ഇന്‍ഷൂറന്‍സ് പേപ്പര്‍ വായിച്ച് നോക്കാറില്ലേ? ഈ സംഭവം അറിഞ്ഞാല്‍ നിങ്ങള്‍ തപ്പിയെടുത്ത് നോക്കും
പണ്ട്കാലത്ത് നിന്ന് വ്യത്യസ്തമായി ഇന്ന് സ്വന്തം വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് ഓണ്‍ലൈനായി സ്വയം അടയ്ക്കുന്നവരാണ് കൂടുതലും. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും വാഹന ഇന്‍ഷുറന്‍സിന്റെ രേഖകള്‍ മുഴുവനായി വായിച്ച് നോക്കിയിട്ടുണ്ടോ?. ചിലപ്പോള്‍ വാഹനത്തിന്റെ നമ്പരും പോളിസി അവസാനിക്കുന്നത് എന്നാണെന്നും ഒന്ന് ഓടിച്ച് വായിച്ച് പോകുന്നവര്‍ ആയിരിക്കും അധികവും. ചിലര്‍ ഇന്‍ഷൂറന്‍സിന് ചിലവായ തുകയും വിശദമായി വായിക്കും. എന്നാല്‍ അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് അറിച്ചാല്‍ നിങ്ങള്‍ ഉറപ്പായും ഇന്‍ഷൂറന്‍സ് രേഖകള്‍ വായിച്ച് നോക്കും. അത് എന്താണെന്ന് വായിക്കാം.
ഡല്‍ഹി പോലീസാണ് അടുത്തിടെ 80,000-ത്തില്‍ അധികം വ്യാജ പോളിസികള്‍ നല്‍കിയ ഓണ്‍ലൈന്‍ വാഹന ഇന്‍ഷുറന്‍സ് തട്ടിപ്പ് കണ്ടെത്തിയത്. ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ ഇരുചക്രവാഹന ഉടമകളില്‍ നിന്ന് ത്രീ-വീലറുകള്‍ക്കും ഫോര്‍-വീലറുകള്‍ക്കും ഈടാക്കുന്ന ചാര്‍ജ് ഈടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (MACT) നടത്തിയ ഒരു ഇന്‍േറണല്‍ ഓഡിറ്റിലാണ് ഡേറ്റയിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഈ ഇന്‍ഷുറന്‍സ് തട്ടിപ്പ് എങ്ങനെയാണ് നടന്നത് എന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാര്‍ ഇന്‍ഷുറന്‍സ് വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് ഈ തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു. വെബ്‌സൈറ്റിലെ മെനു ഓപ്ഷനുകള്‍ ഉപയോഗിച്ച് പോളിസികളുടെ പ്രീമിയം തുക വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കുറഞ്ഞത് 5,000 വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് ലഭിച്ചുവെന്നും അവയെല്ലാം ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ടെന്നും MACT കണ്ടെത്തി.
ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതനുസരിച്ച്, തട്ടിപ്പുകാര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍, വാഹന വിഭാഗങ്ങള്‍, കോണ്‍ടാക്റ്റ് എന്നിവ പൂര്‍ണമായി മാറ്റിയിരുന്നു. രാജ്യമെമ്പാട് നിന്നും വാഹന പോളിസി വിവരങ്ങള്‍ ശേഖരിച്ചായിരുന്നു തുടക്കം. അതിന് ശേഷം വിവരങ്ങളില്‍ കൃത്രിമം കാണിച്ച് യഥാര്‍ത്ഥ കമ്പനികളുടെ വെബ്‌സൈറ്റുകളിലൂടെ വ്യാജ ഇന്‍ഷുറന്‍സ് വില്‍ക്കുകയായിരുന്നു.

ഉപഭോക്താക്കള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ക്ക് ത്രീ-വീലറുകളുടെയും ഫോര്‍-വീലറുകളുടെയും പോളിസികള്‍ നല്‍കി വാഹന വിഭാഗങ്ങളിലും ഇന്‍ഷുറന്‍സ് പ്രീമിയം തുകയിലും മാറ്റം വരുത്തി. ഓഡിറ്റില്‍ ഡേറ്റ പൊരുത്തക്കേടുകള്‍ ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തിയതോടെയാണ് ഈ തട്ടിപ്പിനെ കുറിച്ച് പുറംലോകം അറിഞ്ഞത്. തേര്‍ഡ് പാര്‍ട്ടി ക്ലെയിമുകളുടെ കാര്യത്തിലായിരുന്നു പൊരുത്തക്കേടുകള്‍ അധികവും. രാജ്യമെമ്പാടുമുള്ള MACT കോടതികളിലാണ് ഈ ക്ലെയിമുകള്‍ ഫയല്‍ ചെയ്തിരുന്നത്.
തട്ടിപ്പുകാര്‍ പോളിസികള്‍ നല്‍കാനായി നിരവധി വ്യാജ ഇമെയില്‍ ഐഡികളും ഫോണ്‍ നമ്പറുകളും വിലാസങ്ങളും ഉണ്ടാക്കിയതായി കണ്ടെത്തി. വാസ്തവത്തില്‍, ആധികാരികമായ കോണ്‍ടാക്റ്റ് വിവരങ്ങളുള്ള 14 യഥാര്‍ത്ഥ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബാക്കിയെല്ലാം വ്യാജമായിരുന്നു. 2022 മുതല്‍ 2023 വരെ 80,014 വ്യാജ പോളിസികള്‍ നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി വെളിപ്പെടുത്തി.

74% പോളിസികളും യുപിഐ, ഓണ്‍ലൈന്‍ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്ന് ഓഡിറ്റില്‍ കണ്ടെത്തിയതായി കമ്പനി പ്രതിനിധി പറഞ്ഞു. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനി നിങ്ങള്‍ ഓണ്‍ലൈനായി ഇന്‍ഷൂറന്‍സ് എടുക്കുകയാണെങ്കില്‍ അതിന്റെ രേഖകള്‍ കൃത്യമായി വായിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തുക. എന്തെങ്കിലും വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കുക.
ഇത്തരത്തില്‍ എന്തെങ്കിലും തട്ടിപ്പില്‍ കുടുങ്ങിയാല്‍ പണം നഷ്ടമാകുമെന്നത് മാത്രമല്ല പ്രശ്‌നമെന്ന് മനസ്സിലാക്കുക. തട്ടിപ്പ് നടന്നതിനാല്‍ തന്നെ നിങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസിക്ക് യാതൊരു സാധുതയും ഉണ്ടായിരിക്കില്ല. അതേസമയം ഇന്‍ഷൂറന്‍സ് അടച്ചതാണെല്ലോ എന്ന ആത്മവിശ്വാസത്തിലായിരിക്കും ഉടമ വാഹനവുമായി നിരത്തിലിറങ്ങുക. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ച ശേഷമാണ് നമ്മള്‍ അമളി പറ്റിയത് അറിഞ്ഞതെങ്കില്‍ അത് വലിയ ബുദ്ധിമുട്ടായിരിക്കും സൃഷ്ടിക്കുക.


Click it and Unblock the Notifications








