കൊവിഡ്-19 ആശങ്ക; വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

ലോക രാഷ്ട്രങ്ങളെ വലച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ വെന്റിലേറ്ററുകളുടെ നിർമ്മാണത്തിന് സഹായിക്കുന്നതിന് നിരവധി വാഹന നിർമാതാക്കളെ സർക്കാർ സമീപിച്ചിട്ടുണ്ട്.

കൊവിഡ്-19 ആശങ്ക; വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി നിലവിലെ സാഹചര്യവും വെന്റിലേറ്ററുകൾ നിർമ്മിക്കാനുള്ള സാധ്യതയും വിലയിരുത്തുകയാണ്. ഓപ്ഷനുകൾ പരിശോധിക്കുമെന്നും സാധ്യമായ വിധത്തിൽ സഹായിക്കുമെന്നും ബജാജ് ഗ്രൂപ്പ് മേധാവി രാഹുൽ ബജാജും പറഞ്ഞു.

കൊവിഡ്-19 ആശങ്ക; വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

കൊവിഡ് -19 അടിയന്തിര ആശങ്കയാണെന്നും ലോകം അതിനെതിരെ പോരാടുകയാണെന്നും മാരുതി സുസുക്കി ചെയർമാൻ RC ഭാർഗവ പറഞ്ഞു. നിർമ്മാണശാലകളിൽ നിലവിൽ വെന്റിലേറ്ററുകൾ നിർമ്മിക്കാനുള്ള സാധ്യതയും വാഹന നിർമ്മാതാക്കൾ പരിശോധിക്കുന്നു. കമ്പനി ഇക്കാര്യം പരിശോധിച്ച് 1-2 ദിവസത്തിനുള്ളിൽ ഒരു തീരുമാനം എടുക്കും.

കൊവിഡ്-19 ആശങ്ക; വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

വെന്റിലേറ്റർ എന്നത് ഒരു ഓട്ടോമൊബൈലിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ഉൽപ്പന്നമാണ്. വെന്റിലേറ്ററുകൾ നിർമ്മിക്കുന്നതിൽ ഏർപ്പെടാമോ എന്ന് ചോദിച്ച് സർക്കാർ ഇന്നലെ മാത്രമാണ് തങ്ങളെ സമീപിച്ചത്.

കൊവിഡ്-19 ആശങ്ക; വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

ഇപ്പോൾ അതിന്റെ നിർമ്മാണത്തിനുള്ള വഴികൾ നോക്കുകയാണ്, ഉൽ‌പ്പന്നം കൃത്യമായി എന്താണ്, ഉൽ‌പാദന ആവശ്യകതകൾ എന്തൊക്കെയാണ്, സാങ്കേതികവിദ്യ എന്താണെന്നും എല്ലാം വിശകലനം ചെയ്യുകയാണ്.

കൊവിഡ്-19 ആശങ്ക; വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വളരെ വേഗം തങ്ങൾക്ക് സർക്കാരിനോട് ഒരു തീരുമാനം പറയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് RC ഭാർ‌ഗവ പറഞ്ഞു. സർക്കാരിനെ സഹായിക്കുന്നതിനായി വെന്റിലേറ്ററുകൾ നിർമ്മിക്കാനുള്ള ടൈംലൈനിനെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിലായിരുന്നു ഭാർ‌ഗവ ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ്-19 ആശങ്ക; വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

വാഹനമേഖലയെ വൈറസ് ബാധിക്കുന്നതിനെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച അദ്ദേഹം നൽകി. അനിവാര്യമല്ലാത്ത എല്ലാ വ്യവസായങ്ങളും അടച്ചിരിക്കുകയാണ്. ഇത് ഇപ്പോൾ രാജ്യത്തിന്റെ നയം.

കൊവിഡ്-19 ആശങ്ക; വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

അടച്ചുപൂട്ടിയ മറ്റുള്ളവരിൽ നിന്ന് തങ്ങൾ വ്യത്യസ്തരല്ല. ഉത്പാദനവും വിൽപ്പനയുമില്ല. അഭൂതപൂർവമായ ഈ സമയങ്ങളിൽ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചുവിടുകയോ ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി.

കൊവിഡ്-19 ആശങ്ക; വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

കൂടാതെ, കൊവിഡ് -19 രോഗികൾക്കായി വെന്റിലേറ്റർ നിർമ്മാണം ആരംഭിക്കുമെന്ന് മഹീന്ദ്ര ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈറസിനെതിരായ പോരാട്ടത്തിൽ പങ്കെടുത്ത മഹീന്ദ്ര ഹോളിഡേസും അതിന്റെ റിസോർട്ടുകൾ രോഗികൾക്ക് താൽക്കാലിക പരിചരണ സൗകര്യങ്ങളായി ഉപയോഗിക്കാമെന്ന് വാഗ്ദാനം ചെയ്തു.

More from DriveSpark

Article Published On: Friday, March 27, 2020, 11:52 [IST]
English summary
Maruti Suzuki plans to make ventilators for corona patients. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X