെൻഷനുകളിലൊന്ന് ലഭിക്കുന്നു. അടുത്തതായി, ജിംനിയുടെ 3 ഇഞ്ച് കോയിലുകൾ മാറ്റി അവർ 5 ഇഞ്ച് കോയിലുകളും ചേർത്തിട്ടുണ്ട്. റഡാറിൽ നിന്ന് 33.8 ഇഞ്ച് ഓഫ് റോഡ് നിർദ്ദിഷ്ട റെനഗേഡ് ടയറുകൾ കാറിന് നൽകിയിട്ടുണ്ട്.

ഇത് റോഡിൽ വളരെ സുഖകരമായി സവാരി ചെയ്യാമെന്നും, എന്നിരുന്നാലും, ഇത് പൊതു റോഡുകളിൽ ഓടിക്കാൻ നിർമ്മിച്ചതല്ലാത്തത് കൊണ്ട് റോഡുകൾക്ക് പകരം പാറയിലൂടേയും, ചെളിയിലൂടേയും പോകാനാണ് താൽപ്പര്യം എന്നാണ് ഉടമ പറയുന്നത്. ജിംനിയുടെ പലതരം മോഡിഫിക്കേഷനുകൾ കണ്ടിട്ടും കേട്ടിട്ടും ഉണ്ടെങ്കിലും ഇത്ര ചിലവേറിയ ഒന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത്.
വേരിയന്റുകൾ അനുസരിച്ച് 12.74 ലക്ഷത്തിൽ തുടങ്ങി 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ്-ഷോറൂം വില. വളരെ സുപരിചിതമായ K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോർ പതിപ്പിന്റെ ഹൃദയം. ഈ എഞ്ചിൻ യൂണിറ്റ് 105 bhp മാക്സ് പവറും 134 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റ് എന്നിവയാണ് ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവിയിൽ നിർമ്മാതാക്കൾ നൽകുന്ന ട്രാൻസ്മിഷൻ ചോയിസുകൾ.

പവർ ഔട്ട്പുട്ടുകൾക്ക് അപ്പുറം വാഹനത്തിന്റെ മാനുവൽ പതിപ്പ് ലിറ്ററിന് 16.94 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് പതിപ്പും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല, ലിറ്ററിന് 16.39 കിലോമീറ്ററാണ് ഇത് നൽകുന്നത്. അല്പം കഠിനമായ ഓഫ്റോഡ് സാഹചര്യങ്ങൾ അനായാസം തരണം ചെയ്യാൻ സഹായിക്കുന്ന സുസുക്കി ഓൾ ഗ്രിപ്പ് പ്രോ സിസ്റ്റവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആവശ്യാനുസരണം ഉപയോഗിക്കാൻ ഫോർവീൽ ഹൈ, ഫോർവീൽ ലോ മോഡുകളും ഇതിലുണ്ട്. ഒരു ടിപ്പിക്കൽ എസ്‌യുവി എന്ന പോലെ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് മാരുതി സുസുക്കി ജിംനിയെ ഒരുക്കിയിരിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിൽ 9.0 ഇഞ്ച് ടച്ച്സ്ക്രീൻ, സ്മാർട്ട് പ്ലേ പ്രോ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ആർക്കമീസ് സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ എഇഡി ഹെഡ്‌ലാമ്പ് വിത്ത് വാഷർ എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലും ഒട്ടും കുറവില്ല.

ആറ് എയർ ബാഗുകൾ, ഹിൽ-ഡിസന്റ് കൺട്രോൾ, ABS + EBD, ഹിൽ-ഹോൾഡ് അസിസ്റ്റുമായി വരുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), റിയർ വ്യൂ ക്യാമറ തുടങ്ങിയവ വാഹനത്തിൽ വരുന്നു.എന്തായാലും ഇത്രയും കാശ് മുടക്കിയ മോഡിഫിക്കേഷൻ രാജ്യത്ത് ആദ്യമായത് കൊണ്ട് തന്നെ നിങ്ങൾക്ക് എന്താണ് വീഡിയോ കണ്ടിട്ട് തോന്നുന്നത് എന്ന് തീർച്ചയായും കമൻ്റ് ബോക്സിൽ ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ.


Click it and Unblock the Notifications








