6 കോടിയുടെ മക്‌ലാരൻ അർതുറയുടെ ഡെലിവറിക്കിടെ സംഭവിച്ചത്, വൈറൽ വീഡിയോ കാണാം

കോടികൾ വില വരുന്ന സൂപ്പർ കാറുകൾ വാങ്ങുക എന്നത് ഇന്ത്യയിൽ ഒരു സാധാരണ സംഭവമായിരിക്കുകയാണ്. വാഹനം ഹോം ഡെലിവറി ചെയ്യുന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. അത്തത്തിൽ കോടികൾ വില വരുന്ന ഒരു സൂപ്പർ കാർ ഡെലിവറി ചെയ്യുന്നതിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എലൈറ്റ് സെർപൻ്റൈൻ ഷേഡിലുള്ള ഏറ്റവും പുതിയ മക്‌ലാരൻ അർതുറയാണ് താരം. രാജ്യത്തെ പ്രമുഖ ബിസിനസുകാരനായ സാത്വിക്കും കുടുംബവും പുതിയ കാർ ഡെലിവറി ചെയ്യുന്ന വീഡിയോ മക്‌ലാരൻ തങ്ങളുടെ ഒഫീഷ്യൽ പേജിലാണ് പങ്കു വച്ചത്.

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ മക്ലാരനിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് അർതുറ. പൂർണമായും ഇറക്കുമതി ചെയ്യുന്ന ഈ കാറിന് 6 കോടി രൂപയാണ് ഇന്ത്യയിൽ വരുന്ന വില. 3.0 ലിറ്റർ, ട്വിൻ-ടർബോ V6 എഞ്ചിനാണ് അർതുറയുടെ ഹൃദയം. സീരീസ് ഹൈബ്രിഡ് അസിസ്റ്റും അർതുറയിൽ സജ്ജീകരിച്ചിരിക്കുന്നതിനാൽ പെർഫോമൻസും കാര്യക്ഷമതയും ഒരുപോലെ കിട്ടും.

6

സ്‌പൈഡർ മോഡലിലും കൂപ്പെയായും അർതുറ ലഭ്യമാണ്. 680 bhp പരമാവധി പവറും 720 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ട്വിൻ-ടർബോ ഹൈബ്രിഡ് വി6 എഞ്ചിനോടുകൂടിയ സൂപ്പർകാർ യഥാർത്ഥത്തിൽ ഒരു PHEV ആണ്. എഞ്ചിൻ മാത്രം 585 bhp ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് മോട്ടോർ മറ്റൊരു 95hp ഉം 225Nm ഉം കൂട്ടുകയും ചെയ്യുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനോടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

വെറും 3.0 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അർതുറയ്ക്ക് കഴിയും, കൂടാതെ മണിക്കൂറിൽ 330 കി.മീ. ഹൈബ്രിഡിൻ്റെ ഇലക്ട്രിക് കൗണ്ടറിന് 7.4kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നുണ്ട്. ബാറ്ററി മാത്രമുള്ള ടോപ് സ്പീഡ് 130 കിലോമീറ്ററാണ്. ഇതൊരു PHEV ആയതിനാൽ, ബാറ്ററി നിറയ്ക്കാൻ ഇത് പ്ലഗ് ഇൻ ചെയ്യേണ്ടതുണ്ട്. വെറും 2.5 മണിക്കൂറിനുള്ളിൽ 0-80 ശതമാനം ചാർജ് കയറും.

6

ഇ-മോഡ്, കംഫർട്ട്, സ്‌പോർട്ട്, ട്രാക്ക് എന്നിങ്ങനെ വ്യത്യസ്‌തമായ ഡ്രൈവ് മോഡുകളും അർതുറയിലുണ്ട്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ 4,539 മില്ലീമീറ്റർ നീളവും 2,080 മില്ലീമീറ്റർ വീതിയും 1,193 മില്ലീമീറ്റർ ഉയരവും 2,640 മില്ലീമീറ്റർ വീൽബേസുമുണ്ട് മക്ലാരൻ്റെ PHEV സൂപ്പർകാറിന്. അർതുറയിൽ 66 ലിറ്റർ ഫ്യുവൽ ടാങ്കും മുൻഭാഗത്തെ ട്രങ്കിൽ 160 ലിറ്റർ സ്റ്റോറേജ് സ്പേസുമുണ്ട്.

ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 8.0 ഇഞ്ച് വെർട്ടിക്കൽ മൗണ്ടഡ് ടച്ച്‌സ്‌ക്രീൻ എന്നിവയെല്ലാമാണ് കാറിനത്ത് ഉണ്ടാവുക. അർതുറയ്ക്ക് ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, കൂടാതെ ADAS ടെക് എന്നിവ പോലുള്ള സവിശേഷതകളും ലഭിക്കും.

6

ഡീറ്റെയിലിംഗ് ഡെവിൾസിന്റെ ഉടമ സൗരഭ് അഹൂജയ്ക്ക് ഇതിനോടകം തന്നെ വലിയ സൂപ്പർകാറുകളുടേയും ആഡംബര കാറുകളുടേയും വലിയ നിര തന്നെയുണ്ട്. റേഞ്ച് റോവർ സ്‌പോർട്ട്, കിയ EV6 ജിടി, മെർസിഡീസ് ബെൻസ് GLC 43 AMG കൂപ്പെ പോലുള്ള മോഡലുകളാണ് സൗരഭിന്റെ ഗരാജിലുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 18, 2024, 22:57 [IST]
English summary
Mclaren artura in elite serpentine shade first in india delivery video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X