ജിംനിക്ക് ഇത്രയും പവറോ, മഞ്ഞിൽ കുടുങ്ങിയ ഡിഫൻഡറിനെയും സ്കോർപിയോയെയും രക്ഷപ്പെടുത്തുന്നത് കണ്ടോ

ജിപ്സിയുടെ പിൻഗാമിയായി മാരുതി സുസുക്കി ജിംനി അവതരിപ്പിച്ചത് മുതൽ എന്നും ചർച്ചാവിഷയമാണ് ഈ വാഹനം. വിൽപ്പനയുടെ കാര്യത്തിലാണെങ്കിലും, മോഡിഫിക്കേഷൻ്റെ കാര്യത്തിലാണെങ്കിലും ജിംനി എന്നും നിറഞ്ഞു നിൽക്കുകയാണ്. ജിംനിയുടെ പല വീഡിയോകളും നിങ്ങൾ ദിവസേന കാണാറുളളതാണ്. എന്നാൽ പുതിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഓഫ്റോഡിൻ്റെ രാജാവായ ഡിഫൻഡറിനെയും സ്കോർപിയോ എസ്‌യുവിയെയും ജിംനി കെട്ടി വലിക്കുന്നതാണ് വീഡിയോ.

ട്രാക്കിൽ നിന്ന് തെന്നിമാറിയ ഒരു ലാൻഡ് റോവർ ഡിഫൻഡർ മഞ്ഞിൽ കുടുങ്ങിയതായി ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. മാരുതി ജിംനി സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് കൊണ്ട്, എസ്‌യുവിയെ രക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ലാൻഡ് റോവർ ഡിഫെൻഡർ വളരെ കഴിവുള്ള ഒരു ഓഫ്റോഡർ എസ്‌യുവിയാണ്, എന്നാൽ മഞ്ഞുവീഴ്ചയിൽ, ചിലപ്പോൾ എത്ര വലിയ അനുഭവ സമ്പത്തുളള ഡ്രൈവർ ആണെങ്കിൽ പോലും കുടുങ്ങി പോയേക്കാം.

Maruti Suzuki Jimny Rescuing Land Rover Defender And Mahindra Scorpio From Snow

ഓടിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രതലമാണ് മഞ്ഞ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ, നിങ്ങളുടെ വാഹനത്തിന് നിയന്ത്രണം നഷ്‌ടപ്പെടുകയാണെങ്കിൽ, റോഡിൻ്റെ വശങ്ങളിലോ അല്ലെങ്കിൽ മറ്റൊരു വാഹനത്തിൽ ചെന്ന് ഇടിക്കാനോ ഉളള സാധ്യത വളരെ കൂടുതലാണ്. വീഡിയോയിൽ കാണുന്ന മാരുതി സുസുക്കി ജിംനി വളരെ ഭാരം കുറഞ്ഞ 4×4 എസ്‌യുവിയാണ്. മഞ്ഞിനും മറ്റ് പരുക്കൻ ഭൂപ്രദേശങ്ങൾക്കും അനുയോജ്യമായ ടയറുകൾ എസ്‌യുവിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.

ഇത് കാറിന് ആവശ്യമായ ഗ്രിപ്പ് നൽകുന്നു. മാരുതി ജിംനി ഡ്രൈവർ ഡിഫൻഡറിന് മുന്നിൽ ഒരു റിക്കവറി കയർ കെട്ടി മഞ്ഞിൽ നിന്ന് പുറത്തെടുക്കുകയാണ്.വീഡിയോയിൽ അടുത്തതായി, മഞ്ഞിൽ കുടുങ്ങിയ ഒരു മഹീന്ദ്ര സ്കോർപ്പിയോ കാണാം. ഇവിടെ കാണുന്ന സ്കോർപിയോ ഫോർ വീൽ ഡ്രൈവ് ആണോ എന്ന് വ്യക്തമല്ല, പക്ഷേ വാഹനത്തിൻ്റെ ഭാരം കാരണം ചിലപ്പോൾ കുടുങ്ങിപോകാനും സാധ്യതയുണ്ട്.

Maruti Suzuki Jimny Rescuing Land Rover Defender And Mahindra Scorpio From Snow

ഒരിക്കൽ കൂടി മാരുതി ജിംനി രക്ഷാപ്രവർത്തനത്തിനിറങ്ങി മഞ്ഞിൽ നിന്ന് വീണ്ടെടുത്തു. ലാൻഡ് റോവർ ഡിഫൻഡറിൽ ഉയരം ക്രമീകരിക്കാവുന്ന സംവിധാനം, ഡിഫ് ലോക്കുകൾ, വ്യത്യസ്ത ഡ്രൈവ് മോഡുകൾ, എന്നിങ്ങനെയുള്ള എയർ സസ്പെൻഷൻ പോലുള്ള സവിശേഷതകളോടെയാണ് ഇത് വരുന്നത്. മഞ്ഞിലൂടെ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഈ പ്രതലത്തിൽ ഡ്രൈവർ വാഹനത്തിൻ്റെ സ്പീഡ് കൂട്ടുകയോ, പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ ചെയ്താൽ നിയന്ത്രണം നഷ്ടപ്പെടും.

K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

Maruti Suzuki Jimny Rescuing Land Rover Defender And Mahindra Scorpio From Snow

ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.

സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു. ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്. നിങ്ങൾ ഇതുവരെ ജിംനി ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നോ, ചെയ്തെങ്കിൽ എന്താണ് തോന്നിയതെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Tuesday, February 20, 2024, 18:30 [IST]
English summary
Maruti suzuki jimny rescuing land rover defender and mahindra scorpio suv stuck in snow viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X