Maruti Swift Dzire കണ്ണഞ്ചിപ്പിക്കും സ്വർണ പ്രഭയിൽ ഡിസയർ
കാറുകൾ പരിഷ്കരിക്കാനും മോഡഫൈ ചെയ്യാനും നമ്മൾ ഇന്ത്യക്കാർക്ക് ഒരു പ്രത്യേ താൽപര്യം തന്നെയാണ്. പല വഴികളിലൂടെ തങ്ങളുടെ വാഹനം മികച്ചതാക്കാൻ 100 -ൽ 75 ശതമാനം ആളുകളും നോക്കുന്നു. കാറിന് പുതിയ ലുക്ക് നൽകാനുള്ള ഏറ്റവും പുതിയതും എളുപ്പവുമായ മാർഗങ്ങളിലൊന്ന് അത് മറ്റൊരു കളറിൽ റാപ്പ് ചെയ്യുക എന്നതാണ്.
ചൂസ് ചെയ്യാൻ എണ്ണമറ്റ കളർ ഓപ്ഷനുകൾ ഉള്ളതിനാൽ, തങ്ങളുടെ കാർ എങ്ങനെ കാണപ്പെടണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉടമയ്ക്കാണ്. ഇവിടെ തന്റെ ഇഷ്ടപ്രകാരം ക്രോം ഗോൾഡിൽ റാപ്പ് ചെയ്ത വാഹനമാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. ഏറ്റവും ഗ്ലോസിയായ ഒരു ഷേഡ് അല്ല ഇത്, പക്ഷേ തീർച്ചയായും ആൾക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു. പൂനെയിൽ നിന്നുള്ള ബ്രോട്ടോമോട്ടീവ് ആണ് ഈ കസ്റ്റമൈസേഷൻ വർക്ക് ചെയ്തത്, വാഹനത്തിന്റെ എൻഡ് റിസൾറ്റ് എന്നത് വളരെ കണ്ണഞ്ചിപ്പിക്കുന്നതാണ്.

ഈ ഡിസയർ സബ് കോംപാക്ട് സെഡാനിനെ എങ്ങനെ രൂപം മാറ്റി എന്ന് കസ്റ്റമൈസേഷൻ ഹൗസ് വ്യക്തമാക്കുന്നു. ആദ്യമായി ഈ കാറിന് നിരവധി ഡെന്റുകൾ ഉണ്ടായിരുന്നത്, പ്രധാന വെല്ലുവിളിയായിരുന്നു എന്ന് അലർ സൂചിപ്പിക്കുന്നു. ഡെന്റിംഗ് നിവർക്കുന്ന പ്രക്രിയയിൽ ഡന്റുകളൊന്നും വിട്ടു പെയിട്ടില്ലെന്ന് ഉറപ്പാക്കാൻ, ഓരോന്നും ഒരു മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തിയിരുന്നു.
കൂടാതെ, കാർ മുമ്പ് പെയിന്റ് ചെയ്തത് വളരെ മോശം അവസ്ഥയിലായിരുന്നു, അത് കാരണം നേരിട്ട് റാപ്പ് അപ്ലൈ ചെയ്യ്താൽ ടൺ കണക്കിന് പിൻഹോളുകളും മറ്റ് ഡിഫക്റ്റുകളും പുറത്തു കണ്ടേക്കാം. ഈ പ്രശ്നം പരിഹരിക്കാൻ, വിദഗ്ദ്ധരായ ടെക്നീഷന്മാർ ഹാൻഡ് ടൂൾസ് ഉപയോഗിച്ച് ഓരോ ഡെന്റും ശരിയാക്കുകയും വാഹനത്തിന്റെ ബോഡി സർഫസ് പരമാവധി മിനുസപ്പെടുത്തുകയും ചെയ്തു. ധാരാളം ഗ്ലേസിംഗ് പുട്ടികൾ ഇട്ടതിന് ശേഷം പേപ്പർ പിടിച്ച് വളരെ പണിപ്പെട്ടാണ് കാറിന്റെ ബോഡി കൂടുതൽ സ്മൂത്താക്കിയത്.

ഈ കാറുമായി അവർ അഭിമുഖീകരിച്ച മറ്റൊരു വെല്ലുവിളിയെക്കുറിച്ച് കസ്റ്റം ഹൗസ് വ്യക്തമാക്കി. ഡെന്റിംഗും സാൻഡിംഗ് പ്രക്രിയയും കഴിഞ്ഞ്, അവർ കാറിൽ ഗോൾഡ് ക്രോം റാപ്പിന്റെ സാമ്പിൾ ഒട്ടിക്കാൻ ശ്രമിച്ചു. എന്നാൽ നിർഭാഗ്യവശാൽ, നിറം വളരെ തെളിച്ചമുള്ളതും ഡെന്റിംഗ് കഴിഞ്ഞതിന്റെ പൊട്ടും പാടുകളും ഹൈലൈറ്റ് ചെയ്യുന്നതുമായി കാണപ്പെട്ടു.
മാറ്റ് ബ്ലാക്ക് റാപ്പിന്റെ ഒരു ചെറിയ പീസ് ഇതേ സ്ഥാനത്ത് പരീക്ഷിച്ചു, അത് കാറിന്റെ പാടുകൾ മറയ്ക്കാൻ സഹായിക്കുന്നുവെന്ന് കണ്ടെത്തി. എന്നിരുന്നാലും, വാഹനത്തിന്റെ ഉടമയുടെ ചോയിസ് ഗോൾഡ് ക്രോം റാപ്പ് തന്നെയായിരുന്നതിനാൽ കാറിലുടനീളം പ്രൈമർ സ്പ്രേ ചെയ്യാൻ തീരുമാനിച്ചു. അതിനുശേഷം, അവർ കാർ മുഴുവൻ ഗ്ലോസി ഗോൾഡ് ക്രോം റാപ്പിൽ കവർ ചെയ്യാൻ തുടങ്ങി.

ആദ്യം കാറിന്റെ ബോണറ്റാണ് കവർ ചെയ്തത്, അതിനു ശേഷം ഡോറുകളിലേക്കും, C പില്ലർ ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്കും നീങ്ങി. A പില്ലറിനായി, ഒരു ഹൈ-ഗ്ലോസ് ബ്ലാക്ക് കളർ കോൺട്രാസ്റ്റ് ഉപയോഗിച്ചിരിക്കുന്നു. അവസാനം, റാപ്പിന് മുകളിൽ ഒരു വാക്സ് കോട്ടിംഗും നൽകിയിരിക്കുന്നു. കസ്റ്റമൈസേഷൻ ഹൗസിന്റെ മികച്ച പരിശ്രമം മൂലം, റാപ്പ് വാഹനത്തിൽ വളരെ മനോഹരമായി കാണപ്പെടുന്നു.
മൊത്തത്തിൽ, മാരുതി സുസുക്കി ഡിസയർ സബ് കോംപാക്റ്റ് സെഡാൻ അതിന്റെ പുതിയ ക്രോം ഗോൾഡ് റാപ്പിൽ മികച്ചതായി കാണപ്പെടുന്നു. ഗോൾഡ് ക്രോം ഒരു ബോൾഡ് ഷെയ്ഡാണ്, രാജ്യത്ത് ബോബി ചെമ്മണ്ണൂറിന്റെ റോൾസ് റോയിസ് അല്ലാതെ ഇതേ ഷേയ്ഡിൽ റാപ്പ് ചെയ്തിരിക്കുന്ന മറ്റ് കാറുകൾ ഞങ്ങൾ കണ്ടിട്ടില്ല. മിഡിൽ ഈസ്റ്റിൽ നിന്നുള്ള കുറച്ച് ഹൈപ്പർകാറുകൾ ഈ നിറത്തിൽ റാപ്പ് ചെയ്തിട്ടുണ്ട്. ഇവയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ നിരവധി തവണ വൈറലായിട്ടുമുണ്ട്.


Click it and Unblock the Notifications








