'ഏറ്റവും മോശം കാര്‍'! സൂപ്പര്‍ കാര്‍ ബ്രാന്‍ഡിനെ 'തേച്ചൊട്ടിച്ച്' റെയ്മണ്ട് മുതലാളി

റെയ്മണ്ട് ഗ്രൂപ്പ് സിഇഒയായ ഗൗതം സിംഘാനിയ ഒരു വലിയ കാര്‍ പ്രേമിയാണെന്ന കാര്യവും എല്ലാവര്‍ക്കും അറിയാം. കാറുകളെ വളരെയധികം സ്‌നേഹിക്കുന്ന ഇദ്ദേഹത്തിന്റെ പക്കല്‍ നിരവധി അപൂര്‍വ കാറുകളുടെ കളക്ഷന്‍ തന്നെയുണ്ട്. ഇഷ്ടപ്പെട്ട കാര്‍ എന്തുവില കൊടുത്തും സ്വന്തമാക്കുന്ന ശീലക്കാരായിരിക്കും വണ്ടി ഭ്രാന്തന്‍മാര്‍.

നിരവധി കാറുകള്‍ ഓടിച്ചും പരിപാലിച്ചും പരിചയമുള്ള അവര്‍ ചില കാറുകളെ കുറിച്ച് പൊക്കി പറയുന്നതും ചിലതിനെ വിര്‍ശിക്കുന്നതും സാധാരണമാണ്. ഇപ്പോള്‍ ഒരു സൂപ്പര്‍ കാറിനെ കുറിച്ച് ഗൗതം സിംഘാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചത്. അടുത്തിടെയാണ് റെയ്മണ്ട് മുതലാളി നാലു കോടി രൂപ മുടക്കി ഒരു മസെരാട്ടി MC20 സൂപ്പര്‍ കാര്‍ സ്വന്തമാക്കിയത്.

gautam singhania

ഈ കാറിനെയാണ് ഇപ്പോള്‍ അദ്ദേഹം തന്റെ ജീവിതത്തില്‍ താന്‍ ഓടിച്ചതില്‍ വെച്ച് ഏറ്റവും മോശം കാര്‍ എന്ന വിശേഷണം ചാര്‍ത്തി നല്‍കിയത്. അദ്ദേഹം ഇഷ്ടപ്പെട്ട് വാങ്ങിയ കാര്‍ മോഡലുകളില്‍ ഒന്നായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. അതേ മസെരാട്ടി MC20 കാറാണ് താന്‍ ഉപയോഗിച്ചതില്‍ വെച്ച് ഏറ്റവും മോശം കാര്‍ എന്ന് അദ്ദേഹം ഇപ്പോള്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ വിശേഷിപ്പിച്ചത്.

ഗൗതം സിംഘാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് മസെരാട്ടി സൂപ്പര്‍ കാര്‍ ആരാധകരെയാകെ ചൊടിപ്പിച്ചിട്ടുണ്ട്. കാരണം മസെരാട്ടി മോഡലിനെ കുറിച്ച് ഇങ്ങനെ പറയാന്‍ എന്താണ് കാരണം എന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും സിംഘാനിയയെ പോലെ ഒരു വാഹന പ്രേമി മസെരാട്ടി കാറിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വാഹന ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

gautam singhania maserati mc20

കോടീശ്വരനായ ഗൗതം സിംഘാനിയയ്ക്ക് നിരവധി ആഡംബര കാറുകള്‍ സ്വന്തമായുണ്ട്. എന്നാല്‍ ഇതുവരെ അദ്ദേഹം ഒരു കാറിനെ പറ്റി പോലും മോശം അഭിപ്രായം നടത്തിയിട്ടില്ല എന്നതാണ് പലരും എടുത്ത് പറയുന്നത്. ഈ കാര്‍ അദ്ദേഹം അത്രയും വെറുത്തിരിക്കാമെന്നും അതിനാലാണ് നിങ്ങള്‍ ഒരു മസെരാട്ടി കാര്‍ വാങ്ങാന്‍ പോകുകയാണെങ്കില്‍ രണ്ടുതവണ ചിന്തിക്കണമെന്ന് അദ്ദേഹം പറയുന്നതെന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്.

ഈ വര്‍ഷാരംഭത്തിലാണ് ഗൗതം സിംഘാനിയ ഈ കാര്‍ വാങ്ങിയത്. ജൂണിലോ ജൂലൈയിലോ ആയിരുന്നു ഡെലിവറി. മുബൈ നഗരത്തിലൂടെ അദ്ദേഹം ഈ കാറില്‍ സഞ്ചരിക്കുന്നത് പലപ്പോഴും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ഈ മസെരാട്ടി കാറിനെ കുറിച്ച് അധികം ആരും പരാതികള്‍ ഉന്നയിക്കാത്ത സാഹചര്യത്തില്‍ സിംഘാനിയയുടെ കാറിന്റെ തകരാര്‍ എന്താണെന്നറിയാന്‍ ആകാംക്ഷാഭരിതരാണ് വാഹന പ്രേമികള്‍.

അതേസമയം മസെരാട്ടി MC-20 കാറിനെ കുറിച്ച് പരാതിപ്പെടുന്ന ആദ്യ വ്യക്തിയല്ല അദ്ദേഹം. ബിബിസി ടോപ് ഗിയറിന്റെ മുന്‍ അവതാരകനായ ജെറമി ക്ലാര്‍ക്സണും തന്റെ മസെരാട്ടിയുടെ തകരാറുകളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മസെരാട്ടി MC20 കാറിനെ കുറിച്ച് പറയുമ്പോള്‍ ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലാണിത്. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.

630 bhp കരുത്തും 730 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഈ എഞ്ചിന്‍ 8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. കരുത്തിനൊപ്പം ആഡംബരം കൂടി സമന്വയിച്ചെത്തുന്ന കാറിന് നിരവധി ആരാധകരുണ്ട്. ലംബോര്‍ഗിനി ഹുറകാന്‍, ഫെറാറി റോമ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍േറജ്, ജാഗ്വാര്‍ F-ടൈപ്പ് എന്നീ ഹൈ-എന്‍ഡ് സൂപ്പര്‍ കാറുകളോടാണ് ഇന്ത്യന്‍ വിപണിയില്‍ മസെരരാട്ടി MC20 മത്സരിക്കുന്നത്.

പണ്ടെത്തേക്കാള്‍ ഏറെ ഇന്ത്യയിലെ ആഡംബര കാര്‍ വിപണി വലുതായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഗൗതം സിംഘാനിയയെ പോലൊരു വ്യക്തി ഒരു നെഗറ്റീവ് കമെന്റ് ഇടുന്നത് മസെരാട്ടി ബ്രാന്‍ഡിന് വലിയ തിരിച്ചടിയായിരിക്കും. പ്രത്യേകിച്ച് ഒരു മസെരാട്ടി കാര്‍ വാങ്ങുമ്പോള്‍ രണ്ടുതവണ ആലോചിക്കണമെന്ന് അദ്ദേഹം എടുത്ത് പറയുന്നതിനാല്‍. ഏതായാലും അദ്ദേഹത്തിന്റെ കാറിനുള്ള തകരാര്‍ എന്തണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആളുകള്‍. മസെരാട്ടി ഫാന്‍സിനും അതാണ് അറിയേണ്ടത്.

More from DriveSpark

Article Published On: Wednesday, August 16, 2023, 19:53 [IST]
English summary
Maserati mc20 the worst car i have driven says raymond ceo gautam singhania
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X