'ഇതിഹാസങ്ങള്‍ക്ക് മരണമില്ല'; 12 വര്‍ഷം നിര്‍ത്തിയിട്ട ടാറ്റ സുമോ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍

1990-കളില്‍ ജനിച്ചവര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന കാറുകളില്‍ ഒന്നാണ് ടാറ്റ സുമോ. ഇത്തരത്തില്‍ നിരവധി ഐതിഹാസിക മോഡലുകള്‍ ടാറ്റ മോട്ടോര്‍സ് വിപണിയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും ടാറ്റ സുമോ ഉപഭോക്താക്കള്‍ക്കിടയില്‍ വ്യത്യസ്തമായ ഫാന്‍ബേസ് വളര്‍ത്തിയെടുത്തിരുന്നു. ജപ്പാനിലെ സുമോ ഗുസ്തിക്കാരില്‍ നിന്നാണ് കാറിന് ഈ പേര് വന്നതെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. എന്നാല്‍ ബ്രാന്‍ഡിന്റെ മുന്‍ മനേജിംഗ് ഡയരക്ടറായിരുന്ന സുമന്ത് മൂല്‍ഗോക്കറില്‍ നിന്നാണ് വാഹനത്തിന്റെ പേരിന്റെ ഉത്ഭവം.

യൂടിലിക്ക് യോജിച്ച തരത്തിലുള്ള ഡിസൈനും പ്രായോഗികതയും സുമോക്ക് പെട്ടെന്ന് ജനപ്രിയത കൈവരാന്‍ കാരണമായി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രിയപ്പെട്ട വാഹനമായി ടാറ്റ സുമോ കാറുകള്‍ വര്‍ഷങ്ങളോളം സേവനമനുഷ്ടിച്ചു. സിനിമാക്കാര്‍ക്കും പ്രിയങ്കരനായിരുന്നു ടാറ്റ സുമോ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയതിനാല്‍ ഇന്ന് നമ്മുടെ നിരത്തുകളില്‍ ടാറ്റ സുമോ വളരെ വിരളമായി മാത്രമേ കാണാന്‍ സാധിക്കൂ.

tata sumo starts after 12 years

അത്തരത്തില്‍ 12 വര്‍ഷം ഓടിക്കാതെ നിര്‍ത്തിയിട്ട ഒരു കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും. സ്റ്റാര്‍ട്ടാവുമോ ഇല്ലയോ?. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?. 12 വര്‍ഷത്തിലേറെയായി പോര്‍ച്ചില്‍ വിശ്രമിക്കുന്ന 1997 മോഡല്‍ ടാറ്റ സുമോ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയെ കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. ഒരു കൂട്ടം മെക്കാനിക്കുകള്‍ കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിന്റെ വീഡിയോ യാത്ര ടുഡെ എന്ന യൂട്യൂബ് ചാനലിലാണ് പങ്കുവെച്ചിരിക്കുന്നത്.

തന്റെ സബ്‌സ്‌ക്രൈബര്‍മാരില്‍ ഒരാള്‍ പറഞ്ഞത് അനുസരിച്ചാണ് വേ്‌ലാഗര്‍ സുമോ ഇരിക്കുന്ന വീട്ടിലെത്തിയത്. വേ്‌ലാഗറും സുഹൃത്തും ആ വീട്ടിലെത്തിയ സമയത്ത് എംയുവിയുടെ അവസ്ഥ പരിതാപകരമായിരുന്നു. പൊടിപിടിച്ചിരിക്കുന്ന കാറിന് മുകളില്‍ ഉണങ്ങിയ ഇലകള്‍ വീണുകിടക്കുന്നത് അതിന് തെളിവായിരുന്നു. ഡോറുകളില്‍ ഒന്ന് തുറന്നിരിക്കുന്നതിനാല്‍ ക്യാബിനകത്തും മുഴുവന്‍ പൊടിപിടിച്ചിരിക്കുകയായിരുന്നു.

tata sumo starts after 12 years

തങ്ങള്‍ പുതിയ വീട്ടിലേക്ക് മാറിയതിന് ശേഷം സുമോ ഉപയോഗിച്ചിട്ടേ ഇല്ലെന്നാണ് ഉടമ പറയുന്നത്. തുടര്‍ന്ന് വേ്‌ലാഗര്‍ താക്കോല്‍ വാങ്ങി ഡോര്‍ തുറന്നപ്പോള്‍ മുഴുവന്‍ തുരുമ്പു പിടിച്ചതായി കാണപ്പെട്ടു. പിന്നാലെ ബോണെറ്റ് തുറന്ന് റേഡിയേറ്ററും എഞ്ചിന്‍ ബേയും പരിശോധിച്ചു. കാറില്‍ എഞ്ചിന്‍ ഓയില്‍ ഉണ്ടായിരുന്നുങ്കെിലും റേഡിയേറ്റര്‍ വരണ്ട് കിടക്കുകയായിരുന്നു.

പിന്നാലെ വേ്‌ലാഗര്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള യജ്ഞം ആരംഭിച്ചു. റേഡിയേറ്റര്‍ ഫില്‍ ചെയ്ത ശേഷം പഴയ ബാറ്ററി ഊരി മാറ്റി പുതിയ ബാറ്ററി ഘടിപ്പിച്ചു. സംഘം പുതിയ ബാറ്ററി കൈയ്യില്‍ കരുതിയിരുന്നു. ഏറെ നാളായി നിര്‍ത്തിയിട്ടതാണെങ്കിലും ഫ്യുവല്‍ ടാങ്കില്‍ അല്‍പ്പം ഇന്ധനം ബാക്കിയുണ്ടായിരുന്നു. എങ്കിലും യൂട്യൂബര്‍ ടാങ്കില്‍ വീണ്ടും ഇന്ധനം നിറച്ചു. എന്നാല്‍ ടാങ്കില്‍ ആദ്യമുണ്ടായിരുന്ന ഇന്ധനത്തിന്റെ നിലവാരം മോശമായതിനാല്‍ അത് മുഴുവന്‍ ഒഴിവാക്കി.

tata sumo starts after 12 years

പകരം പുറത്ത് ഒരു ബദല്‍ സംവിധാനം ഒരുക്കി അവര്‍ താല്‍ക്കാലികമായി പ്രശ്‌നത്തിന് പരിഹാരം കണ്ടു. ഫ്യുവല്‍ ഇന്‍ജക്ടര്‍ പൈപ്പുകള്‍ പരിശോധിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഫ്യുവല്‍ ഇഞ്ചക്ടര്‍ പൈപ്പുകള്‍ക്ക് കുഴപ്പമൊന്നുമില്ലായിരുന്നിട്ടും മിഷന്‍ സക്‌സസായില്ല. എന്നാല്‍ തോറ്റുകൊടുക്കാന്‍ തയാറാവാതിരുന്ന യൂട്യൂബറും സംഘവും എഞ്ചിന്‍ ബേയില്‍ ചില 'പൊടിക്കൈകള്‍' കൂടി കാണിക്കാന്‍ തുടങ്ങിയതോടെ എഞ്ചിന്‍ സടകുടഞ്ഞ് എണീറ്റു. എക്‌സ്‌ഹോസ്റ്റ് കട്ടപുക തുപ്പുന്നുണ്ടായിരുന്നു.

12 വര്‍ഷം കാര്‍ പോര്‍ച്ചില്‍ ചുമ്മാ കിടന്ന സുമോ സ്റ്റാര്‍ട്ടാകുന്നത് കണ്ടപ്പോള്‍ ഏറ്റവും സന്തോഷം അനുഭവപ്പെട്ടത് ഉടമക്കായിരുന്നു. പിന്നാലെ യൂട്യൂബര്‍ പതുക്കെ കാര്‍ മുന്നോട്ട് നീക്കി പാര്‍ക്ക് ചെയ്തു. ടാറ്റ സുമോ ഓടുന്നുണ്ടെങ്കിലും അതിന്റെ ബോഡിയുടെ കാര്യം പറയാന്‍ വയ്യ. കമന്റ് ബോക്‌സില്‍ ടാറ്റ സുമോയെ ഇതിഹാസമെന്ന് വാഴ്ത്തുകയാണ് ആരാധകര്‍. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്ന തരത്തിലാണ് കമന്റുകള്‍.

More from DriveSpark

Article Published On: Saturday, May 13, 2023, 19:00 [IST]
English summary
Mechanic attempt to start parked tata sumo after 12 years heres what happen next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X