സാധാരണക്കാരന്റെ കാറില്‍ കെജ്രിവാളിന്റെ മുന്നേറ്റം

By Santheep

ദില്ലിയിലെ വോട്ടര്‍മാര്‍ ശരിക്കും ധര്‍മസങ്കടത്തിലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്കെതിരെ വോട്ടു ചെയ്യാന്‍ കഴിയാതെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്നിട്ടും അവര്‍ക്കത് ചെയ്യേണ്ടിവന്നു. കെജ്രിവാളിന്റേത് മോഡിക്കെതിരായ വിജയമാണെന്ന് പറഞ്ഞുണ്ടാക്കുന്നവരോട് ഹനുമാന്‍ സേനക്കാര്‍ ചോദിച്ചോളും.

അര്‍വിന്ദ് കെജ്രിവാള്‍ ഇനി മുഖ്യമന്ത്രിസ്ഥാനത്തേക്ക് നീങ്ങുകയാണ്. ഏത് കാറിലായിരിക്കും അദ്ദേഹത്തിന്റെ നീക്കം. അത്, തീര്‍ച്ചയായും ഒരു സാധാരണക്കാരന്റെ കാറാണെന്ന് പറയേണ്ടിയിരിക്കുന്നു.

അര്‍വിന്ദ് കെജ്രിവാളിന്റെ നിറം

അര്‍വിന്ദ് കെജ്രിവാളിന്റെ നിറം

നീല! നീല നിറമാണ് അര്‍വിന്ദ് കെജ്രിവാളിന്റെ വണ്ടിയുടെ നിറം. ഈ നിറം ആദര്‍ശത്തിന്റെ നിറമാണ് ഭാരതീയര്‍ക്ക്.

കെജ്രിവാളിന്റെ വില

കെജ്രിവാളിന്റെ വില

3.61 ലക്ഷം രൂപയാണ് മാരുതി സുസൂക്കി വാഗണ്‍ ആറിന്റെ തുടക്കവില. ഇത് ദില്ലി എക്‌സ്‌ഷോറൂം വിലയാണ്. ഈ വിലയങ്ങോട്ട് കയറിക്കയറി 4.50 ലക്ഷം വരെ എത്തുന്നുണ്ട്. കെജ്രിവാളിന്റെ കാര്‍ കുറച്ച് പഴയതായതുകൊണ്ട് ഇത്രയൊന്നും വിലയായിരിക്കില്ല. ഏറ്റവുമുയര്‍ന്ന പതിപ്പില്‍ എയര്‍ബാഗും എബിഎസ്സുമുണ്ട്.

കെജ്രിവാളിന്റെ എന്‍ജിന്‍

കെജ്രിവാളിന്റെ എന്‍ജിന്‍

ദില്ലി ഭരിക്കാന്‍ 1 ലിറ്റര്‍ എന്‍ജിനൊക്കം ധാരാളമാണെന്നേ കെജ്രിവാള്‍ പറയൂ. ഇതോടൊപ്പം ഒരു സിഎന്‍ജി പതിപ്പുകൂടി വാഹനത്തിനുണ്ട്.

കെജ്രിവാളിന്റെ കുതിരശക്തി

കെജ്രിവാളിന്റെ കുതിരശക്തി

ഈ പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 6200 ആര്‍പിഎമ്മില്‍ 67 കുതിരകളുടെ കരുത്ത് പകരുന്നുണ്ട്. സിഎന്‍ജിയോടൊപ്പം ഇത് 6200 ആര്‍ബിഎമ്മില്‍ 58 കുതിരശക്തിയായി കുറയും.

കെജ്രിവാളിന്റെ മൈലേജ്

കെജ്രിവാളിന്റെ മൈലേജ്

വാഗണ്‍ ആറിന്റെ കെ സീരീസ് എന്‍ജിന്‍ പകരുന്നത് 18.9 കിലോമീറ്ററാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ഹൈവേകളിലെ കാര്യം. സിറ്റികളില്‍ 14.2 കിലോമീറ്ററാണ് മൈലേജ്.

കെജ്രിവാളിന്റെ പുറംഭംഗി

കെജ്രിവാളിന്റെ പുറംഭംഗി

പുതിയ വാഗണ്‍ ആര്‍ കുറെക്കൂടി സ്റ്റൈലിഷ് ആണ്. എന്നാല്‍ കെജ്രിവാളിന്റെ കാര്‍ കുറച്ച് പഴയതാണ്. പുതിയ വാഗണാറിലെ സ്‌റ്റൈലന്‍ ഹെഡ്‌ലാമ്പുകളടങ്ങിയ മുന്‍ഭാഗത്തിന്റെ ഡിസൈന്‍ കാറിന് റോഡില്‍ സാമാന്യം തരക്കേടില്ലാത്ത മാന്യത നല്‍കുന്നു.

കെജ്രിവാളിന്റെ അകഭംഗി

കെജ്രിവാളിന്റെ അകഭംഗി

പുതിയ വാഗണ്‍ ആറിന്റെ അകം ഇരട്ടനിറങ്ങളില്‍ മനോഹരമായിരിക്കുന്നു. കാറിന്റെ മുന്‍കാബിനില്‍ എര്‍ഗണോമിക്‌സ് സശ്രദ്ധം പാലിക്കുന്നത് വെറുതെയൊരു നോട്ടത്തില്‍ നിന്നുതന്നെ മനസ്സിലാകും. ഏതൊരു മാരുതി കാറിനെയും പോലെ ഉയര്‍ന്ന വിശ്വാസ്യതയും കൂടിയ കാലത്തെ സേവനക്ഷമതയുമെല്ലാം കെജ്രിവാളിന്റെ കാറിന്റെയും ഗുണങ്ങളാണ്.

More from DriveSpark

Article Published On: Tuesday, December 24, 2013, 16:01 [IST]
English summary
Arvond Kejrival has an old model of Maruti Suzuki Wagon R. Here are the details of Arivind Kejrival's blue car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X