ബെൻസും സെൽറ്റോസും തമ്മിൽ ബലപരീക്ഷണം; വീഡിയോ വൈറൽ

വാഹനങ്ങളാകുമ്പോൾ തട്ടു മുട്ടും, എന്നാണല്ലോ പതിവ് പല്ലവി, ചില അപകടങ്ങളിൽ ചെറിയ പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെടുകയും എന്നാൽ മറ്റു ചില ഗുരുതര അപകടങ്ങളിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നവരുമുണ്ട്. ഇന്ത്യൻ റോഡുകളിൽ അപകടത്തിൻ്റെ കാരണം അതിവേഗവും അല്ലെങ്കിൽ അശ്രദ്ധമായി ഡ്രൈവിങ്ങുമായിരിക്കും. കോടികൾ വിലയുളള ആഡംബര കാറുകളുടെ അപകടങ്ങൾ വരെ നിങ്ങൾ കണ്ടിട്ടുണ്ടാവാം. മെർസിഡീസ് ബെൻസും കിയ സെൽറ്റോസും കൂട്ടിയിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ്.

കേരളത്തിൽ കൊട്ടാരക്കരയിലാണ് ബെൻസും സെൽറ്റോസും തങ്ങളുടെ ബിൽഡ് ക്വാളിറ്റി ഒന്ന് പരീക്ഷിച്ചു നോക്കിയത്. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതലും സെൽറ്റോസിനാണ് സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ മുൻവശത്തെ ബമ്പർ, ഹെഡ്‌ലൈറ്റ്, ഫെൻഡർ, ഇടതുവശത്തെ ടയർ എന്നിവയെല്ലാം തകർന്നിട്ടുണ്ട്. കിയ സെൽറ്റോസിന്റെ ക്യാബിന് കേടുകൂടാതെ തന്നെയാണ് ഇരിക്കുന്നത്. എന്നാലും ബോമറ്റിനും വലിയ നാശനഷ്ടം സംഭവിച്ചിട്ടില്ല.

ബെൻസും സെൽറ്റോസും തമ്മിൽ ബലപരീക്ഷണം; വീഡിയോ വൈറൽ

മെഴ്‌സിഡസ് ബെൻസിലേക്ക് നോക്കുകയാണെങ്കിൽ ഇ-ക്ലാസിനും കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഹെഡ്‌ലൈറ്റ്, ബമ്പറിന്റെ ഒരു ഭാഗം, ഫെൻഡർ, ബോണറ്റ് എന്നിവ ഇ-ക്ലാസിൽ നാശം വന്നിട്ടുണ്ട്.അത് പോലെ തന്നെ ഡോറിനും ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കിയ സെൽറ്റോസിലും മെഴ്‌സിഡസ് ബെൻസിലുമുള്ള യാത്രക്കാർ വലിയ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു എന്നതാണ് ഏറ്റവും വലിയ കാര്യം.

ഒരു ആഡംബര കാർ പരിപാലിക്കുന്നത് വളരെ ചിലവുളള കാര്യമാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ, ഈ അപകടത്തിൻ്റെ കാര്യം തന്നെ നോക്കിയാൽ സെൽറ്റോസിനാണ് നാശനഷ്ടം കൂടുതലെങ്കിലും ബെൻസ് ഒന്ന് തകരാറുകൾ പരിഹരിച്ച് പുറത്തിറങ്ങുമ്പോൾ ഒരു ടാറ്റ് പഞ്ച് വാങ്ങാനുളള കാശ് ആകുമെന്നാണ് തോന്നുന്നത്. അത് കൊണ്ട് ആഡംബര വാഹനങ്ങൾ പരിപാലിക്കുക എന്നത് വളരെ ചിലവേറിയ ഒരു കാര്യം തന്നെയാണ്.

ബെൻസും സെൽറ്റോസും തമ്മിൽ ബലപരീക്ഷണം; വീഡിയോ വൈറൽ

കിയ സെൽറ്റോസിനെ സംബന്ധിച്ച് അപകടത്തിൽപ്പെട്ടിരിക്കുന്ന മോഡൽ പഴയ മോഡലാണ്. കഴിഞ്ഞ മാസമാണ് കിയ തങ്ങളുടെ സെൽറ്റോസിൻ്റെ മുഖം മിനുക്കി പുതിയ മോഡൽ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 13,424 ബുക്കിംഗുകള്‍ നേടി സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വമ്പന്‍ ഓളം തീര്‍ത്തിരുന്നു. 10.89 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് മോഡലിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെവല്‍-2 ADAS, കണക്റ്റഡ് കാര്‍ ടെക്നോളജി, 360-ഡിഗ്രി ക്യാമറ തുടങ്ങിയ കിടിലന്‍ ഫീച്ചറുകളുമായാണ് മുഖംമിനുക്കിയ കിയ സെല്‍റ്റോസ് ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്. എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി തന്നെയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.

ആറ് സ്പീഡ് മാനുവലും iVT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ആറ് സ്പീഡ് iMT, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും അതേപടി നിലനിര്‍ത്തിയപ്പോള്‍ പുതിയ 1.5 ലിറ്റര്‍ T-GDi പെട്രോള്‍ എഞ്ചിന്റെ വരവാണ് സെല്‍റ്റോസിനെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്.

കരുത്തുറ്റ ഈ എഞ്ചിന്‍ 158 bhp പവറും 253 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് iMT അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. എസ്‌യുവി എടുക്കുമ്പോള്‍ ആളുകള്‍ മൈലേജ് കാര്യമായി പരിഗണിക്കാറില്ലെങ്കിലും കഴിഞ്ഞ ദിവസം കിയ പുത്തന്‍ സെല്‍റ്റോസിന്റെ മൈലേജ് കണക്കുകളും പുറത്തുവിട്ടപ്പോള്‍ പലരും ഞെട്ടിയിരുന്നു.

കിയ സെല്‍റ്റോസിന്റെ HTE, HTK, HTK+, HTX എന്നീ വേരിയന്റുകളിലെ 1.5 ലിറ്റര്‍ പെട്രോള്‍ മോഡലുകള്‍ക്ക് മാനുവലില്‍ 17 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ CVT ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 17.7 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് അവകാശവാദം. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ കിയ സെൽറ്റോസ് 3-സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു.

കേരളത്തിലാണ് എങ്കിലും ഇന്ത്യയിലെ ഏത് ഹൈവേകളിലാണ് എങ്കിലും അപകടത്തിൻ്റെ ചില കാരണം എന്ന് പറയുന്നത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളും നായ്ക്കളുമാണ്. അവടെ മുട്ടാതിരിക്കാൻ വാഹനം വശങ്ങളിലേക്ക് വെട്ടിക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത്. നമ്മുടെ ഡ്രൈവ്സ്പാർക്ക് സൈറ്റിലൂടെ തന്നെ അത്തരത്തിലുളള അപകടങ്ങളുടെ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. വാഹനം ഓടിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക. നിങ്ങൾക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടെങ്കിൽ ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Friday, August 11, 2023, 15:34 [IST]
English summary
Mercedes benz and kia seltos crashed video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X