കറുപ്പണിഞ്ഞ് മാത്യു ഹെയ്ഡൻ്റെ മഹീന്ദ്ര സ്കോർപിയോ എൻ, വൈറൽ വീഡിയോ കാണാം
മഹീന്ദ്രയുടെ ഓസ്ട്രേലിയയിലെ ബ്രാൻഡ് അംബാസഡറാണ് മാത്യു ഹെയ്ഡെൻ. ഇന്ത്യൻ വാഹന ഭീമൻമാർ ഓസ്‌ട്രേലിയയിൽ വളരെ ജനപ്രിയമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആയിരക്കണക്കിന് പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ ബ്രാൻഡിന് കഴിഞ്ഞിട്ടുണ്ട്. മഹീന്ദ്രയിൽ നിന്നുള്ള എസ്‌യുവികളുടെ ഏറ്റവും പുതിയ മോഡലുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ അവർ ഏറ്റവും പുതിയ ടെക്നോളജിയും കണക്റ്റിവിറ്റിയും സുരക്ഷാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അത് മാത്രമല്ല ഓഫ്റോഡ് കഴിവുകളുടെ കാര്യത്തിലും ഒരുപാട് ഉപഭോക്താക്കൾ മഹീന്ദ്ര തന്നെയാണ് തിരഞ്ഞെടുക്കുന്നത്.
മുൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ മാത്യു ഹെയ്ഡൻ മഹീന്ദ്ര സ്കോർപിയോ എൻ-ൻ്റെ ബ്ലാക്ക് എഡിഷൻ്റെ വിശേഷങ്ങളാണ് വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. ബീച്ചുകളിലും ഓഫ്റോഡിലും ഹൈവേകളിലും എസ്‌യുവിയെ അതിൻ്റെ വേഗതയിൽ എത്തിക്കുന്നതിന്, സാധാരണ മോഡലിൽ നിന്ന് ചില പ്രധാന മാറ്റങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. മുന്നിലും പിന്നിലും ഒരു പരുക്കൻ ബമ്പർ, സാധാരണ ടയറുകൾക്ക് പകരം ഓഫ്-റോഡിംഗ് ടയറുകൾ, പരുക്കൻ റൂഫ് റെയിലുകൾ സ്ഥാപിക്കൽ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോ N പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുമ്പോള്‍ സ്‌കോര്‍പിയോയുടെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 12.70 കിലോമീറ്റര്‍ മൈലേജ് തരുന്നതായാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. ഇതേ എഞ്ചിന്റെ ഓട്ടോമാറ്റിക് പതിപ്പിന്റെ മൈലേജ് ലിറ്ററിന് 12.12 കിലോമീറ്റര്‍ ആയി കുറയുന്നു.
2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുമ്പോള്‍ സ്‌കോര്‍പിയോ N എസ്‌യുവിയുടെ മൈലേജ് കൂടുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷകളോടൊപ്പം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 15.42 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ N-ന്റെ പെട്രോള്‍ എഞ്ചിന്‍ പരമാവധി 203 PS പവര്‍ പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. ടോര്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 370 Nm ഉം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 380 Nm ഉം ആണ്.

സ്‌കോര്‍പിയോയുടെ ജനപ്രിയമായ ഡീസല്‍ എഞ്ചിന്‍ രണ്ട് ട്യൂണിംഗ് സ്‌റ്റേറ്റുകളില്‍ വരുന്നു. ആദ്യത്തേത് 132 PS പവറും 300 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഹയര്‍ സ്‌റ്റേറ്റ് ഓഫ് ട്യൂണില്‍ വരുന്ന ഡീസല്‍ എഞ്ചിന്‍ 175 PS പവര്‍ സൃഷ്ടിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 370 Nm ടോര്‍ക്കും ഓട്ടോമാറ്റിക്കില്‍ 400 Nm ടോര്‍ക്കും നല്‍കുന്നു.
എസ്‌യുവി വിഭാഗത്തില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ വില ഉയര്‍ത്താതെ തന്നെ സ്‌കോര്‍പിയോയില്‍ മഹീന്ദ്ര പുത്തന്‍ ഫീച്ചറുകള്‍ ചേര്‍ത്തിരുന്നു. Z8 സെലക്ട്, Z8, Z8 L എന്നീ ട്രിമ്മുകളാണ് നവീകരിച്ചത്. Z8 സെലക്ട്, Z8 ട്രിമ്മുകളില്‍ ഇപ്പോള്‍ വയര്‍ലെസ് ചാര്‍ജറും സെന്റര്‍ കണ്‍സോളിനുള്ള ഹൈ-ഗ്ലോസ് ഫിനിഷും ഉള്‍പ്പെടെയുള്ള അപ്‌ഡേറ്റുകള്‍ ലഭിച്ചു.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഒരു ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, ആക്റ്റീവ് കൂളിംഗ് ഉള്ള ഒരു വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, മറ്റ് ട്രിമ്മുകളുടെ അതേ ഹൈ-ഗ്ലോസ് ഫിനിഷ് എന്നിവ ഉപയോഗിച്ചാണ് റേഞ്ച്-ടോപ്പിംഗ് Z8 L ട്രിം മെച്ചപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല കാറിന്റെ കളര്‍ പാലറ്റിലും മാറ്റമുണ്ട്. മുമ്പ് Z8 സെലക്ട് ട്രിമ്മല്‍ മാത്രം വാഗ്ദാനം ചെയ്തിരുന്ന മിഡ്നൈറ്റ് ബ്ലാക്ക് നിറം ഇപ്പോള്‍ എല്ലാ Z8 ട്രിമ്മുകളിലും ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








