തലകീഴായി വണ്ടി ഓടിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്, മാരുതി പോലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല
മാരുതി സുസുക്കിയുടെ പ്രിയപ്പെട്ട എംപിവിയായിരുന്നു ഓമ്നി വാൻ. ഇതുപോലെയൊരു മൾട്ടി പർപ്പസ് വെഹിക്കിൾ മാരുതി ഇറക്കിയിട്ടില്ല. എന്നാൽ ഇപ്പോൾ വിപണിയിൽ ഇല്ലാത്ത വാഹനം നിങ്ങൾ റോഡിലേക്ക് ഇറങ്ങുമ്പോൾ തല കീഴായി ഓടുന്നത് കണ്ടാലോ. എന്തായിരിക്കും അതിൻ്റെ കാരണം എന്ന് കണ്ണുത്തളളി നിൽക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇതൊരു മോഡിഫിക്കേഷനാണ് എന്ന് നിങ്ങൾക്ക് പതിയെ മനസിലാകുകയുള്ളു. ഇൻസ്റ്റാഗ്രാമിലെ artist.bs_yt എന്ന വെബ്‌സൈറ്റിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഓമ്‌നിയുടെ മുഴുവൻ ബോഡിയും തലകീഴായി സഞ്ചരിക്കുന്ന വീഡിയോ വൈറലായിരിക്കുന്നത്.
പുതിയത് ഇറങ്ങുന്നില്ലെങ്കിലും നിരവധി പേര്‍ ഇപ്പോഴും ഒമ്‌നി ഉപയോഗിക്കുന്നുണ്ടെന്നതും യാഥാർഥ്യമാണ്. എന്തിനും ഏതു തരത്തിലും ഉപയോഗിക്കാനാവുന്ന പ്രായോഗികത തന്നെയാണ് ഓമ്‌നിയെ മിടുക്കനാക്കിയത്. ലഗേജ് കാരിയറായും ഒരു ഫാമിലി കാറായും അങ്ങനെ എന്തിനും ഉതകുന്നൊരു തട്ടുപൊളിപ്പനാണ് ഓമ്‌നി. മാരുതി 800 എന്ന ഇതിഹാസം പുറത്തിറങ്ങി കൃത്യം ഒരു വര്‍ഷത്തിന് ശേഷം 1984 ഡിസംബറിലാണ് മാരുതി ഓമ്‌നിയെയും അവതരിപ്പിക്കുന്നത്.

അവതരിപ്പിച്ച് ഇത്രയും കാലങ്ങൾക്ക് ശേഷവും പറയത്തക്ക വലിയ മാറ്റങ്ങൾ മാരുതി കൊണ്ടുവന്നിട്ടില്ല. ഇവിടുത്തെ സിനിമാ വ്യവസായവും ഏറെ വില്ലൻ വേഷം നൽകിയതും ഈ മൾട്ടി പർപ്പസ് വാഹനത്തിനായിരുന്നു. കുട്ടികളുടെ പേടി സ്വപ്നമായി കണക്കാക്കപ്പെടുന്ന കാറാണിത്. കിഡ്‌നാപേഴ്‌സ് വാൻ എന്നകൂടി വിളിപ്പേരുണ്ടായിരുന്ന ഓമ്‌നി മൈക്രോബസ് സെഗ്മെന്റിലെ തകർക്കപ്പെടാനാവാത്ത വിശ്വാസമായിരുന്നു.
1984 ൽ മാരുതി 800 പുറത്തിറക്കിയതിന് ഒരു വർഷത്തിനിപ്പുറമാണ് ഓമ്‌നിയും നിരത്തിലെത്തുന്നത്. 796 സിസി ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിനായിരുന്ന മാരുതി 800 കാറിന്റെ അതേ എഞ്ചിനുമായാണ് ഓംനിയും രൂപമെടുത്തത്. ആദ്യകാലത്ത് മാരുതിയിൽ നിന്നുള്ള മൈക്രോവാനെ വെറും 'വാൻ' എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് 1988-ലാണ് വാഹനത്തിന് ഓമ്‌നി എന്ന പേര് കമ്പനി സമ്മാനിച്ചത്.
ഇനി ചെറിയ ചിരിത്രത്തിലേക്കാണ് നീങ്ങുന്നത്. സുസുക്കി മാരുതിയുമായി സഹകരിച്ചാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. അന്ന് പ്രധാനമായും രണ്ട് മോഡലുകളിലാണ് ബ്രാൻഡ് ശ്രദ്ധകേന്ദ്രീകരിച്ചതും. അതിൽ ഒന്നായിരുന്നു മാരുതി വാൻ. 796 സിസി എഞ്ചിനാണ് ഈ മൾട്ടി പർപ്പസ് വാഹനത്തിന് തുടിപ്പേകിയിരുന്നത്. ഇത് ഏകദേശം 38 bhp കരുത്തിൽ 62 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.
നാല് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരുന്നതും. അതിനുശേഷം ഓമ്‌നിക്ക് ഒരിക്കലും ഒരു എഞ്ചിൻ മാറ്റം ലഭിച്ചിട്ടില്ല. 1998-ൽ വെറും കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് വാൻ എത്തിയത്. വാനിൽ നിന്നുള്ള പേരുമാറ്റവും ചില സൗന്ദര്യവർധക മാറ്റങ്ങളും ഒഴികെ വലിയ പരിഷ്ക്കാരങ്ങളൊന്നും വാഹനത്തിന് അന്ന് സംഭവിച്ചിട്ടില്ല.

ഏട്ട് പേരെ വരെ സുഖമായി കൊണ്ടുപോകാമെന്നതും യൂസര്‍ ഫ്രണ്ട്‌ലിയാണെന്നതും ചെലവ് കുറഞ്ഞ മെയിന്റനെൻസും ഓമ്‌നിയെ ആളുകളുടെ പ്രിയ വാഹനമാക്കി മാറ്റി.2.88 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് എട്ട് സീറ്റർ വാഹനമെന്ന നിലയിൽ മാരുതി അവതരിപ്പിച്ച അത്ഭുതമായിരുന്നു ഓമ്‌നി. തുടക്ക കാലത്ത് വില്ലനായി അവതരിപ്പിച്ചപ്പോൾ അവസാനകാലങ്ങളിൽ തമാശരൂപേണ പറഞ്ഞാൽ ചെയ്തുകൂട്ടിയ തെറ്റുകൾക്ക് പരിഹാരമെന്നോണം അംബുലന്‍സായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്നായും മാരുതി ഓമ്‌നി പേരെടുത്തു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








