ലോകത്തിലെ വിലകുറഞ്ഞ കാറുമായി മാരുതി!!

ടാറ്റ നാനോയുടെ അടപ്പൂരിക്കുന്ന തീരുമാനവുമായി മാരുതി സുസൂക്കി രംഗത്ത്. 1 ലക്ഷം രൂപ വിലയുള്ള കാര്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ മാരുതിക്കുള്ളില്‍ തീരുമാനമായതായി വിശ്വസനീയ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നു. ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്.

1 ലക്ഷത്തിന്‍റെ പരിധിയില്‍ മാരുതി സുസൂക്കി കാര്‍ പുറത്തിറങ്ങുന്നതോടെ വിപണിയില്‍ വന്‍ തിരിച്ചടിയാണ്
ടാറ്റ നാനോ കാര്‍ നേരിടാന്‍ പോകുന്നത്. നിലവില്‍ നാനോയ്ക്ക് സ്വന്തമായിട്ടുള്ള 'ലോകത്തിലെ ഏറ്റവും ചെലവി കുറഞ്ഞ കാര്‍' എന്ന വിശേഷണം മാരുതിയുടെ ചെറുകാര്‍ സ്വന്തമാക്കും. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

മാരുതിയുടെ ലക്ഷം വണ്ടി!

മാരുതിയുടെ ലക്ഷം വണ്ടി!

ലഭ്യമായ വിവരങ്ങളനുസരിച്ച് മാരുതി സുസൂക്കിയുടെ ചെറുകാര്‍ 'എ വണ്‍' (A One) എന്ന പേരിലാണ് വിപണിയിലെത്തുക. ടാറ്റ നാനോ അതിന്‍റെ ഡിസൈന്‍ സൗന്ദര്യം കൊണ്ട് സൃഷ്ടിച്ചെടുത്തിട്ടുള്ള "ഫണ്ണി" ഇമേജിനോട് കിടപിടിക്കുന്നതാണ് എ വണ്‍ ഡിസൈന്‍.

മാരുതിയുടെ ലക്ഷം വണ്ടി!

മാരുതിയുടെ ലക്ഷം വണ്ടി!

മാരുതിയുടെ ആള്‍ട്ടോ 800-നു നേര്‍ക്ക് ഓട്ടോ വിമര്‍ശകര്‍ അഴിച്ചുവിട്ട ഡിസൈന്‍പരമായ പരാതികള്‍ നമ്മള്‍ മറന്നിട്ടില്ല. എന്നാല്‍ പുതിയ ചെറുകാറിനുമേല്‍ ഇത്തരം പരാതികള്‍ക്ക് യാതൊരു സാധ്യതയുമില്ല എന്നാണ് ലഭ്യമായിട്ടുള്ള ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.

മാരുതിയുടെ ലക്ഷം വണ്ടി!

മാരുതിയുടെ ലക്ഷം വണ്ടി!

ടാറ്റ നാനോയുടെ വില്‍പനയില്‍ സംഭവിക്കുന്ന ഇടിവ് പരിഹരിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാനോയുടെ ഡീസല്‍ പതിപ്പ് വിപണിയിലെത്തുന്നതോടെ പ്രശ്നങ്ങള്‍ ഒരുവിധം അവസാനിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മാരുതിയുടെ പുതിയ നീക്കം ടാറ്റയെ ജാഗ്രത്താക്കിയിരിക്കുകയാണ്.

മാരുതിയുടെ ലക്ഷം വണ്ടി!

മാരുതിയുടെ ലക്ഷം വണ്ടി!

ടാറ്റ നാനോ കാര്‍ വിപണിയിലെത്തിയത് 1 ലക്ഷം എന്ന വാഗ്ദാനം പാലിച്ചായിരുന്നെങ്കിലും പിന്നീട് വില അല്‍പാല്‍പം ഉയര്‍ത്തേണ്ടതായി വന്നിരുന്നു. വിപണിയുടെ ഇന്നത്തെ പരിതസ്ഥിതിയില്‍ 1 ലക്ഷം രൂപയ്ക്ക് കാര്‍ എന്നത് ഒരല്‍പം അവിശ്വസനീയം തന്നെയാണ്.

എപ്രില്‍ ഫൂള്‍!! ഏപ്രില്‍ ഫൂള്‍!!!

എപ്രില്‍ ഫൂള്‍!! ഏപ്രില്‍ ഫൂള്‍!!!

ഇതുവരെ പറഞ്ഞ സംഗതികള്‍ നിങ്ങള്‍ വിശ്വസിച്ചുവെങ്കില്‍ ഈ ദിവസം നമ്മളങ്ങ് അറ്മാദിച്ചു എന്നു പറയാം. ഡ്രൈവ്സ്പാര്‍ക് നിങ്ങള്‍ക്ക് ഒരു മികച്ച വിഡ്ഢിദിനം ആശംസിക്കുന്നു.

More from DriveSpark

Article Published On: Monday, April 1, 2013, 15:38 [IST]
English summary
Reports say that Maruti Suzuki would launch a cheap car soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X