Maruti Vitara Brezza Vs Nissan Magnite: സ്‌പെസിഫിക്കേഷന്‍ & ഏറ്റവും പുതിയ വില താരതമ്യം
നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ആവേശകരമായ സെഗ്മെന്റാണ് സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റെന്ന് വേണം പറയാന്‍. വാങ്ങുന്നവര്‍ മറ്റ് സെഗ്മെന്റുകളില്‍ നിന്ന് ഇതിലേക്ക് ക്രമാനുഗതമായി മൈഗ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.

കൂടാതെ കാര്‍ നിര്‍മാതാക്കള്‍ ഇവിടെ പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കുന്ന തിരക്കിലാണെന്നും വേണമെങ്കില്‍ പറയാം. ഈ സെഗ്മെന്റിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് മാരുതി വിറ്റാര ബ്രെസയും, കൂടാതെ നിസാന്റെ മാഗ്നൈറ്റും. വാങ്ങുന്നവരില്‍ നിന്ന് ശക്തമായ ഡിമാന്‍ഡ് ലഭിക്കുന്ന മോഡലുകള്‍ കൂടിയാണ് ഇവ രണ്ടും.

മാഗ്നെറ്റിനെ സംബന്ധിച്ചിടത്തോളം നിസാന്‍ എന്ന ബ്രാന്‍ഡിന് വിപണിയില്‍ ഒരു പുതുജീവന്‍ സമ്മാനിച്ച് വാഹനം എന്നൊക്കെ വേണം പറയാന്‍. മാഗ്നൈറ്റ് വന്നതോടെ നിസാന്റെ തലവര തെളിഞ്ഞുവെന്ന് പറയുന്നതാകും ശരി. മാരുതിയെ സംബന്ധിച്ചും വിറ്റാര ബ്രെസ സെഗ്മെന്റില്‍ ബ്രാന്‍ഡിന്റെ തുറുപ്പ് ചീട്ടാണ്.

അധികം വൈകാതെ തന്നെ ബ്രെസയുടെ ഒരു നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്നിരുന്നാലും, അടുത്തിടെ ഈ രണ്ട് മോഡലുകളിലും കമ്പനി ചെറിയ കുറച്ച് പരീക്ഷകാരങ്ങളും, വിലയില്‍ കുറച്ച് വ്യത്യാസങ്ങളും ഒക്കെ വരുത്തിയിരുന്നു. ഈ മാറ്റങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏറ്റവും പുതിയ താരതമ്യമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

എഞ്ചിന്‍ സവിശേഷതകള്‍
മാരുതി വിറ്റാര ബ്രെസയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമേയുള്ളൂ - 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ്. ഇത് 105 bhp കരുത്തും 138 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 5-സ്പീഡ് AMT-യും അടങ്ങുന്ന രണ്ട് ട്രാന്‍സ്മിഷന്‍ ചോയ്സുകളില്‍ ലഭ്യമാണ്.

അതേസമയം നിസാന്‍ മാഗ്നൈറ്റിനെ സംബന്ധിച്ചിടത്തോളം രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ് - 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റും 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റും.

ഇതില്‍ ആദ്യത്തേത് 72 bhp കരുത്തും 100 Nm ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ ടര്‍ബോ പതിപ്പ് 96 bhp കരുത്തും 152 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡ്. ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമാണ് - ഒരു CVT -യും ടര്‍ബോചാര്‍ജ്ഡ് എഞ്ചിനില്‍ മാത്രമായും വാഗ്ദാനം ചെയ്യുന്നുണ്ട്.

മാരുതി ക്രോസ്ഓവറിന്റെ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ നിസാനില്‍ ലഭ്യമായ ത്രീ സിലിണ്ടര്‍ എഞ്ചിനുകളേക്കാള്‍ ശക്തമാണ്, അതേസമയം പെര്‍ഫോമെന്‍സ് കുറവാണ്. ഈ രണ്ട് കോംപാക്ട് എസ്‌യുവികളിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളൊന്നും ലഭ്യമല്ല.

വില വ്യത്യാസം
വിറ്റാര ബ്രെസയുടെ വില പരിശോധിച്ചാല്‍, പ്രാരംഭ പതിപ്പിന് 7.84 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഉയര്‍ന്ന പതിപ്പിന് 11.33 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

അതേസമയം മാഗ്നൈറ്റിന്റെ കാര്യത്തില്‍ പ്രാരംഭ പതിപ്പിന് 7.93 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിയായി നല്‍കേണ്ടതെങ്കില്‍, ഉയര്‍ന്ന വേരിയന്റിനായി 10.56 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വിലയായി നല്‍കേണ്ടത്.

മാരുതിയുടെ കോംപാക്ട് എസ്‌യുവി അതിന്റെ നിസാന്‍ എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെലവേറിയതാണ്. അതിന്റെ അടിസ്ഥാന, മികച്ച വേരിയന്റുകള്‍ക്ക് ഗണ്യമായ ഉയര്‍ന്ന വിലയുണ്ടെന്ന് വേണം പറയാന്‍.

എന്നിരുന്നാലും, ചെറിയ നിസാന്‍ ക്രോസ്ഓവറിന് വളരെ വിശാലമായ വില ശ്രേണിയുണ്ട്, കൂടാതെ ഇത് സജ്ജീകരിച്ചിരിക്കുന്നതും മികച്ചതാണ്. ക്യാബിന്‍ സ്പേസിന്റെ കാര്യത്തില്‍ മാരുതി വിറ്റാര ബ്രെസ ചെറിയ മാര്‍ജിനില്‍ മുന്നിലാണ്. എന്നിരുന്നാലും, രണ്ട് വാഹനങ്ങളിലും നാല് ആളുകള്‍ക്ക് മാന്യമായ ഇന്റീരിയര്‍ സ്‌പെയ്‌സ് ഉണ്ടെന്ന് വേണം പറയാന്‍.

സുരക്ഷയുടെ കാര്യത്തില്‍, രണ്ട് എസ്‌യുവികള്‍ക്കും 4-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗിനൊപ്പം (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിംഗ് പ്രകാരം) അവ വളരെ മികച്ചതാണ്.

മൊത്തത്തില്‍, മാരുതി വിറ്റാര ബ്രെസയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിസാന്‍ മാഗ്നൈറ്റ് പണത്തിന് മികച്ച മൂല്യമാണ് നല്‍കുന്നത്. കൂടാതെ, ആദ്യത്തേതിന് സുഗമമായ CVT ഓപ്ഷന്‍ ലഭ്യമാണ്, രണ്ടാമത്തേതിന് താരതമ്യേന മികച്ചൊരു AMT-യും ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








