മാരുതി ഓമ്‌നിയുടെ ഡോനട്ട് (മധുരവട) സ്റ്റണ്ട്

Posted By:

മാരുതി സുസൂക്കി ഓമ്‌നി വാന്‍ ചിലര്‍ക്ക് ഓടിക്കുവാന്‍ തന്നെ ഭയമാണ്. വീതി കുറഞ്ഞ ശരീരം വളവുകളില്‍ ചെരിഞ്ഞ് വീഴുമോ എന്നാണ് ഭയം. എന്നാല്‍, ഓമ്‌നിക്കും അതിന്റേതായ ബാലന്‍സിംഗ് ഉണ്ട് എന്ന് തെളിയിക്കുകയാണ് ഈ ഡോനട്ട് (doughnt) ഭ്രാന്തന്മാര്‍. ഇത്തരം സ്റ്റണ്ടുകള്‍ ഓമ്‌നി പോലുള്ള വാഹനങ്ങളുപയോഗിച്ച് നടത്തുന്നത് വളരെ അപൂര്‍വമാണ്. (ഡോനട്ട് എന്നത് ഒരുതരം വടയാണ്. മധുരിക്കുന്ന ഈ വടയെ മധുരവട എന്ന് വിളിക്കാം. നമ്മുടെ നാട്ടില്‍ ബേക്കറികളില്‍ ഇത്തരം വടകള്‍ ലഭ്യമാണ്. വണ്ടികള്‍ കൊണ്ട് ഡോനട്ട് ചെയ്യുന്നവര്‍ വട്ടത്തില്‍ വാഹനത്തെ കറക്കുകയാണ് ചെയ്യുന്നത്. നിലത്ത് ടയറുരഞ്ഞ് ഒരു ടയര്‍വട സൃഷ്ടിക്കപ്പെടുന്നു)

ഓമ്‌നിയെ അതേപടി എടുത്ത് സ്റ്റണ്ട് നടത്തുകയല്ല ചെയ്തിരിക്കുന്നത്. 796 സിസി ശേഷിയുള്ള എന്‍ജിനാണ് ഓമ്‌നിക്കുള്ളത്. ഈ എന്‍ജിനില്‍ ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിച്ച് ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്ന് അറിവില്ല.

English summary
A Omni owner would not dare do is pull off doughnuts with it. This is just what an Australian did recently at the Brasher Nats 2013 event in Sydney.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark