ഇജ്ജാതി വ്റാപ്പിങ്ങ് ഒരു സംഭവമാണ്, വാഹനത്തെ പൊന്നിൽ കുളിപ്പിച്ചവരെ പരിചയപ്പെട്ടാലോ
തങ്ങളുടെ ഇഷ്ടവാഹനം പല നിറങ്ങളിലേക്ക് വ്റാപ്പ് ചെയ്യുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകാം, എന്നാൽ വാഹനത്തെ സ്വർണ്ണത്തിൽ മുക്കിയെടുത്താലോ, അത്തരം ചില ഗോൾഡ് മാൻ ഉണ്ട് നമ്മുടെ രാജ്യത്ത്. സ്വർണ്ണത്തോട് നമ്മുടെ രാജ്യത്തിന് ചെറിയ ഒരു സ്നേഹകൂടുതൽ ഉണ്ട് എന്നത് വളരെ ശരിയാണ്. സമ്പത്തിനെ പ്രതിനിധീകരിക്കുന്നത് കൊണ്ട് തന്നെ സ്വർണ്ണം പലപ്പോഴും ഒരു സ്റ്റാറ്റസ് ചിഹ്നവുമായി കണക്കാക്കുന്നവയാണ്. ദുബായിൽ ആണ് വാഹനങ്ങൾ കൂടുതലും സ്വർണ്ണത്തിൽ വ്റാപ്പ് ചെയ്യാറുളളത്. ഇന്ത്യയിലെ അങ്ങനെയുളള ചില വ്യക്തികളെയാണ് അറിയാൻ പോകുന്നത്.
സ്വർണ്ണ മനുഷ്യൻ" എന്നറിയപ്പെടുന്ന സണ്ണി വാഗ്ചുരെയും അവരുടെ വാഹനങ്ങളും അത് പോലെ തന്നെ സ്വർണ്ണത്തിൽ പൊതിഞ്ഞ ബുളളറ്റുളള മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു അമ്മാവൻ്റേയും കൂടുതൽ വിവരങ്ങൾ പറഞ്ഞു തരാം. കാർ മുഴുവൻ സ്വർണ്ണം പൊതിഞ്ഞാണ് സണ്ണി ഉപയോഗിക്കുന്നത്. ഇത് യഥാർത്ഥ സ്വർണ്ണമല്ല, മറിച്ച് ഈ ഷേഡിൽ ഉളള നിറം വ്റാപ്പ് ചെയ്തതാണ് കേട്ടോ. ഇവിടെ ചിത്രങ്ങളിൽ കാണുന്നത് മെർസിഡീസ് ബെൻസിൻ്റെ ജനപ്രിയ മോഡലുകളിലൊന്നായ ഇ-ക്ലാസ് സെഡാൻ സെഡാൻ ആണ്.

ഒരുകാലത്ത് ഓഡിയുടെ ഇന്ത്യയിലെ മുൻനിര ഓഫറായിരുന്നു Q7. ഇവിടെ കാണുന്ന എസ്‌യുവി പഴയ തലമുറയാണ്. Q7 മോഡൽ ബോളിവുഡ് താരങ്ങൾക്കിടയിൽ വളരെ ജനപ്രിയമായിരുന്നു. ഈ ആഡംബര എസ്‌യുവിയും സ്വർണ്ണ നിറത്തിലാണ് സണ്ണി വ്റാപ്പ് ചെയ്തിരിക്കുന്നത്. അടുത്ത വാഹനം എന്ന് പറയുന്നത് ജാഗ്വാർ എക്‌സ്എഫ് ആണ്. വളരെ ഫീച്ചർ ലോഡഡ് ആയ കാറാണ് ഇത്,
കുറച്ചുകാലമായി ഓഡിയിൽ നിന്നുള്ള എൻട്രി ലെവൽ സെഡാൻ ഇതായിരുന്നു A3. ബിഎസ് 6 പരിവർത്തന സമയത്ത് കമ്പനി കാർ നിർത്തലാക്കുകയായിരുന്നു. സണ്ണി തൻ്റെ എല്ലാ കാറുകളും ഗോൾഡൻ ഷേഡിൽ പൊതിയാൻ ഇഷ്ടപ്പെടുന്നതിനാൽ, അതേ ഗോൾഡൻ ഷേഡിൽ അദ്ദേഹം തൻ്റെ A3 പൊതിഞ്ഞില്ലെങ്കിൽ പിന്നെ അദ്ദേഹത്തെ ഗോൾഡ് മാൻ എന്ന് പറയുന്നതിൽ കാര്യമില്ലല്ലോ, ആ വാഹനവും അദ്ദേഹം തൻ്റെ പേര് പോലെ തന്നെ സ്വർണ്ണത്തിൽ പൊതിഞ്ഞിട്ടുണ്ട്.

സണ്ണിയോടൊപ്പം തന്നെ സ്വർണ്ണത്തോടുളള സ്നേഹം കൊണ്ട് തൻ്റെ റോയൽ എൻഫീൽഡ് ബുളളറ്റ് മൊത്തമായി സ്വർണ്ണത്തിൽ പൊതിഞ്ഞിരിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുളള ഒരു പൊന്നമ്മാവൻ. മോട്ടോർസൈക്കിളിൻ്റെ യഥാർത്ഥ കറുപ്പ് നിറം നിലനിർത്തിയിട്ടുണ്ട്. ക്രോം ഭാഗങ്ങളിൽ ചിലത് പിച്ചള പൂശിയ ട്രിമ്മുകൾ ഉപയോഗിച്ച് ഉടമ സമർത്ഥമായി മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, ടേൺ ഇൻഡിക്കേറ്റർ, ഹെഡ്‌ലാമ്പ് കവർ, നമ്പർ പ്ലേറ്റ്, ഫ്രണ്ട് ഫോർക്ക് കവറിൻ്റെ മുകൾ ഭാഗം എന്നിവ ഈ ഷേഡിൽ പൂർത്തിയാക്കിയിരിക്കുകയാണ്.
സ്റ്റോക്ക് ക്രാഷ് ഗാർഡുകൾ, ഫുട്‌റെസ്റ്റുകൾ, ക്ലച്ച്, ബ്രേക്ക് ലിവറുകൾ, ഓഡോമീറ്റർ എന്നിവയും അദ്ദേഹം മാറ്റിസ്ഥാപിച്ചു. ഇവ രണ്ടും കേരളത്തിന് പുറത്തുളള കാര്യം, സ്വർണ്ണത്തിൽ പൊതിഞ്ഞ റോൾസ് റോയ്സ് ഫാൻ്റമുളള മറ്റൊരു വ്യക്തി കേരളത്തിന് സ്വന്തമായിട്ടുണ്ട്. ഇന്ത്യയിൽ ടാക്സിയായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കാർ, കേരളത്തിലെ പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ളതാണ്.

അടുത്തിടെ ഇറക്കുമതി ചെയ്ത ഫോർഡ് എഫ്650 സൂപ്പർ ട്രക്കിന് മുകളിൽ ബോബി ചെമ്മണ്ണൂർ നിൽക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കറുപ്പ് നിറത്തിലുള്ള പിക്കപ്പ് ട്രക്കിൽ ബോബി ചെമ്മണ്ണൂരിന്റെ ബ്രാൻഡ് ലോഗോയും സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. കേരളത്തിലെ വയനാട്ടിൽ സംഘടിപ്പിച്ച പുതുവത്സര പാർട്ടിയുടെ ഭാഗമായിട്ടാണ് വ്യവസായി ട്രക്ക് നാട്ടിലെത്തിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വലിയ ട്രക്കുകളിൽ ഒന്നാണ് ഫോർഡ് എഫ്650. ഫോർഡ് എഫ്-സീരീസ് ട്രക്കുകൾ വളരെ ജനപ്രിയമാണ്, പ്രത്യേകിച്ച് യുഎസിൽ, കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ട്രക്കുകളും. നീളത്തിൻ്റെയും വീതിയുടേയും കാര്യത്തിൽ കാര്യത്തിൽ വളരെ വലുതുമായ അമേരിക്കൻ ട്രക്കാണ് ഇത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഈ പിക്കപ്പ് ട്രക്കിന്റെ പെട്രോൾ പതിപ്പിന് 350 PS പവറും 635 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 7.3 ലിറ്റർ V8 എഞ്ചിനാണ് കരുത്തേകുന്നത്. ട്രക്കിന്റെ ഡീസൽ പതിപ്പിൽ 330 PS പവറും 1015 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.7 ലിറ്റർ V8 എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ട്രക്കിന് വളരെ ഉയരമുയളളത് കൊണ്ട് തന്നെ, ക്യാബിനിലേക്ക് കയറാൻ ഒന്നിലധികം സ്റ്റെപ്പ് ലെവലുകൾ ഉണ്ട്. തൻ്റെ ബിസിനസിലേക്ക് വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം കൂടുതലും മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പയറ്റുന്നത്. ഡിസി രൂപകൽപന ചെയ്ത ഒരു ബസ് അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. സഞ്ചരിക്കുന്ന ജ്വല്ലറി ഷോപ്പാണ് അത്. ഗോൾഡൻ നിറത്തിലുള്ള റോൾസ് റോയ്സ് ടാക്സിയും അദ്ദേഹത്തിനുണ്ട്. ലേലത്തിലൂടെ സ്വന്തമാക്കിയ റോൾസ് റോയ്സ് കാറ് അദ്ദേഹത്തിൻ്റെ റിസോർട്ടിൽ ഒരു പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.


Click it and Unblock the Notifications








