6 ലക്ഷം മുടക്കിയാല്‍ ഇത്തിരി ആഢംബരമാകാം; Vitara Brezza-യെ Range Rover Evoque ആക്കി മാറ്റിയത് ഇങ്ങനെ
രാജ്യത്ത് വാഹന മോഡിഫിക്കേഷനും ഒരുപരിധി വരെ നീയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, ഇത്തരത്തില്‍ മോഡിഫിക്കേഷന്‍ നടത്തിയ നിരവധി വാഹനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. വാഹന പ്രേമികള്‍ക്കെല്ലാം തന്നെ മോഡിഫിക്കേഷനോട് ഒരു പ്രത്യേക താല്പര്യമുണ്ടെന്ന് പറയുന്നതാകും ശരി.

മഹീന്ദ്ര ബൊലേറോ മെര്‍സിഡീസ് ബെന്‍സ് G63 AMG ആയി മാറിയാലും ഹോണ്ട സിറ്റിയെ ബുഗാട്ടി ലംബോര്‍ഗിനി അവന്റഡോറാക്കി മാറ്റിയാലും, ഒരുപാട് ആളുകള്‍ തങ്ങളുടെ കാര്‍ ആഡംബരവും ഉയര്‍ന്ന നിലവാരമുള്ളതുമായ വാഹനമാക്കി മാറ്റുന്നതിലേക്ക് നീങ്ങുകയാണ്.

മോഡിഫിക്കേഷന്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ഓട്ടോമൊബൈല്‍ പ്രേമികളുടെ ഭാഗമാണെങ്കിലും, തങ്ങളുടെ കാറിനെ വിലകൂടിയ കാറിന്റെ തനിപ്പകര്‍പ്പാക്കി മാറ്റുന്നതിനോടുള്ള ഇഷ്ടം ഒന്നുവേറെ തന്നെയാണ്.

ഇത്തരത്തില്‍ കേരളത്തില്‍ നടന്നൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ആഭ്യന്തര നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രീയ മോഡലാണ് വിറ്റാര ബ്രെസ്. ഈ മോഡലിനെ റേഞ്ച് റോവര്‍ ഇവോക്ക് ആക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. വെറും 6 ലക്ഷം രൂപ ചിലവിലാണ് ഇത്തരത്തിലൊരു മോഡിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്.

ഏകദേശം 10 ലക്ഷം രൂപ (മിഡ്-സ്‌പെക് വേരിയന്റ്) വിലയുള്ള വിറ്റാര ബ്രെസ 6,00,000 രൂപയ്ക്ക് ഈ ഇവോക്ക്-പ്രചോദിത മോഡലിലേക്ക് പരിഷ്‌ക്കരിച്ചിരിക്കുന്നത്. നവീകരണങ്ങള്‍ പൂര്‍ണ്ണമായും കോസ്‌മെറ്റിക് മാത്രമാണ്. കോംപാക്ട എസ്‌യുവിയുടെ ഫ്രെയിം, എഞ്ചിന്‍, മറ്റ് ആന്തരിക ഘടകങ്ങള്‍ എന്നിവയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ബ്രെസ-നിര്‍ദ്ദിഷ്ട ഫ്രണ്ട് ഗ്രില്‍ നീക്കം ചെയ്ത് റേഞ്ച് റോവര്‍ ഇവോക്ക്-പ്രചോദിതമായ ബ്ലാക്ക് ഗ്രില്‍ ഉപയോഗിച്ച് മാറ്റിയെന്നാണ് മുന്നിലെ പ്രധാന മാറ്റം. അടിസ്ഥാന പ്രൊഫൈല്‍ മേക്ക് ഓവറില്‍ ബ്രെസയെന്ന് തോന്നിപ്പിക്കുന്ന ഒന്നും തന്നെ അവശേഷിപ്പിച്ചില്ലെന്ന് വേണം പറയാന്‍.

ഹെഡ്‌ലൈറ്റുകള്‍ ഇവോക്കില്‍ നിന്നുള്ളതാണ്, ബമ്പര്‍ പോലും ഇപ്പോള്‍ സമാനമായ ഡേടൈം റണ്ണിംഗ് ലൈറ്റുകളെ (ഡിആര്‍എല്‍) പിന്തുണയ്ക്കുന്നു. സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റും റേഞ്ച് റോവര്‍ ഇവോക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഒരു സ്ട്രെയിറ്റ് കട്ട് ഫെന്‍ഡര്‍ അവതരിപ്പിക്കുന്നു, എന്നാല്‍ ഈ നവീകരണത്തിന് ശേഷം ഇവോക്ക്-പ്രചോദിതമായ വളഞ്ഞ ഫെന്‍ഡര്‍ കട്ടും ബോണറ്റ് രൂപകല്‍പ്പനയുമാണ് വാഹനത്തില്‍ കാണാന്‍ സാധിക്കുന്നത്.

അലോയ് വീലുകളും റെഡ് കളര്‍ പൂശിയ കാലിപ്പറുകളും സഹിതം പരിചിതമായ ബ്രെസ ലുക്ക് സൈഡ് പ്രൊഫൈല്‍ കാണിക്കുന്നു. സമാനമായ ടെയില്‍ലൈറ്റുകള്‍, ഫ്‌ലാറ്റ് ബൂട്ട് ഡോര്‍, സ്പോര്‍ട്ടി സ്പോയിലര്‍ എന്നിവ ഉപയോഗിച്ച് ഇവോക്ക് ലുക്ക് നേടുന്നതിനായി ബൂട്ട് ഏരിയയും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് വേണം പറയാന്‍.

ഈ ബ്രെസയിലെ റൂഫും, പില്ലറുകളും ബ്ലാക്ക് നിറത്തിലാണ് നല്‍കിയിരിക്കുന്നത്, അതേസമയം ബമ്പറിന്റെ താഴത്തെ പകുതി ഇരട്ട എക്സ്ഹോസ്റ്റ് ഓപ്പണിംഗുകളുള്ള സില്‍വര്‍ സ്‌കിഡ് പ്ലേറ്റിനെ പിന്തുണയ്ക്കുന്നു.

സില്‍വര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, എയര്‍ വെന്റുകള്‍, സ്റ്റിയറിംഗ് വീല്‍ ഇന്‍സെര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നതിനാല്‍ പരിഷ്‌ക്കരണങ്ങള്‍ എക്സ്റ്റീരിയര്‍ ഭാഗത്ത് മാത്രമല്ല. ഈ ഇന്‍സെര്‍ട്ടുകള്‍ക്ക് പുറമെ, ഡാഷ്ബോര്‍ഡിലും ഡോര്‍ കവറുകളിലും സീറ്റുകളിലും മോഡിഫയര്‍ റെഡ് ഷേഡ് ചേര്‍ത്തിട്ടുണ്ട്.

റേഞ്ച് റോവര്‍ ഇന്റീരിയറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഡിസൈന്‍. എന്നാല്‍ മറ്റ് ഘടകങ്ങള്‍ മാരുതി വിറ്റാര ബ്രെസയുടെ സ്റ്റോക്ക് മോഡലില്‍ ലഭ്യമായതിന് സമാനമാണ്. എഞ്ചിനിലും മോഡിഫിക്കേഷന്റെ ഭാഗമായി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

90 bhp പരമാവധി കരുത്തും 200 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മോഡല്‍ മാരുതി നിരയില്‍ പഴയതെന്ന് വേണം പറയാന്‍. നിലവില്‍ കമ്പനി ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മോഡലുകള്‍ ഒന്നും തന്നെ വാഗ്ദാനം ചെയ്യുന്നില്ല. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ 2020 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം DDiS ഉം മാരുതി സുസുക്കിയില്‍ നിന്നുള്ള മറ്റെല്ലാ ഡീസല്‍ എഞ്ചിനുകളും നിര്‍ത്തലാക്കപ്പെട്ടിരുന്നു.

വിറ്റാര ബ്രെസയുടെ ഏറ്റവും പുതിയ പതിപ്പ് പെട്രോള്‍ എഞ്ചിനിലാണ് വിപണിയില്‍ എത്തുന്നത്. 2022-ല്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലായിരുന്നു ആ മോഡലിന്റെ അരങ്ങേറ്റം നടന്നത്. വിറ്റാര ബ്രെസയുടെ നിലവിലെ തലമുറ 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനുമായി ഒരു സംയോജിത സ്റ്റാര്‍ട്ടര്‍ മോട്ടോറാണ് അവതരിപ്പിക്കുന്നത്.

ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സൗകര്യം ഇതിനൊപ്പം കമ്പനി നല്‍കുന്നു. ഈ എഞ്ചിന്‍ 103 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കും. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഉള്‍പ്പെടുന്നു. 7.69 ലക്ഷം മുതല്‍ 11.18 ലക്ഷം രൂപ വരെയാണ് നിലവില്‍ കോംപാക്ട് എസ്‌യുവിയുടെ എക്സ്ഷോറൂം വില.
Image Courtesy: Gafu Edits


Click it and Unblock the Notifications








