ഡാഷ് ക്യാമുണ്ടെങ്കിലുള്ള ഉപകാരം ചില്ലറയല്ല; ഹൈവേകളില്‍ പണം പോകുന്ന വഴി കാണില്ലാട്ടോ...

നിങ്ങള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ നാലുഭാഗത്തും കണ്ണുണ്ടായിരിക്കണമെന്ന് പറയാറുണ്ട്. പ്രത്യേകിച്ചും കേരളത്തിന് പുറത്തെ ഹൈവേകളിലൂടെയും മറ്റും യാത്ര ചെയ്യുമ്പോള്‍. വളരെ ശ്രദ്ധയോടെ വളയം പിടിച്ചാലും തന്‍േറതല്ലാത്ത കുറ്റത്തിന് അപകടം പിണയുന്ന ചില സാഹചര്യങ്ങള്‍ വരാറുണ്ട്. അത്തരത്തില്‍ ഒരു സംഭവത്തെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

കേരളത്തില്‍ നിന്ന് പുരിയിലേക്ക് പോയ ഒരു മാരുതി എസ്‌ക്രോസ് കാറിലുണ്ടായിരുന്നവര്‍ക്കാണ് ദുരനുഭവമുണ്ടായത്. ദേശീയപാത 16-ലൂടെ സഞ്ചരിക്കവേ ഹൈവേയുടെ നടുവില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട കന്നുകാലിക്കൂട്ടം ആണ് പ്രശ്‌നമായത്. മാരുതി എസ്'ക്രോസ് കാര്‍ പോത്തിന്‍ കൂട്ടത്തെ ഇടിച്ച സംഭവം പ്രതീക് സിംഗിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

buffalo herd surprises driver

ഹൈവേയുടെ നടുവില്‍ പെട്ടെന്ന് വന്നുചാടിയ കന്നുകാലിക്കൂട്ടത്തില്‍ കാര്‍ ഇടിക്കുന്ന ഡാഷ്‌ക്യാം ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാകുക. കന്നുകാലികള്‍ മുന്നില്‍ പെട്ട സമയത്ത് എസ്-ക്രോസ് ഡ്രൈവര്‍ക്ക് ഉടനടി പ്രതികരിക്കാനാവാതെ വന്നു. ഇതോടെ കാറിടിച്ച് പോത്തുകളില്‍ ഒന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. ഇടിയുടെ ആഘാതത്തില്‍ മാരുതി കാറിന്റെ മുന്‍ഭാഗത്തെ ബമ്പര്‍, വിന്‍ഡ്ഷീല്‍ഡ്, വലത് വശത്തെ ഹെഡ്ലാമ്പ്, ഫ്രണ്ട് ഫെന്‍ഡര്‍, എ-പില്ലര്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.

വണ്ടിയിടിച്ച് പോത്ത് ചത്തതോടെ ഉടമ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. 25000 രൂപയാണ് അദ്ദേഹം കാറുടമയോട് ആവശ്യപ്പെട്ടത്. മാത്രമല്ല പ്രശ്‌നമറിഞ്ഞെത്തിയ ലോക്കല്‍ പൊലീസിന്റെ സമീപനമായിരുന്ന അവിശ്വസനീയം. കാറുടമയെ അമ്പരപ്പിച്ചുകൊണ്ട് ലോക്കല്‍ പൊലീസ് സാഹചര്യം മുതലെടുക്കാനായി 10,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസുകാരെ സമര്‍ത്ഥമായി കാറുടമ ഒഴിവാക്കി. ആശ്ചര്യമുളവാക്കുന്ന സംഗതി എന്തെന്നാല്‍ അപകടത്തില്‍ സത്യാവസ്ഥ തെളിയിക്കുന്ന ക്യാമറ ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പൊലീസ് ചെവിക്കൊള്ളാന്‍ തയാറായില്ലെന്ന് മാത്രമല്ല പണം പിഴിയാന്‍ കൂടി ശ്രമിക്കുകയായിരുന്നു.

buffalo herd surprises driver

ലോക്കല്‍ പൊലീസ് ഇത്തരം അനിയന്ത്രിതമായ സാഹചര്യങ്ങളില്‍ ഒരു പക്ഷത്തെ അന്ധമായി പിന്തുണയ്ക്കുന്നതിനുപകരം സാഹചര്യം സൂക്ഷ്മമായി പരിശോധിച്ച് തെറ്റ് കുറഞ്ഞ കക്ഷിയെ പിന്തുണയ്ക്കകയാണ് വേണ്ടത്. മാത്രമല്ല അതിവേഗ പാതകളിലുണ്ടാകുന്ന അപകടങ്ങള്‍ എല്ലായ്‌പ്പോഴും ഡ്രൈവര്‍മാരുടെ തെറ്റുകാരെന്നും ചിലപ്പോള്‍ നിയന്ത്രണാതീതമായ സാഹചര്യങ്ങള്‍ ഉണ്ടാകാമെന്നും ഈ സംഭവം കാണിച്ചു തരുന്നു. ഒരു കാറില്‍ ഡാഷ് ക്യാം എത്രത്തോളം അത്യവശ്യമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടിയാണിത്.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഡാഷ്‌ക്യാം വളരെ ആവശ്യമുള്ള ഫീച്ചറുകളില്‍ ഒന്നാണെന്ന വാദത്തിന് അടിവരയിടുകയാണ് ഈ സംഭവം. അപകടങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നുമെല്ലാം രക്ഷപെട്ട് നമ്മുടെ നിരപരാധിത്തം തെളിയിക്കാന്‍ ഡാഷ്‌ക്യാമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പലപ്പോഴും ആളുകളെ സഹായിച്ച നിരവധി ഉദാറഹരണങ്ങള്‍ മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. സംഭവിച്ചത് എന്ത് എന്നതിന്റെ കൃത്യമായ റെക്കോര്‍ഡിംഗിനൊപ്പം വ്യക്തമായ തെളിവുകള്‍ നല്‍കുന്നതിലൂടെ പല തട്ടിപ്പുകളും കൈയോടെ പിടികൂടിയ അനവധി സാഹചര്യങ്ങളും നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്.

വാഹനം ഓടിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന പല അപകടകരമായ സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് സഹായമാകും. അതിനാല്‍ തന്നെ ഡാഷ്‌ബോര്‍ഡ് ക്യാമറകള്‍ ഒരു കാറിനകത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ആക്സസറികളില്‍ ഒന്നായി മാറുന്നു. ഇത് യാത്രകള്‍ക്കിടെ നമ്മുടെ സുരക്ഷക്ക് ഒരു മുതല്‍ക്കൂട്ടാകും.ഡാഷ്‌ക്യാമുകള്‍ ഘടിപ്പിച്ചിരിക്കുന്നത് കൊണ്ട് മോഷ്ടാക്കളേയും വാഹനം നശിപ്പിക്കുന്ന ചില സാമൂഹിക വിരുദ്ധരേയും കണ്ടുപിടിക്കാന്‍ കഴിയുമെന്നതിനാല്‍ ഇന്ന് ഈ ഫീച്ചര്‍ ട്രെന്‍ഡിംഗായി മാറുകയാണ്.

മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡാഷ്ബോര്‍ഡില്‍ വയ്ക്കുന്ന ക്യാമറയുടെ ഉപയോഗം വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യംകൂടിയാണ്. നിങ്ങളുടെ കാറില്‍ ഒരു ഡാഷ് ക്യാമറ വെക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വ്യത്യസ്ത വിലയില്‍ ധാരാളം മോഡലുകള്‍ ഇന്ന് ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ പറ്റും.

ഇപ്പോള്‍, ഹ്യുണ്ടായി, റെനോ, സ്‌കോഡ എന്നിവയുള്‍പ്പെടെ നിരവധി വാഹന നിര്‍മാതാക്കള്‍ ചില മോഡലുകള്‍ക്കൊപ്പം ഫാക്ടറി ഫിറ്റഡ് ഡാഷ്‌ക്യാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഹ്യുണ്ടായി എക്‌സ്റ്റര്‍, റെനോ ട്രൈബര്‍, റെനോ കൈഗര്‍, ഹ്യുണ്ടായി വെന്യു, സ്‌കോഡ് സ്ലാവിയ, ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയാണ് ഫാക്ടറി ഫിറ്റഡ് ഡാഷ്‌ക്യാമുമായി വരുന്ന ചില കാറുകള്‍.

More from DriveSpark

Article Published On: Wednesday, October 4, 2023, 13:42 [IST]
English summary
Maruti suzuki s cross collided with buffalo herd shows importance of dashcam in car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X