ലോഞ്ചായി ദിവസങ്ങള്‍ക്കുള്ളില്‍ ജിംനി യൂസ്ഡ് കാര്‍ വിപണിയില്‍! കാരണം അറിഞ്ഞാൽ ഞെട്ടും...

2023 ഓട്ടോ എക്സ്പോയിലാണ് ഇന്ത്യന്‍ വാഹന പ്രേമികള്‍ ഏറെ നാളായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന ജിംനി 5 ഡോര്‍ മാരുതി സുസുക്കി അവതരിപ്പിച്ചത്. ഓഫ്റോഡ് പ്രേമികള്‍ക്കിടയില്‍ തരംഗമായ കാര്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വമ്പന്‍ ബുക്കിംഗ് നേടി. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ജൂണ്‍ ഏഴിന് മാരുതി ലൈഫ് സ്റ്റൈല്‍ എസ്‌യുവിയുടെ വില പ്രഖ്യാപനവും നടത്തി.

മാരുതി സുസുക്കി ജിംനിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് 12.74 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം, ടോപ് സ്പെക്ക് വേരിയന്റായ ആല്‍ഫ ഓട്ടോമാറ്റിക് ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 15.05 ലക്ഷം രൂപയാണ് മുടക്കേണ്ടത്. മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 10.54 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നതിനാല്‍ ജിംനിക്ക് അല്‍പ്പം വില കൂടുതലാണെന്ന് വിമര്‍ശനം ഉയര്‍ന്നുവെങ്കിലും വാഹനത്തിന്റെ ജനപ്രിയത തെളിയിക്കുന്നതായിരുന്നു വില പ്രഖ്യാപനത്തിന് ശേഷം ബുക്കിംഗ് കൂടിയതായുള്ള കമ്പനിയുടെ വെളിപ്പെടുത്തല്‍.

maruti suzuki jimny used car market

ഇതിനോടകം 30000-ത്തിലധികം ബുക്കിംഗുകളാണ് ജിംനി 5 ഡോര്‍ വാരിക്കൂട്ടിയത്. എന്നാല്‍ വിപണിയില്‍ എത്തി വെറും രണ്ടാഴ്ച പിന്നിടും മുമ്പേ ജിംനി യൂസ്ഡ് കാര്‍ വിപണിയിലെത്തിയിരിക്കുകയാണ്. പഞ്ചാബിലെ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പിലാണ് പുതുപുത്തന്‍ മാരുതി സുസുക്കി ജിംനി വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ദയാകരണ്‍ എന്ന യൂട്യൂബ് ചാനലിലാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലെത്തിയ മാരുതി ജിംനിയെ കുറിച്ച് വിശദീകരിക്കുന്നത്.

രാജ്യത്ത് വില്‍പ്പനക്കെത്തിയ ആദ്യ യൂസ്ഡ് ജിംനിയാണിതെന്നാണ് അവതാരകന്‍ അവകാശപ്പെടുന്നത്. യൂട്യൂബ് വീഡിയോയില്‍ ജിംനിക്ക് തൊട്ടടുത്തായി എതിരാളിയായ മഹീന്ദ്ര ഥാറും കാണാം. എവറസ്റ്റ് വൈറ്റ് നിറത്തിലുള്ള ഥാറാണ് ജിംനിക്ക് സമീപമുള്ളത്. വീഡിയോയില്‍ യൂട്യൂബര്‍ ഇരു ഓഫ്റോഡര്‍ എസ്‌യുവികളെയും താരതമ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ വിപണിയില്‍ എത്തി ദിവസങ്ങള്‍ക്കകം ജിംനി എങ്ങിനെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയില്‍ എത്തി എന്ന സംശയം നിങ്ങള്‍ക്ക് ഉണ്ടാകാം.

maruti suzuki jimny used car market

അതിന് പിന്നിലെ ബിസിനസ് ഐഡിയ എന്താണെന്ന് വിശദീകരിക്കാം. മുകളില്‍ പറഞ്ഞ പോലെ 30000-ത്തിലധികം ബുക്കിംഗുകളാണ് ജിംനി നേടിയത്. അതിനാല്‍ തന്നെ കാത്തിരിപ്പ് കാലയളവ് 8 മാസം കടന്നു. വണ്ടി ബുക്ക് ചെയ്താല്‍ കൈയ്യില്‍ കിട്ടാന്‍ 8 മാസത്തോളം കാത്തിരിക്കണമെന്ന യാഥാര്‍ത്ഥ്യം പലരെയും മുഷിപ്പിക്കും. അത്തരക്കാരെയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഡിമാന്‍ഡുള്ള കാറുകള്‍ക്ക് ചിലര്‍ ആവശ്യമില്ലെങ്കിലും പണം നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്തിടും.

എന്നാല്‍ സ്വന്തമായി ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തിലായിരിക്കില്ല ഇവര്‍ വണ്ടി ബുക്ക് ചെയ്യുന്നത്. ഡിമാന്‍ഡ് കൂത്തനെ കൂടി കാത്തിരിപ്പ് കാലയളവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ കാര്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വില്‍ക്കാമെന്ന് വാഗ്ദാനം ചെയ്യും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ കാറിന്റെ ഷോറൂം വിലയേക്കാള്‍ കൂടുതലായിരിക്കും സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വില.

maruti suzuki jimny used car market

ചിലപ്പോള്‍ ലക്ഷങ്ങള്‍ അധികം പൊടിക്കേണ്ടി വരും. സത്യകഥ എന്തെന്നാല്‍ ബ്ലാക്കില്‍ സിനിമ ടിക്കറ്റ് വാങ്ങുന്നത് പോലെ ഇവിടെ കാറുകളും ചൂടപ്പം പോലെ വിറ്റ് തീരും. ഇവിടെ യൂട്യൂബ് വീഡിയോയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ജിംനിയുടെ വില അവര്‍ പറയുന്നില്ല. എന്നാല്‍ ഡീലര്‍ഷിപ്പിന്റെ നമ്പര്‍ മാത്രമാണ് കൊടുത്തിരിക്കുന്നത്. നേരത്തെ മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിരുന്നു.

ഒരു ദിവസം കൊണ്ട് ലക്ഷം ബുക്കിംഗുകള്‍ നേടി സ്‌കോര്‍പിയോ N റെക്കോഡിട്ടത് എല്ലാവര്‍ക്കും ഓര്‍മ കാണും. ചിലര്‍ സ്‌കോര്‍പിയോയുടെ ഡിമാന്‍ഡ് കണ്ടറിഞ്ഞ് വണ്ടി ബുക്ക് ചെയ്ത് ക്യാഷുണ്ടാക്കി. ഇപ്പോള്‍ ജിംനിയുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കുന്നു. ഇനി ഭാവിയിലും വാഹന രംഗത്ത് ഓളം തീര്‍ക്കുന്ന നല്ല ഡിമാന്‍ഡുള്ള കാറുകളും ഈ രീതിയില്‍ ദിവസങ്ങള്‍ക്കകം യൂസ്ഡ് കാര്‍ വിപണിയില്‍ സ്ഥാനം പിടിക്കുന്നത് നമുക്ക് കാണാം.

More from DriveSpark

Article Published On: Wednesday, June 21, 2023, 11:00 [IST]
English summary
Maruti suzuki jimny used car market within days of launch reason explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X