മാരുതിയുടെ വരെ 'പണിമുടക്കി' വിന്‍ഡോസ്! വാഹന ഭീമനെ തകരാര്‍ ബാധിച്ചത് ഇങ്ങനെ
മൈക്രോസോഫ്റ്റിന്റെ സൈബര്‍ സുരക്ഷ പ്ലാറ്റ്‌ഫോമായ ക്രൗഡ്‌സ്‌ട്രൈക്ക് വെള്ളിയാഴ്ച രാവിലെയോടെ നിശ്ചലമായതോടെ ലോകത്തിലെ ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് വിന്‍ഡോസ് ഉപഭോക്താക്കളെലാണ് ബ്ലൂസ്‌ക്രീന്‍ ഓഫ് ഡെത്ത് പ്രശ്‌നം അലട്ടിയത്. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഐടി സംവിധാനങ്ങളെ ഇത് ബാധിക്കുകയുണ്ടായി. സിസ്റ്റം പെട്ടെന്ന് ഷട്ട്ഡൗണ്‍ ആകുകയും റീസ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യുന്ന പ്രശനത്തിന് കാരണം ക്രൗഡ്‌സ്‌ട്രൈക്ക് നല്‍കിയ അപ്‌ഡേറ്റ് ആണെന്നാണ് വിവരം. വിമാനത്താവളങ്ങള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍, കമ്പനികള്‍, സേവന ദാതാക്കള്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചറിനെ മൈക്രോസോഫ്റ്റ് തകരാര്‍ ബാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയെയും തകരാര്‍ ബാധിച്ചതായാണ് വിവരം. ബിഎസ്ഒഡി ബാധിച്ചതിനെ തുടര്‍ന്ന് മാരുതി സുസുക്കിക്ക് ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ മൈക്രോസോഫ്റ്റ് തകരാറിനെത്തുടര്‍ന്ന് ഗുജറാത്ത്, ഗുരുഗ്രാം, മനേസര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ആഭ്യന്തര വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കഴിഞ്ഞ മൂന്ന് മണിക്കൂറായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നെന്നും സെര്‍വര്‍ തകരാര്‍ മൂലം കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായെന്നും 'ജാഗരണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടതായിട്ടുണ്ട്. പ്ലാന്റുകളില്‍ വാഹന നിര്‍മാണം നിര്‍ത്തിവെച്ചത് കാരണം മാരുതി സുസുക്കിക്ക് കോടികളുടെ നഷ്ടം വരുമെന്ന കാര്യം ഉറപ്പാണ്. മാരുതിയെ കൂടാതെ മറ്റ് ഏതെങ്കിലും കമ്പനികളെ വിന്‍ഡോസ് തകരാര്‍ ബാധിച്ചിട്ടുണ്ടേ എന്ന കാര്യം വ്യക്തമല്ല.
ഏതായാലും ഇതുസംബന്ധിച്ച് കമ്പനികള്‍ ഔദ്യോഗികമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാം. മാരുതിയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ കമ്പനി നാലാം തലമുറ ഡിസയര്‍ കോംപാക്ട് സെഡാന്‍ പുറത്തിറക്കാന്‍ പോകുകയാണ്. സ്വിഫ്റ്റിനെ പോലെ തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള കാറാണ് ഡിസയര്‍. മാരുതി സുസുക്കി ഡിസയറിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഏറെ നാളായി പരീക്ഷണം തുടങ്ങിയിട്ട്.

ഇതിനോടകം തന്നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ച നാലാം തലമുറ മാരുതി സുസുക്കി ഡിസയര്‍ ഓഗസ്റ്റ് മാസം അവസാനം വില്‍പ്പനയ്‌ക്കെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഔട്ട്ഗോയിംഗ് മോഡലിനെ പോലെ തന്നെ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ആയിരിക്കും ഡിസയറിന്റെയും നിര്‍മാണം. എന്നാല്‍ സ്വിഫ്റ്റിനേക്കാള്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഡിസയര്‍ വരിക. മാത്രമല്ല ഡിസൈനിലും ചില്ലറ മാറ്റങ്ങള്‍ ഉണ്ടാകും.
സ്വിഫ്റ്റിന് സമാനമായ ഡാഷ്ബോര്‍ഡ് ലേഔട്ട് ഡിസയറിലും കൊണ്ടുവരും. സിംഗിള്‍ പേന്‍ ഇലക്ട്രിക് സണ്‍റൂഫ്, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പുതിയ തലമുറ മോഡലില്‍ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍. സിംഗിള്‍ പേന്‍ സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ സെഡാന്‍ ആയിരിക്കും ഡിസയര്‍.
സ്വിഫ്റ്റിലൂടെ അരങ്ങേറിയ പുതിയ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് Z സീരീസ് പെട്രോള്‍ എഞ്ചിന്‍ ഡിസയറിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും ഉണ്ടാകുക.മാരുതി സുസുക്കി ഡിസയര്‍ ആദ്യം ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം സിഎന്‍ജി പതിപ്പ് പുറത്തിറങ്ങും. ഡിസയറിന്റെ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം എഎംടി വേരിയന്റുകള്‍ 26 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കരുതാം. മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി നിലവില്‍ കിലോഗ്രാമിന് 31.12 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. പുത്തന്‍ എഞ്ചിനുമായി വരുമ്പോള്‍ ഡിസയര്‍ സിഎന്‍ജിയുടെ മൈലേജ് വീണ്ടും കൂടും. കിലോയ്ക്ക് 35 കിലോമീറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം. ഉയര്‍ന്ന മൈലേജ് നല്‍കാന്‍ കഴിയുന്ന സെഡാന്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് നാലാം തലമുറ മാരുതി സുസുക്കി ഡിസയര്‍ മികച്ച ഓപ്ഷന്‍ ആയിരിക്കും.
ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്സൈറ്റ് വാഹന സംബന്ധിയായ വാര്‍ത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാര്‍ത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാര്‍, ബൈക്ക് വാര്‍ത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാര്‍ത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








