മാരുതി നെക്സ ഷോറൂമിന് തീപിടിച്ചു; സംഭവത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോ വൈറൽ

മാരുതി സുസുക്കിയുടെ ബംഗ്ലൂരുവിലെ കോറമംഗലയിലുളള നെക്സ ഷോറൂമിന് തീപിടിച്ചിരിക്കുകയാണ്. കെട്ടിടത്തിലെ കഫേയിലുളള ഗ്യാസ് പൊട്ടിത്തെറിച്ചത് കൊണ്ടാണ് തീ പടർന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആളപായം ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

വളരെ ഞെട്ടിപ്പിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട് തീ പിടിക്കുന്നതിനിടയിൽ കെട്ടിടത്തിൽ നിന്ന് ചാടുന്നത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടായ കെട്ടിടത്തിന് സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെയെല്ലാം പോലീസ് ഒഴിപ്പിച്ചു. സമീപത്തെ കെട്ടിടത്തിൽ പ്രതിലിപി, എഡ്‌ടെക് സ്റ്റാർട്ടപ്പ് ന്യൂട്ടൺ സ്‌കൂൾ, ഷെയർചാറ്റ് എന്നിവയുടെ ഓഫീസുകൾ ഉണ്ടായിരുന്നു.

മാരുതി നെക്സ ഷോറൂമിന് തീപിടിച്ചു; സംഭവത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോ വൈറൽ

തീപിടിത്തത്തെ തുടർന്ന് ഈ ഓഫീസുകളിൽ ജോലി ചെയ്യുന്നവരെയും ഒഴിപ്പിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല, തീ അണച്ച ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്, തീ പൂർണമായും കെടുത്തിയതിന് ശേഷം മാത്രമേ കണക്ക് എടുക്കാൻ സാധിക്കു എന്നാണ്. കെട്ടിടത്തിലെ താഴെയുളള നിലയിലാണ് നെക്സ ഷോറൂം പ്രവർത്തിക്കുന്നത്. കാര്യമായ നാശനഷ്ടം അവിടെ രേഖപ്പെടുത്തിയിട്ടില്ല.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,76,306 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 സെപ്റ്റംബറിൽ മൊത്തം 1,81,343 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. പ്രതിവർഷ വിൽപ്പനയിൽ 2.9 ശതമാനം വളർച്ചയാണ് ബ്രാൻഡ് കൈവരിച്ചത്. ആഭ്യന്തര വിപണിയിൽ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ 1,58,832 യൂണിറ്റുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്തു, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നേടിയ 1,54,903 യൂണിറ്റുകളിൽ നിന്ന് 2.5 ശതമാനം വർധനവാണിത്.

മാരുതി നെക്സ ഷോറൂമിന് തീപിടിച്ചു; സംഭവത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോ വൈറൽ

വെറും ആറ് മാസത്തിനുള്ളിൽ ആദ്യമായി ഒരു ദശലക്ഷം യൂണിറ്റുകൾ കടന്നെന്ന മഹത്തായ നേട്ടം ബ്രാൻഡിന്റെ അടുത്തിടെ പുറത്തിറക്കിയ മോഡലുകളുടെ മികച്ച സ്വീകാര്യതയ്ക്ക് അടിവരയിടുന്നു എന്ന് നിസംശയം പറയാം. കഴിഞ്ഞ കുറച്ച് വർഷമായി, മാരുതി സുസുക്കി ഒരു അഗ്രസ്സീറ് ലോഞ്ച് ടൈംലൈനിലാണ്. പോർട്ട്‌ഫോളിയോയിൽ വലിയ മാറ്റം എസ്‌യുവി സ്‌പെയ്‌സിലെ വിപണി വിഹിതം വർധിപ്പിക്കുകയും ചെയ്തു.

മാരുതി സുസുക്കി ഇപ്പോൾ പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയർ എന്നിവയുൾപ്പെടെ പുതിയ മോഡലുകളുടെ ഒരു വമ്പൻ ശ്രേണിയിൽ തന്നെ പ്രവർത്തിക്കുകയാണ്. ഗ്രാൻഡ് വിറ്റാരയുടെ ഏഴ് സീറ്റർ പതിപ്പും ഒരു പുതിയ ഇലക്ട്രിക് എസ്‌യുവിയും ഈ ദശകത്തിന്റെ മധ്യത്തോടെ വിപണിയിൽ എത്തും. വരാനിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയർ എന്നിവയിൽ പുതിയ 1.2 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ നിർമ്മാതാക്കൾ സജ്ജീകരിക്കും.

ഹാച്ച്ബാക്ക്, കോംപാക്ട് സെഡാൻ കോമ്പോയ്ക്ക് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും ഇന്റീരിയറും ഉണ്ടായിരിക്കും. ജനപ്രിയ മോഡലുകൾക്ക് ഒരു നവീകരണം നൽകുന്നതിനൊപ്പം സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ജനങ്ങൾക്ക് കൂടുതൽ താങ്ങാനാവുന്ന നിലയ്ക്ക് എത്തിച്ചു നൽകുക എന്നതും ഈ നീക്കത്തിലൂടെ മാരുതി സുസുക്കി ലക്ഷ്യം വെയ്ക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകൾക്ക് ഈ മാസം വമ്പൻ ഓഫറുകളാണ് തിരഞ്ഞെടുത്ത് മോഡലുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രാൻഡിൻ്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ മാരുതി ആൾട്ടോ 800-ന് ഈ മാസം ക്യാഷ് ഡിസ്‌കൗണ്ടോ കോർപ്പറേറ്റ് ഡിസ്‌കൗണ്ടോ ലഭിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ആൾട്ടോ K10 ന് 30,000 രൂപ കൺസ്യൂമർ ബോണസും ഒപ്പം മികച്ച എക്‌സ്‌ചേഞ്ച് ബോണസായി 15000 രൂപയും ലഭിക്കുന്നു. സി‌എൻ‌ജി വേരിയന്റുകളിൽ 20,000 രൂപ വരെയാണ് ലഭിക്കുക.

പെട്രോൾ പ്രേമികൾക്ക് 25,000 രൂപയുടെ കൺസ്യൂമർ ഓഫറും അതോടൊപ്പം 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ലഭിക്കുന്നുണ്ട്. ഇതിന്റെ CNG പതിപ്പിന് കൺസ്യൂമർ ഓഫർ ലഭിക്കുന്നത് 25000 രൂപയാണ്. ചേട്ടനായ ഡിസയറിന് 10000 രൂപ എക്സ്ചേഞ്ച് ബോണസ് മാത്രമാണ് കിട്ടുന്നത്. നിങ്ങളുടെ ഇഷ്ടവാഹനങ്ങൾ സ്വന്തമാക്കാൻ ഇനി ഒട്ടും വൈകേണ്ട എത്രയും പെട്ടെന്ന് നിങ്ങളുടെ അടുത്തുളള മാരുതി ഷോറൂമിലേക്ക് വിട്ടോളു.

More from DriveSpark

Article Published On: Wednesday, October 18, 2023, 20:28 [IST]
English summary
Maruti suzuki nexa showroom caught fire in bangalore shocking video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X