തുരുമ്പിൽ നിന്ന് മോചനം ലഭിച്ച് പഴയ വാഗൺആർ! കണ്ണുതളളിക്കുന്ന റീസ്റ്റോറേഷൻ വീഡിയോ കാണാം

ഒരു പഴയ വാഹനം റീസ്റ്റോറേഷൻ ചെയ്യുന്നത് ഇപ്പോഴത്തെ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് വേണം പറയാൻ. പല സ്ഥലങ്ങളിലും ആളും പേരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ നമ്മൾ പല വാഹനങ്ങളും കണ്ടിട്ടുണ്ടാവാം, എന്നാൽ ആ വാഹനങ്ങളൊന്ന് റോഡിലൂടെ ഓടിക്കാണാനും അത് പോലെ തന്നെ ആഗ്രഹമുണ്ടാകും. ഇവിടെ ഇതാ ഒരു പഴയകാല വാഗൺആർ പുത്തൻ മോഡൽ പോലും മാറി നിൽക്കുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്ത് റീസ്റ്റോർ ചെയ്തിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വാഹനത്തിൽ എന്തൊക്ക മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് വിശദമായി നോക്കിയാലോ. തുടർന്ന് വായിക്കാൻ മറക്കരുതേ.

മാരുതി സുസുക്കി വാഗൺആർ 1999 ഡിസംബർ 18 നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്, അന്ന് മുതൽ ഇന്ന് വരെ കാർ ഒന്നിലധികം ഫെയ്‌സ്‌ലിഫ്റ്റുകൾക്കും ജനറേഷൻ മാറ്റങ്ങൾക്കും വിധേയമായി വിൽപ്പനയിൽ ഇപ്പോഴും മുന്നിൽ തന്നെ നിൽക്കുകയാണ്. ഇന്ന് കാർ റീസ്റ്റോർ ചെയ്യുന്നതിനും ഏറ്റവും മിച്ച പേരുകേട്ട സ്ഥാപനമാണ് ഓട്ടോറൗണ്ടേഴ്‌സ്. അവരുടെ ഔദ്യോഗിക ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഒരു യൂട്യൂബ് വീഡിയോയിലാണ് അവർ തങ്ങളുടെ റീസ്റ്റോർ പ്രക്രിയ കാണിച്ചിരിക്കുന്നത്.

വീഡിയോയിൽ കാണിച്ചിരിക്കുന്ന കാർ 1999-ൽ പുറത്തിറക്കി 2006 വരെ വിറ്റഴിച്ച വാഗൺആറിൻ്റെ ആദ്യ പതിപ്പാണ്. ഈ കാറിൻ്റെ കൃത്യമായ മോഡൽ വർഷം വീഡിയോയിൽ പരാമർശിച്ചിട്ടില്ല. ആദ്യം തന്നെ കാറിൻ്റെ മുൻപുളള അവസ്ഥ കാണിക്കുന്നു. കാർ തികച്ചും തുരുമ്പ് പിടിച്ച അവസ്ഥയിലാണെന്ന് കണ്ടാൽ മനസിലാകും.

പെയിൻ്റ് മങ്ങിയതും, പലയിടങ്ങളിൽ നിന്നും അടർന്നുപോകുന്നതുമാണ്. കൂടാതെ, തുരുമ്പെടുക്കുന്നതിൻ്റെ ചില ലക്ഷണങ്ങളും കാണാം.കാറിൻ്റെ ഇൻ്റീരിയർ, എക്സ്റ്റീരിയർ എന്നിവയിൽ നിന്ന് കാറിൻ്റെ അവസ്ഥ കാണിച്ചതിന് ശേഷം, വീഡിയോ റീസ്റ്റോർ പ്രക്രിയ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. അത്തരം പ്രോജക്ടുകളിൽ കാർ അതിൻ്റെ യഥാർത്ഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാനോ അല്ലെങ്കിൽ പുനഃസ്ഥാപിച്ച് പരിഷ്ക്കരിക്കാനോ കഴിയുമെന്ന് ഹോസ്റ്റ് പരാമർശിക്കുന്നു.

ഉപഭോക്താവിൻ്റെ ആവശ്യങ്ങൾ കണക്കിലെടുത്ത് മുഴുവൻ കാറും പരിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് ഹോസ്റ്റ് കൂട്ടിച്ചേർക്കുന്നു. ഇതുകൂടാതെ, ഈ കാർ റോഡിലായിരിക്കുമ്പോൾ വ്യത്യസ്തവും അതുല്യവുമായിരിക്കണമെന്ന് ഉപഭോക്താവ് ആഗ്രഹിച്ചിരിക്കാം.കാറിനൊരു ഡ്യുവൽ ടോണിൽ പെയിൻ്റ് ചെയ്തിട്ടുണ്ട്. പ്രധാന ബോഡി നിറം ഇലക്ട്രിക് ബ്ലൂ ആണ്, റൂഫിൽ തിളങ്ങുന്ന കറുപ്പ് നിറത്തിലാണ്. ഈ കളർ കോമ്പിനേഷൻ കാറിന് തികച്ചും അനുയോജ്യമാണ്.

ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളും ചേർത്തിട്ടുണ്ട്. ചില കസ്റ്റമൈസേഷൻ മാറ്റങ്ങൾക്കൊപ്പം ഇൻ്റീരിയർ പൂർണ്ണമായും റീസ്റ്റോർ ചെയ്തിട്ടുണ്ട്. ക്യാബിന് കാർബൺ ഫൈബറും റെഡ് ഇൻസെർട്ടുകളും ഉള്ള ഒരു സ്‌പോർട്ടി തീം നൽകിയിട്ടുണ്ട്. ഗിയർ ലിവറിന് പകരം പ്രത്യേക ഷിഫ്റ്റ് നോബ് ഘടിപ്പിച്ചിരിക്കുന്നു. മോമോ ബ്രാൻഡഡ് സ്റ്റിയറിംഗ് വീലിലേക്ക് സ്റ്റിയറിംഗ് വീൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവർ സീറ്റ് മാറ്റി ഹ്യുണ്ടായ് ഐ20ൽ നിന്ന് എടുത്ത സീറ്റാണ് നൽകിയിരിക്കുന്നത്.

മാരുതി സുസുക്കിയുടെ പുതിയ അപ്ഡേറ്റുകളിലേക്ക് നോക്കിയാൽ ആഭ്യന്തര വിപണിയിൽ ഇതുവരെ 1.8 ദശലക്ഷത്തിലധികം CNG വാഹനങ്ങൾ വിറ്റഴിച്ചതായും 74.1 ശതമാനം വിപണി വിഹിതം ഉണ്ടെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. മാരുതി സുസുക്കി 2010 -ലാണ് ഇന്ത്യയിൽ CNG സെഗ്‌മെൻ്റിന് തുടക്കമിട്ടത്.

ഈ സാമ്പത്തിക വർഷത്തിൽ ഉയർന്ന വിൽപ്പന കണക്കുകൾ ലക്ഷ്യമിട്ടാണ് കമ്പനി പുത്തൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. CNG സെഗ്‌മെൻ്റിൽ നിലവിലുള്ള 74.1 ശതമാനം വിപണി വിഹിതം വർദ്ധിപ്പിക്കാനും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. മാരുതി സുസുക്കിയുടെ S-CNG ടെക്‌നോളജി വാഹനങ്ങളുടെ വൈവിധ്യമാർന്ന നിരയിൽ 13 ഓളം മോഡലുകളിൽ വരുന്നു.

More from DriveSpark

Article Published On: Tuesday, June 18, 2024, 21:45 [IST]
English summary
Maruti suzuki wagonr restoration and customisation from rust video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X