ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

കൊവിഡ് -19 മഹാമാരിക്ക് മുമ്പ് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഓട്ടോമൊബൈൽ വിപണികളിലൊന്നായി മാറി. ഇപ്പോൾ പോലും, ഓരോ ദിവസവും ആയിരക്കണക്കിന് കാറുകൾ ഇന്ത്യൻ റോഡുകളിൽ എത്തപ്പെടുന്നു.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

ഇത് റോഡുകളെ തിരക്കേറിയതാക്കുന്നു, എന്നാൽ മറ്റെല്ലാ കാറുകളും പലപ്പോഴും ഒരു സാധാരണ കാഴ്ചയാകുന്നു. നിങ്ങൾക്ക് ശരിക്കും വേറിട്ടുനിൽക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ജനക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്നതും താങ്ങാവുന്നതുമായ അഞ്ച് മാസ് സെഗ്മെന്റ് കാറുകൾ ഇതാ.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

മഹീന്ദ്ര ഥാർ

മഹീന്ദ്ര കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ ഥാർ പുറത്തിറക്കി. മോഡലിനായുള്ള കാത്തിരിപ്പ് കാലയളവ് വർധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം തലമുറ ഥാർ ആധുനിക രൂപത്തോടെ റെട്രോ ഡിസൈനുമായി വരുന്നു.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

ഐക്കണിക് ജീപ്പ് രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന പുതിയ ഥാർ തീർച്ചയായും റോഡുകളിൽ ധാരാളം ആളുകളെ ആകർഷിക്കുന്ന ഒന്നാണ്. നിരവധി ഉപഭോക്താക്കളെ ആകർഷിക്കുന്ന വിവിധ ഫാക്ടറി ഫിറ്റഡ് റൂഫ് ഓപ്ഷനുകളുമായിട്ടുമാണ് മഹീന്ദ്ര പുതിയ ഥാർ വാഗ്ദാനം ചെയ്യുന്നത്.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

ഫോഴ്സ് ഗൂർഖ

ഫോഴ്സ് ഗൂർഖ ഇപ്പോൾ വിപണിയിൽ ലഭ്യമല്ലെങ്കിലും, പുതിയ മോഡൽ താമസിയാതെ തന്നെ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫോഴ്സ് മോട്ടോർസ് 2020 ഓട്ടോ എക്സ്പോയിൽ ഗൂർഖയുടെ ഏറ്റവും പുതിയ ആവർത്തനം പ്രദർശിപ്പിച്ചു.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

കഴിഞ്ഞ വർഷം എസ്‌യുവി വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, കൊവിഡ് -19 മഹാമരിയുടടെ സാഹചര്യത്തിൽ വാഹനത്തിന്റെ ലോഞ്ച് വൈകി. വിപണിയിൽ നിന്ന് പിൻവലിച്ച മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഗൂർഖ കൂടുതൽ അഗ്രസ്സീവും ആകർഷകവുമാണ്.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

ഇതിനൊരു ക്ലാസിക് ജീപ്പ് രൂപവും ലഭിക്കുന്നു. വാസ്തവത്തിൽ, ഗൂർഖയുടെ രൂപകൽപ്പന പഴയ G-വാഗണുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, അതിന്റെ സ്വാധീനം തീർച്ചയായും വാഹനങ്ങളുടെ ആഴക്കടലിൽ എസ്‌യുവിയെ വേറിട്ടുനിർത്തുന്നു.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

ഇസൂസു D-മാക്സ് V-ക്രോസ്

ഇന്ത്യ എന്നത് പിക്കപ്പ് ട്രക്കുകളുടെ വിപണിയല്ല, മുൻകാലങ്ങളിൽ പരാജയപ്പെട്ട നിരവധി മോഡലുകൾ അത് വ്യക്തമായി തെളിയിച്ചിട്ടുണ്ട്. എന്നാൽ D-മാക്സ് V-ക്രോസ് ഉപയോഗിച്ച് ലൈഫ്‌സ്റ്റൈൽ സെഗ്മെന്റ് ഉപഭോക്താക്കളെ എങ്ങനെയോ ഇസൂസു കൈയ്യിലെടുത്തു.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

നിലവിൽ ഇന്ത്യയിലെ സ്വകാര്യ കാർ ഉടമകൾക്ക് ലഭ്യമായ ഏക പിക്കപ്പ് ട്രക്കാണ് D-മാക്സ് V-ക്രോസ്. ഇത് 5.2 m -ലധികം നീളവുമായി വരുന്നു, ബഡ്ജറ്റ് ഹാച്ച്ബാക്കുകൾ നിറഞ്ഞ റോഡുകളിൽ വൻതോതിൽ വാഹനം വേറിട്ടുനിൽക്കുന്നു.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

V-ക്രോസിന് ഒരു ആധിപത്യമുള്ള റോഡ് പ്രെസൻസുമുണ്ട്. ഇസൂസു അടുത്തിടെ V-ക്രോസ് അപ്‌ഡേറ്റ് ചെയ്യുകയും പിക്കപ്പിന് ബിഎസ് VI കംപ്ലയിന്റ് എഞ്ചിൻ പുറത്തിറക്കുകയും ചെയ്തു. ഇപ്പോഴും വാഹനത്തതിന് മാന്യമായ ഡിമാൻഡുണ്ട്.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

നിസാൻ കിക്ക്സ്

ക്രെറ്റ, സെൽറ്റോസ് തുടങ്ങിയവരുടെ മത്സരത്തോടെ കിക്ക്സ്, ക്യാപ്ചർ തുടങ്ങിയ വാഹനങ്ങൾക്ക് സെയിൽസ് ചാർട്ടിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

എന്നിരുന്നാലും, റോഡുകളിൽ കിക്സ് ശരിക്കും വ്യത്യസ്തമായി കാണപ്പെടുന്നു, പ്രത്യേകിച്ച് അതിന്റെ ഡ്യുവൽ-ടോൺ വേരിയന്റുകൾ റൂഫിൽ വ്യത്യസ്ത നിറവുമായി വരുന്നു. ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയ കൂടുതൽ കരുത്തുറ്റ ടർബോചാർജ്ഡ് പെട്രോൾ എൻജിനുമായാണ് നിസാൻ കിക്ക്സ് പുറത്തിറക്കിയത്.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

എന്നാൽ വിപണിയലെ മറ്റ് എതിരാളികളുടെ വിൽപ്പനയ്ക്ക് അടുത്തെതത്താൻ വാഹനത്തിന് കഴിഞ്ഞില്ല. കുറഞ്ഞ വിൽപ്പനയും അതുല്യമായ രൂപവുമുള്ളതിനാൽ, കിക്ക്സിന് റോഡുകളിൽ ധാരാളം ശ്രദ്ധ പിടിച്ചെടുക്കാനുള്ള കരുത്തുണ്ടെന്ന് ഉറപ്പാണ്.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

മാരുതി സുസുക്കി എസ്-പ്രസ്സോ

മാരുതി സുസുക്കി ഇഗ്നിസിനൊപ്പമാണ് മൈക്രോ എസ്‌യുവിയിൽ ശ്രേണിയിൽ പ്രവേശിച്ചത്, ഈ കാറും ജനക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു. ചെറിയ വലിപ്പവും എസ്‌യുവി ആകൃതിയുമുള്ള എസ്-പ്രസ്സോയ്ക്ക് റോഡുകളിൽ വളരെയധികം ശ്രദ്ധ ലഭിക്കുന്നു.

ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ വിപണിയിലെ മാസ് സെഗ്മെന്റ് കാറുകൾ

ഇത് അരീന സെയിൽസ് ചാനലിലൂടെയാണ് വിൽക്കുന്നത്, മറ്റേതൊരു മാരുതി സുസുക്കി കാറും പോലെ, എസ്-പ്രേസ്സോ റോഡുകളിൽ ഒരു സാധാരണ കാഴ്ചയായി മാറുകയാണ്. എന്നിരുന്നാലും, പൊതു റോഡുകളിൽ കാണാൻ ഇതൊരു രസകരമായ പാക്കേജായി തുടരുന്നു.

Most Read Articles

Malayalam
English summary
Mass produced affordable cars in india that stand out in the crowd
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X