കേരളത്തിലെ എംവിഡി മാമൻമാർ എങ്ങാനും ഇതറിഞ്ഞാലുണ്ടല്ലോ! വെളുത്ത പുക തുപ്പുന്ന വിറ്റാര ബ്രെസ്സ,വൈറൽ വീഡിയോ

ഒരു കാർ വാങ്ങുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. സ്വന്തമാക്കി കഴിഞ്ഞാൽ എന്തെങ്കിലും ചെറിയ ഒരു മോഡിഫിക്കേഷൻ അത് മസ്റ്റാണ്. എന്നാൽ ചിലർ മോഡിഫിക്കേഷൻ ചെയ്ത് വാഹനം വേറെ ലെവലാക്കാറുമുണ്ട്. അത്തരം വാഹനങ്ങൾ എംവിഡി മാമൻമാരുടെ പ്രിയപ്പെട്ട വാഹനമായി മാറുന്നത് നമ്മൾ സ്ഥിരം കാണുന്നതാണ്. മാരുതു സുസുക്കി ഗ്രാൻഡ് വിറ്റാര ബ്രെസ്സ ബ്രാൻഡിൻ്റെ ഏറ്റവും മികച്ച മോഡലായിരുന്നു.

അടുത്തിടെ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ബ്രെസ്സയുടെ ഡീസൽ മോഡൽ മോഡിഫൈ ചെയ്ത ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു. ഈ പ്രത്യേക ഡീസൽ ബ്രെസ്സയ്ക്ക് ഒരു കസ്റ്റമൈസ്ഡ് എക്സ്ഹോസ്റ്റ് ലഭിക്കുന്നുണ്ട്. സാധാരണ ഡീസൽ വാഹനങ്ങൾ അമിത ശബ്ദമുളള എക്സ്ഹോസ്റ്റ് വയ്ക്കാറില്ല. അത് കൊണ്ട് തന്നെ വളരെ വ്യത്യസ്തമായി തോന്നുന്നുണ്ട്.

എക്‌സ്‌ഹോസ്റ്റ് പൈപ്പുകളിൽ നിന്ന് ധാരാളം വെളുത്ത പുക വരുന്നത് വീഡിയോയിൽ ശ്രദ്ധിക്കുന്നുണ്ട്. ഇതുകൂടാതെ, എക്‌സ്‌ഹോസ്റ്റിന് ഒരു പോപ്‌സ് ആൻഡ് ബാങ്സ് ട്യൂൺ നൽകിയിട്ടുണ്ട്, ഇത് അതിൻ്റെ ശബ്ദ നിലവാരം വർദ്ധിപ്പിക്കുന്നു എന്നാണ് ഉടമ അവകാശപ്പെടുന്നത്. ഈ കാറിൻ്റെ ഉടമ ഷെയർ ചെയ്ത പോസ്റ്റിൽ ഒരുപാട് പേർ കാറിൻ്റെ എഞ്ചിൻ തകരാറിലായി എന്ന് കമൻ്റ് ചെയ്തിട്ടുണ്ട്. അവർ ഇത് പറയുന്നത് ഡീസൽ കാറുകളിൽ നിന്നുള്ള വെളുത്ത പുക പൊതുവെ ഹെഡ് ഗാസ്കറ്റിൻ്റെ തകരാർ ആണ് സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും, കാറ്റലറ്റിക് കൺവെർട്ടറുകളുടെ അഭാവവും ഈ കാറിൽ ചേർത്തിരിക്കുന്ന പ്രത്യേക പോപ്‌സ് ആൻഡ് ബാങ്സ് ട്യൂണും കാരണമാണെന്ന് ഈ കാറിൻ്റെ ഉടമ വീഡിയോയിൽ പറയുന്നു. പുറത്ത് നിന്ന്, നമുക്ക് ശ്രദ്ധിക്കാൻ കഴിയുന്നത് പോലെ, ഈ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ബ്രെസ്സ വളരെ മികച്ച രീതിയിൽ തന്നെ പരിഷ്‌ക്കരിച്ചിരിക്കുന്ന ഒന്നാണ്. പെട്ടെന്ന് നോക്കിയാൽ വളരെ അരോചകമായി തോന്നിയേക്കാം പക്ഷേ വഴിയിലൂടെ പോകുമ്പോൾ ആളുകൾ ശ്രദ്ധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

മുൻവശത്ത് ഒരു പുതിയ ബമ്പറും ഗ്രില്ലും നൽകിയിട്ടുളളത് കസ്റ്റമൈസേഷൻ്റെ ഭാഗമായിട്ടാണ്. മുൻ തലമുറ ഓഡി കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്രില്ലിൻ്റെ രൂപം. ഈ പുതിയ ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ലിൽ ഇതിന് ആംബർ ലൈറ്റുകളും ലഭിക്കുന്നു. താഴ്ന്ന ബമ്പറിന് വശത്ത് അധിക LED DRL-കൾ ലഭിക്കുന്നു. സാധാരണ ഫോഗ് ലൈറ്റുകൾക്ക് പകരം, അധിക ത്രോയ്‌ക്കായി ഉടമ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ ചേർത്തിട്ടുണ്ട്.

സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, കാറിന് ഒരു മൾട്ടി-സ്പോക്ക് അലോയ് വീലുകൾ ലഭിക്കുന്നു. സ്റ്റാൻഡേർഡ് കാർ 16 ഇഞ്ച് അലോയ് വീലുകളോടെയാണ് വരുന്നത്. എന്നിരുന്നാലും, ഇവ ഒന്നുകിൽ 17 അല്ലെങ്കിൽ 18 ഇഞ്ച് മെഷീൻ പൂർത്തിയാക്കിയ അലോയ് വീലുകളാണെന്ന് തോന്നുന്നു. മുകളിൽ ഒരു റൂഫ് റാക്ക് ഉടമ ചേർത്തിട്ടുണ്ട്.

വിറ്റാര ബ്രെസ്സയ്ക്ക് 1.3 ലിറ്റര്‍ DDiS 200 ഡീസല്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നു. വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപഷനുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോൾ ബ്രെസയ്ക്ക് പെട്രോൾ സിഎൻജി ഓപ്ഷനുകളാണ് ലഭിക്കുന്നത്. പെട്രോളിൽ വാഹനം 103 bhp കരുത്തിൽ പരമാവധി 137 Nm torque ഉത്പാദിപ്പിക്കുമ്പോൾ സിഎൻജിയിൽ പവർ കണക്കുകൾ 88 bhp, 121.5 Nm torque എന്നിങ്ങനെയാണ്.

ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മാരുതി ബ്രെസയിൽ സ്റ്റാൻഡേർഡായി ലഭിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നാല് സ്പീക്കർ സൗണ്ട് സിസ്റ്റവും കാറിന് ലഭിക്കുന്നു. മുൻഗാമിയെ അപേക്ഷിച്ച് വലിയ ഫീച്ചർ നിരയുമായാണ് എസ്‌യുവി ഇപ്പോൾ ലഭ്യമാവുന്നത്.

More from DriveSpark

Article Published On: Monday, May 27, 2024, 12:10 [IST]
English summary
Maruti suzuki grand vitara brezza diesel outrageously modified video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X