'രണ്ടാം ഭാര്യക്കുള്ള ഗിഫ്റ്റല്ല, അവള്‍ 6 മാസം ബിസിനസ് ചെയ്തുണ്ടാക്കിയത്'; ₹1.50 കോടിയുടെ BMW വാങ്ങി മഷൂറ
മലയാളികള്‍ക്ക് സുപരിചിതനായ സോഷ്യല്‍ മീഡിയ താരവും ബിസിനസുകാരനുമായ ബഷീര്‍ ബഷീറിന്റെ ഭാര്യ മഷൂറ ബഷീര്‍ (Mashura Basheer) പുതിയ ആഡംബര വാഹനം സ്വന്തമാക്കി. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ബിഎംഡബ്ല്യുവിന്റെ ഫ്‌ലാഗ്ഷിപ്പ് എസ്യുവി മോഡലായ X7 ആണ് മഷൂറ വാങ്ങിയത്. ബഷീറിന്റെയും മഷൂറയുടെയും എട്ടാം വിവാഹ വാര്‍ഷകമായിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ ഭാര്യ കൂടെയുണ്ടായിട്ടും ബഷീര്‍ മഷൂറയെ വിവാഹം ചെയ്തത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ആദ്യഭാര്യയുടെ സമ്മതത്തോടെ മഷൂറയെ ജീവതത്തിലേക്ക് കൂടെക്കൂട്ടിയ ബഷീര്‍ സകുടുംബവും സന്തോഷത്തോടെ ജീവിച്ചാണ് ഹേറ്റേഴ്‌സിന് മറുപടി കൊടുത്തത്.
ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയും മഷൂറയും തമ്മിലുള്ള ഊഷ്മളമായ ബന്ധം ഫാമിലിയുടെ യൂട്യൂബ് വീഡിയോകളിലൂടെ നമുക്ക് കാണാം. ബഷീര്‍ മാത്രമല്ല പത്‌നിമാരും ഇപ്പോള്‍ സംരഭകരാണ്. ഫിറ്റ് ചെക്ക് വിത്ത് മഷൂറ എന്ന ഫാഷന്‍ സംരംഭം ആരംഭിച്ച മഷൂറ ആറ് മാസം കൊണ്ട് സമ്പാദിച്ച പണം കൊണ്ടാണ് സ്വപ്‌ന വാഹനം സ്വന്തമാക്കിയതെന്ന് ഡെലിവറി ചടങ്ങിന് ശേഷം ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ സ്‌റ്റൈലിലായിരുന്നു കാറിന്റെ ഡെലിവറി. ബിഎംഡബ്ല്യു ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു. ബിഎംഡബ്ല്യു X7 നിരയിലെ കരുത്തുറ്റ xDrive40d M സ്‌പോര്‍ട് ആണ് മഷൂറ തിരഞ്ഞെടുത്തത്. ആഡംബരവും സാങ്കേതിക മികവും ഒത്തുചേരുന്ന ഈ വാഹനം സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടതാണ്. മഷൂറയുടെ കറുപ്പ് നിറത്തിലുള്ള ബിഎംഡബ്ല്യു X7-ന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ഇന്‍ലൈന്‍ ഡീസല്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് ഏകദേശം 340 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. കരുത്തുറ്റ ഈ എഞ്ചിന്‍ 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്‌സ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബിഎംഡബ്ല്യു ഘടിപ്പിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ എക്‌സ് ഡ്രൈവ് (xDrive) ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ഈ എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 5.9 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. മണിക്കൂറില്‍ 245 കിലോമീറ്ററാണ് പരമാവധി വേഗത. ഇത് മികച്ച ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.
എസ്‌യുവിയുടെ അകത്ത് അത്യാധുനിക സൗകര്യങ്ങളാണ് ജര്‍മന്‍ ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്. 14.9 ഇഞ്ച് കര്‍വ്ഡ് ഇന്‍ഫോടൈന്‍മെന്റ് ഡിസ്പ്ലേയും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുന്ന ലൈവ് കോക്പിറ്റ് പ്രൊഫഷണല്‍ ഇതിലുണ്ട്. സ്‌കൈ ലോഞ്ച് പനോരമിക് ഗ്ലാസ് റൂഫ്, 5 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ യാത്രക്കാര്‍ക്ക് ഫൈ്‌ലറ്റിന് സമാനമായ യാത്രാസുഖം നല്‍കുന്നു.

സേഫ്റ്റിയുടെ കാര്യത്തിലും ബിഎംഡബ്ല്യു X7 ലോകോത്തര നിലവാരം പുലര്‍ത്തുന്നു. എട്ട് എയര്‍ബാഗുകള്‍, ക്രാഷ് സെന്‍സറുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC) തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. പാര്‍ക്കിംഗ് അസിസ്റ്റന്റ് പ്രൊഫഷണല്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ വലിയ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാന്‍ സഹായിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1.30 കോടി രൂപയ്ക്ക് മുകളിലാണ് ബിഎംഡബ്ല്യു X7 xDrive40d M സ്‌പോര്‍ട്ടിന്റെ എക്‌സ്-ഷോറൂം വില. ടാക്‌സും മറ്റ് ചാര്‍ജുകളും ഉള്‍പ്പെടുമ്പോള്‍ ഓണ്‍-റോഡ് വില 1.50 കോടി രൂപയ്ക്ക് മുകളില്‍ പോകും. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനത്തില്‍ ഇത്തരമൊരു ആഡംബര വാഹനം സ്വന്തമാക്കാന്‍ സാധിച്ചതിലെ സന്തോഷം മഷൂറ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ബഷീറിനും മഷൂറക്കും കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേര്‍ന്നത്.


Click it and Unblock the Notifications








