ആറരക്കോടിയുടെ മക്‌ലാറന്‍ പി1 ഹൈപ്പര്‍കാര്‍ വാങ്ങി 24 മണിക്കൂറിനകം തകര്‍ത്തു!
മക്‌ലാറന്‍ പി1 ഹൈപ്പര്‍കാര്‍ ഡെലിവറിയെടുത്ത് 24 മണിക്കൂറിനുള്ളില്‍ ഉടമസ്ഥന്‍ തകര്‍ത്ത് തരിപ്പണമാക്കി. ടെക്‌സാസിലാണ് സംഭവം നടന്നത്. കഴിഞ്ഞ ബുധനഴ്ച കാര്‍ ഡെലിവറിയെടുത്ത പോയയാള്‍ തൊട്ടടുത്തദിവസം വാഹനത്തെ ഒരു വന്‍ ആക്‌സിഡണ്ടില്‍ പെടുത്തി.
അപകടത്തിന്റെ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

കാറോടിച്ചിരുന്ന 27കാരനായ ഉടമയെയും പാസഞ്ചര്‍ സീറ്റിലിരുന്ന 24കാരനായ അദ്ദേഹത്തിന്റെ കൂട്ടുകാരനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുവരുടെയും ജീവന് ഭീഷണിയൊന്നുമില്ല എന്നാണ്.

നനഞ്ഞ പ്രതലത്തിലൂടെ മക്‌ലാറന്‍ പി1 ഹൈപ്പര്‍കാര്‍ അതിവേഗതയില്‍ ഓടിക്കുമ്പോള്‍ നിയന്ത്രണം വിട്ടതാണെന്ന് പൊലീസ് വിശദീകരിക്കുന്നു.

ഈ കാറിന്റെ വെറും 375 യൂണിറ്റ് മാത്രമാണ് ഭൂമിയിലുള്ളത്. അവയിലൊന്നാണ് പണിയായത്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ കാറിന് ശേഷിയുണ്ട്.

ഇതൊരു ഹൈബ്രിഡ് കാറാണെന്നുമറിയുക. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ് കാറിന് കരുത്ത് പകരുന്നത്. ലംബോര്‍ഗിനി വെനിനോ, ഫെരാരി ലാഫെരാരി എന്നീ ഹൈപ്പര്‍കാറുകള്‍ക്കൊപ്പമുള്ള മക്‌ലാറന്‍ പി1 ഹൈപ്പര്‍കാറിന്റെ വിപണിപ്രവേശം വന്‍ സംഭവമായിരുന്നു. കഴിഞ്ഞവര്‍ഷം ഏതാണ്ട് പകുതിയിലാണ് ഈ കാര്‍ നിരത്തിലിറങ്ങിയത്.

3799 സിസി ശേഷിയുള്ള വി8 ട്വിന്‍ ടര്‍ബോ എന്‍ജിനും ഒരു ഇലക്ട്രിക് മോട്ടോറും വാഹനത്തിലുണ്ട്. രണ്ടും ചേര്‍ന്ന് 916 കുതിരശക്തിയെന്ന കൊടും കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 900 എന്‍എം ആണ് പരമാവധി ചക്രവീര്യം.

ഇന്ത്യന്‍ നിലവാരത്തില്‍ ഏതാണ്ട് ആറരക്കോടി രൂപ വിലവരും മക്‌ലാറന്‍ പി1 ഹൈപ്പര്‍കാറിന്!


Click it and Unblock the Notifications








