സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ... ഇത് വാഗണ്‍ആറല്ല; ഈ 'ഓഗണ്‍ആര്‍' ഉണ്ടാക്കിയവനെ മാരുതിക്കാര്‍ കാണ്ടാല്‍ റാഞ്ചും!

മോഡിഫിക്കേഷനുകള്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും നാട്ടിന്‍പുറങ്ങളിലുള്ള ചിലര്‍ വാഹനങ്ങളില്‍ വരുത്തുന്ന രൂപമാറ്റങ്ങള്‍ കണ്ടാല്‍ നമ്മള്‍ അന്തംവിടും. പലപ്പോഴും അത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം റീല്‍സും യൂട്യൂബ് ഷോള്‍ട്സുമെല്ലാം 'ഭരിച്ച' ഒരു മോഡിഫൈഡ് വാഹനത്തെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

സര്‍ഗ്ഗാത്മകതയ്ക്ക് പരിധിയില്ലെന്ന് തെളിയിക്കുന്ന പല രൂപമാറ്റങ്ങളും നമ്മള്‍ ഇതിനോടകം കണ്ടുകഴിഞ്ഞിട്ടുണ്ട്. ഹോണ്ട സിവിക് കാര്‍ ലംബോര്‍ഗിനി ഗല്ലാര്‍ഡോയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതും ചില കമ്മ്യൂട്ടര്‍ ബൈക്കുകള്‍ സുസുക്കി ഹയബൂസയായി രൂപാന്തരപ്പെടുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പള്‍സര്‍ ബൈക്കില്‍ ട്രാക്ടറിന്റെ ചക്രം ഘടിപ്പിച്ച വിരുതന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

wagon r auto rickshaw

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വാഹനം ഒരു 'ഓഗണ്‍ആര്‍' ആണ്. പേര് കേട്ടിട്ട് ഇതെന്ത് 'ചാധനം' എന്ന് ചിന്തിക്കേണ്ട. മാരുതി വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ പിന്‍ഭാഗം ഒരു ഓട്ടോറിക്ഷയില്‍ ഘടിപ്പിച്ച വാഹനത്തിനെ നെറ്റിസണ്‍സ് വിളിച്ച പേരാണ് 'ഓഗണ്‍ആര്‍'. ഈ വണ്ടിയുടെ പിന്‍ഭാഗത്ത് നിന്ന് നോക്കിയാല്‍ ആരും ഇതൊരു മുച്ചക്ര വാഹനമാണെന്ന് പറയില്ല. എന്നാല്‍ വശങ്ങളിലേക്ക് വരുമ്പോള്‍ മാത്രമാണ് വാഗണ്‍ആറിന്റെ പിന്‍ഭാഗം ഫിറ്റ്ചെയ്ത ഓട്ടോറിക്ഷയാണെന്ന് മനസ്സിലാകുകയുള്ളൂ.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അപ്ലോഡ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ 31 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. മാത്രമല്ല വീഡിയോക്ക് ലക്ഷക്കണക്കിന് ആളുകളാണ് ലൈക്ക് അടിച്ചിരിക്കുന്നത്. മാത്രമല്ല ഈ വാഹനം നിര്‍മിച്ചവര്‍ക്ക് കമന്റ് ബോക്സിലാകെ അഭിനന്ദനങ്ങള്‍ നിറയുകയാണ്. ഒരു മികച്ച ക്രോസ്ഓവര്‍ എന്നാണ് വാഹനത്തെ ഒരു ഇന്‍സ്റ്റഗ്രാമര്‍ വിശേഷിപ്പിച്ചത്. ഇത് നിര്‍മിച്ചവനെ കണ്ടാല്‍ വാഹന നിര്‍മാതാക്കള്‍ കൊത്തിക്കൊണ്ട് പോകുമെന്ന തരത്തിലാണ് കമന്റുകള്‍.

wagon r auto rickshaw

ഇനി വാഗണ്‍ആര്‍ കാറിനെ കുറിച്ച് നോക്കിയാല്‍ സ്ഥിരമായി വില്‍പ്പന ചാര്‍ട്ടുകളില്‍ ഏറ്റവും മുകളില്‍ സ്ഥാനം പിടിക്കുന്ന മാരുതി കാറുകളില്‍ ഒന്നാണ് വാഗണ്‍ആര്‍. ടോപ് 10 പട്ടികയിലെ സ്ഥിരം സാന്നിധ്യം. 1999-ല്‍ ലോഞ്ച് ചെയ്ത അന്ന് മുതല്‍ വാഗണ്‍ആര്‍ നിരന്തരം അപ്പ്ഡേറ്റ് ചെയ്യുപ്പെടുകയും ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍, ഡിസൈന്‍, പെര്‍ഫോമന്‍സ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ മെയിലാണ് വാഗണ്‍ആര്‍ 30 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. വെറും 24 വര്‍ഷം കൊണ്ടാണ് ടോള്‍ബോയ് ഹാച്ച്ബാക്ക് രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ വാഹനമെന്ന പദവിയും സ്വന്തമാക്കിയത്. വില്‍പ്പനക്കെത്തിയിട്ട് വര്‍ഷങ്ങള്‍ ഇത്രയായിട്ടും വാഗണ്‍ആറിന്റെ സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല. മൂന്നാം തലമുറ വാഗണ്‍ആറാണ് മാരുതി ഇപ്പോള്‍ വില്‍പ്പനക്കെത്തിക്കുന്നത്.

wagon r auto rickshaw

1.0 ലിറ്റര്‍ അല്ലെങ്കില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗണ്‍ആര്‍ വാങ്ങാം. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ഇതിനൊപ്പം പെട്രോള്‍-സിഎന്‍ജി ബൈ-ഇന്ധന വകഭേദങ്ങളും മാരുതി വാഗണ്‍ ആറില്‍ വാഗ്ദാനം ചെയ്യുന്നു. കിലോഗ്രാമിന് 34.05 കിലോമീറ്ററാണ് വാഗണ്‍ആര്‍ സിഎന്‍ജിയുടെ മൈലേജ് കമ്പനി പറയുന്നത്.

5.54 ലക്ഷം രൂപ മുതല്‍ 7.31 ലക്ഷം രൂപ വരെയാണ് ജനപ്രിയ വാഹനത്തിന്റെ എക്സ്ഷോറൂം വില പോകുന്നത്. 24 ശതമാനം വരെ ഉപഭോക്താക്കള്‍ വാഗണ്‍ആര്‍ ആവര്‍ത്തിച്ച് വാങ്ങുന്നതായാണ് മാരുതി പറയുന്നത്. ഹാച്ച്ബാക്കിന്റെ ഭാവി മോഡലായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വാഗണ്‍ആറിന്റെ ഫെ്‌ലക്‌സ് ഫ്യുവല്‍ പ്രോട്ടോടൈപ്പ് അടുത്തിടെ പ്രദര്‍ശിപ്പിച്ചിരുന്നു.

More from DriveSpark

Article Published On: Monday, October 30, 2023, 15:43 [IST]
English summary
Maruti wagon rs rear section fitted on auto rikshaw netizens calls it augon r viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X