ജിപ്‌സിക്ക് ഇനി റെസ്റ്റ്, ബോര്‍ഡര്‍ പട്രോളിങ് ഡ്യൂട്ടിക്ക് ഇനി ജിംനി! ഒന്നും രണ്ടുമല്ല, 60 എണ്ണം

ഇന്ത്യയെന്ന രാജ്യത്തിന്റെ ഭൂപ്രകൃതി നമുക്കെല്ലാവര്‍ക്കുമറിയാം. കടല്‍ത്തീരവും സമതലങ്ങളും പര്‍വതനിരകളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ മഹാരാജ്യം. അതുകൊണ്ട് തന്നെ രാജ്യാതിര്‍ത്തി കാക്കുന്ന സുരക്ഷാ ഭടന്‍മാര്‍ക്ക് ഇവിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ അതിനൊത്ത വാഹനങ്ങള്‍ വേണം. ഇന്നേ വരെ ഇന്ത്യന്‍ സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ഏറ്റവും മികച്ച ഓഫ്‌റോഡിംഗ് വാഹനങ്ങളില്‍ ഒന്നാണ് മാരുതി സുസുക്കി ജിപ്‌സി (Maruti Gypsy). സിവിലിയന്‍സിനുള്ള ഉത്പാദനം അവസാനിപ്പിച്ച ശേഷവും കമ്പനി ഈ വാഹനം മിലിട്ടറിക്കായി നിര്‍മിച്ച് നല്‍കിയിരുന്നു. ലൈറ്റ്‌വെയിറ്റ് നിര്‍മ്മാണവും ഓഫ്-റോഡിംഗ് കഴിവുകളും കാരണം ഈ വാഹനം ജനപ്രിയമായി.

സൈനിക, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ സഹായിച്ച ഒരു സോഫ്റ്റ് ടോപ്പും ജിപ്സിയില്‍ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ മെഷീന്‍ ഗണ്ണുകള്‍ പോലുള്ള ഹെവി ഉപകരണങ്ങള്‍ ഈ വാഹനത്തില്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുമായിരുന്നതിനാല്‍ സൈന്യം ജിപ്‌സിയെ കൂടെക്കൂട്ടി. 2023-ലാണ് മാരുതി സുസുക്കി ജിപ്‌സിയുടെ പിന്‍ഗാമിയായ ജിംനി (Maruti Jimny) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിവുറ്റ ഓഫ്‌റോഡറായി പേരെടുത്ത ജിംനിക്ക് രാജ്യത്തിനകത്തും പുറത്തും നല്ല പേരാണ്.

indo tibetan border police adds jimny suv

പരുക്കന്‍ റോഡുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഈ ഓഫ്‌റോഡര്‍ എസ്‌യുവി ഇപ്പോള്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) വാഹന വ്യൂഹത്തില്‍ ചേര്‍ത്തിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 60 ജിംനി എസ്‌യുവികളാണ് മാരുതി സുസുക്കി ഐടിബിപിക്ക് കൈമാറിയത്. ഇതാദ്യമായാണ് മാരുതി സുസുക്കി ജിംനി കാറുകള്‍ സിഎപിഎഫില്‍ (സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ്) ചേരുന്നത്.

ഏറ്റവും കഠിനമായ സാഹചര്യങ്ങളുള്ള പ്രദേശങ്ങളിലാണ് ഐടിബിപി പ്രവര്‍ത്തിക്കുന്നത്. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് താപനില -45 ഡിഗ്രി വരെ താഴുന്നു. ഈ പ്രദേശങ്ങളിലെ ഭൂപ്രകൃതിയില്‍ വാഹനമോടിക്കുക വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് കഴിവുള്ള ഒരു ഓഫ്-റോഡ് വാഹനമായ ജിംനി സേന തിരഞ്ഞെടുത്തിരിക്കുന്നത്.ലേ-ലഡാക്ക്, അരുണാചല്‍ പ്രദേശ് അതിര്‍ത്തികളില്‍ ഈ പുതിയ മാരുതി സുസുക്കി ജിംനികള്‍ ഉപയോഗിക്കും.

indo tibetan border police adds jimny suv

ഈ ജിംനികള്‍ പട്രോളിംഗിലും അതിര്‍ത്തി കാവല്‍ പ്രവര്‍ത്തനങ്ങളിലും ഐടിബിപിയെ സഹായിക്കും. പുതുതായി ഉള്‍പ്പെടുത്തിയ ജിംനികള്‍ ഉദ്യോഗസ്ഥരെയും സൈനികരെയും സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന സ്ഥലങ്ങളിലേക്കും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലേക്കും കൊണ്ടുപോകുന്നതിനായി സഹായിക്കും. മാരുതി സുസുക്കി ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ലൈറ്റ്‌വെയിറ്റ് ഓഫ്-റോഡറാണ് ജിംനി. 5 ഡോര്‍ ലേഔട്ടില്‍ വരുന്നതിനാല്‍ തന്നെ ജിംനി കൂടുതല്‍ പ്രായോഗികമാണ്.

എന്നാല്‍ ഇതിന്റെ ഓഫ്-റോഡിംഗ് കഴിവുകളാണ് ഐടിബിപിയില്‍ ഉള്‍പ്പെടുത്താനുള്ള കാരണം. മാരുതി സുസുക്കി ജിംനിയില്‍ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 2WD-ഹൈ, 4WD-ഹൈ, 4WD-ലോ എന്നിവയുള്ള ലോ-റേഞ്ച് ഗിയര്‍ബോക്‌സും ഇതിന് ലഭിക്കുന്നു. ഇവ കൂടാതെ, അസമമായ ഭൂപ്രദേശങ്ങളില്‍ മികച്ച സ്റ്റബിലിറ്റിക്കായി ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ത്രീ-ലിങ്ക് റിജിഡ് ആക്‌സില്‍ സസ്‌പെന്‍ഷനും ജിംനിയില്‍ നല്‍കിയിട്ടുണ്ട്.

103 bhp പവറും 130 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. ഈ ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ജിംനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാകുന്നുള്ളൂ. കാറില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 12.74 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. ടോപ് സ്‌പെക് വേരിയന്റിന്റെ വില 14.97 ലക്ഷം രൂപ വരെ നീളുന്നു (എക്‌സ്-ഷോറൂം).

മാരുതി സുസുക്കി ജിംനിക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പക്ഷേ, മഹീന്ദ്ര ഥാറുമായി (Mahindra Thar) തട്ടിച്ച് നോക്കുമ്പോള്‍ ജിംനിയുടെ വില്‍പ്പന വളരെ കുറവാണ്. ഥാര്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, ജിംനി പെട്രോള്‍ ഓപ്ഷനില്‍ മാത്രമാണ് ലഭിക്കുക. ഥാര്‍ RWD ഓപ്ഷനിലും ലഭ്യമാകുന്നുണ്ട്. ജിംനിയുടെ വില്‍പ്പന ഉയര്‍ത്താന്‍ കഴിഞ്ഞ കുറേ മാസങ്ങളായി മാരുതി വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Sunday, February 9, 2025, 10:00 [IST]
English summary
Maruti suzuki provided 60 maruti suzuki jimnys to indo tibetan border police
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X