ഭാര്യയെക്കാള്‍ ഭേദം കാറെന്ന് ബ്രിട്ടിഷുകാര്‍

സ്വയം പരിഷ്കൃതരെന്നും ജനാധിപത്യക്കാരെന്നും അവകാശപ്പെടാറുള്ള പടിഞ്ഞാറന്‍ നാടുകളില്‍ ഇന്നും സ്ത്രീകള്‍ രണ്ടാം തരം പൗരന്മാരാണ്. അവര്‍ ഇപ്പോഴും പുരുഷന്മാരാല്‍ 'മെയിന്‍റൈന്‍' ചെയ്യപ്പെടേണ്ട പ്രത്യേക തരം ജീവികളായാണ് പരിഗണിക്കപ്പെടുന്നത്. ഇതിന് തെളിവാണ് പൂഷോ നടത്തിയ ഈ പഠനം.

ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയായ പൂഷോ നടത്തിയ ആര്‍സിസെഡ് സ്റ്റഡി എന്ന് പേരിട്ട പഠനം സ്ത്രീകളെ 'മെയിന്‍റൈന്‍' ചെയ്യുന്നതും കാറുകളെ മെയിന്‍റൈന്‍ ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം പഠിക്കുകയായിരുന്നു. പഠനഫലം പറയുന്നത് പ്രകാരം ഗേള്‍ഫ്രണ്ട്സിനെ കൈകാര്യം ചെയ്യുന്നതിലും എളുപ്പമാണ് കാറുകളെ കൈകാര്യം ചെയ്യാന്‍!

Car And Girlfriend

2000 പുരുഷന്മാരിലാണ് പൂഷോ തങ്ങളുടെ പഠനം നടത്തിയത്. ചിലയാളുകള്‍ തങ്ങളുടെ കാര്‍, പങ്കാളികളക്കാള്‍ കൂടുതല്‍ വഴക്കമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വലിയൊരു വിഭാഗം പുരുഷന്മാര്‍ പങ്കാളിക്ക് വേണ്ടി പണം ചെലവാക്കുന്നതിനെക്കാള്‍ സ്വന്തം കാറിന് വേണ്ടി പണം ചെലവാക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ്.

50 ശതമാനം പുരുഷന്മാര്‍ക്കാണ് ഭാര്യയെക്കാള്‍ ഭേദം കാറാണെന്ന് തോന്നിയത്. കലികാലമെന്നേ പറയേണ്ടൂ, 17 ശതമാനം വരുന്ന പുരുഷന്മാര്‍ ഭാര്യയെക്കാള്‍ 'അടുപ്പം' കാറിനോടാണ് കാണിക്കുന്നത്. 13 ശതമാനം പേരുടെ കാറുകള്‍ അവരുടെ ഭാര്യയെക്കാള്‍ മുന്‍പ് 'വാങ്ങിയ'താണെന്ന് വ്യക്തമാക്കുന്നു.

സ്പോര്‍ടി കാറുകള്‍ പക്കലുണ്ടെങ്കില്‍ ഇഷ്ടപ്പെട്ട പെണ്‍കിടാവിനെ വളച്ചെടുത്ത് കാറില്‍ കയറ്റാന്‍ വലിയ പ്രയാസമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടുന്നു 14 ശതമാനം പുരുഷകേസരികള്‍.

പഠിക്കപ്പെട്ട പുരുഷന്മാരിലെ 17 ശതമാനം പേര്‍ ഭാര്യെക്കാള്‍ ഭംഗി കാറിനുണ്ടെന്ന് സമ്മതിക്കുകയുണ്ടായി.

More from DriveSpark

Article Published On: Monday, March 25, 2013, 17:55 [IST]
English summary
A study conducted by the French automaker Peugeot has revealed that more than half of British men consider maintaining their cars easier than maintaining their partners.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X