ചെക്കന് ഒരു ബെൻസും ഫോർച്ച്യൂണറും, കിലോകണക്കിന് സ്വണ്ണവും വെള്ളിയും; കോളിളക്കമായി പരസ്യ സ്ത്രീധനം പ്രഖ്യാപനം

ഇന്ത്യയിലെ സ്ത്രീധന സമ്പ്രദായം 1961 -ൽ തന്നെ രാജ്യത്ത് നിയമവിരുദ്ധമാക്കിയിരുന്നു. എന്നിരുന്നാലും, ഇത് ശിക്ഷാർഹമായ ഒരു കാര്യമാണെങ്കിലും, രാജ്യത്ത് ഇന്നും ഇത് തഴച്ചുവളരുകയാണ്. അടുത്തിടെ, "സമ്മാനം" എന്ന വ്യാജേന, ഒരു വിവാഹ ചടങ്ങിൽ സ്ത്രീധനം കൈമാറ്റം ചെയ്യുന്ന വീഡിയോ ഇൻ്റർനെറ്റിൽ വൈറലായി മാറിയിരുന്നു.

ഈ പ്രത്യേക വീഡിയോയിൽ, വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട "സമ്മാനങ്ങളുടെ" പട്ടിക ഒരാൾ പ്രഖ്യാപിക്കുന്നത് നമുക്ക് കാണാം. ഈ "സമ്മാനങ്ങളുടെ" ഭാഗമായി, വരൻ്റെ കുടുംബത്തിന് ഒരു മെർസിഡീസ് ബെൻസ് E200 ആഡംബര സെഡാൻ, ഒരു ടൊയോട്ട ഫോർച്യൂണർ എസ്‌യുവി, 1.25 കിലോ സ്വർണ്ണം, 7.0 കിലോ വെള്ളി എന്നിവ ലഭിച്ചു.

സ്ത്രീധനമായി ലക്ഷ്വറി കാറുകൾ; വൈറൽ വീഡിയോ

വിനിത് ഭാട്ടി എന്ന വ്യക്തിയാണ് ഈ പ്രത്യേക വീഡിയോ തന്റെ പേജിൽ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. ഈ ഹ്രസ്വ വീഡിയോയിൽ, ഒരാൾ കൈമാറ്റം ചെയ്യപ്പെട്ട "സമ്മാനങ്ങളുടെ" ലിസ്റ്റ് ഒരു പേപ്പർ ഷീറ്റിൽ നോക്കി ഉറക്കെ വായിക്കുന്നത് കണ്ടു. രണ്ട് ടേബിളുകൾ, ഒരു മെർസിഡീസ് ബെൻസ് E -ക്ലാസ്, ഒരു ടൊയോട്ട ഫോർച്യൂണർ, 1.25 കിലോ സ്വർണം, 7.0 കിലോ വെള്ളി എന്നിവയാണ് സമ്മാനമായി നൽകുന്നതെന്ന് സൂചിപ്പിച്ചാണ് വീഡിയോയിൽ ഇക്കാര്യം അറിയിച്ചത്.

ഇതിന് പിന്നാലെ വിവാഹത്തിന് 51 ലക്ഷം രൂപയും 21 ലക്ഷം രൂപയും നൽകിയതായി മറ്റൊരാൾ അറിയിക്കുന്നു. ഷെയർ ചെയ്യപ്പെട്ട മറ്റൊരു വീഡിയോയും "കന്യാധാനം" എന്ന ചടങ്ങിനായി ഒരു കോടി രൂപയോടൊപ്പം ഇതേ സമ്മാനങ്ങളുടെ പട്ടിക ആവർത്തിക്കുന്നു. ഈ സമ്മാന പ്രഖ്യാപന വീഡിയോ കൂടാതെ, ഈ അതിഗംഭീരമായ വിവാഹവും പരാമർശിച്ച "സമ്മാനങ്ങളും" കാണിക്കുന്ന നിരവധി വീഡിയോകളും ഇതേ പ്രൊഫൈൽ പങ്കിട്ടിട്ടുണ്ട്.

സമ്മാനമായി ലഭിച്ച മെർസിഡീസ് ബെൻസ് E-ക്ലാസ് ലക്ഷ്വറി സെഡാൻ വീഡിയോകളിലൊന്ന് കാണിക്കുന്നു. വൈറ്റ് ഷെയ്ഡിലാണ് വാഹനം പൂർത്തിയാക്കിയത്, കൂടാതെ വെളുത്ത നിറത്തിലുള്ള ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയും വീഡിയോയിൽ കാണാം. സാങ്കേതികമായി, വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങൾ തമ്മിലുള്ള സമ്മാനം നിയമവിരുദ്ധമല്ല. എന്നിരുന്നാലും നേരിട്ടോ അല്ലാതെയോ സ്ത്രീധനം ചോദിക്കുന്നത് നിയമവിരുദ്ധം തന്നെയാണ്.

ഇത് നിയമപ്രകാരം ശിക്ഷാർഹവുമാണ്, ഇത് ചെയ്യുന്ന ആർക്കും ആറ് മാസത്തോളം തടവ് ശിക്ഷയായി ലഭിക്കും, അത് രണ്ട് വർഷം വരെ ചിലപ്പോൾ നീണ്ടേക്കാം. കൂടാതെ,സ്ത്രീധനം ചോദിക്കുന്നതു പോലെ തന്നെ നൽകുന്നതും ശിക്ഷാർഹമായ പ്രവൃത്തിയാണ്. വ്യത്യസ്ത പോസ്റ്റുകളിൽ ഈ പ്രത്യേക വീഡിയോ ഷെയർ ചെയ്ത വ്യക്തി ഇവ "സമ്മാനം" ആണെന്നും സ്ത്രീധനമല്ലെന്നും സൂചിപ്പിച്ചു.

സ്ത്രീധനമായി ലക്ഷ്വറി കാറുകൾ; വൈറൽ വീഡിയോ

ഈ സമ്മാനങ്ങളുടെ കൈമാറ്റം കാണിച്ച് ഷെയർ ചെയ്ത നിരവധി പോസ്റ്റുകളിലെ കമൻ്റുകൾ അദ്ദേഹം ഓഫാക്കി വെച്ചിരിക്കുകയാണ്. എന്നിരുന്നാലും, ഇത് സമ്മാനങ്ങളല്ലെന്നും ഈ ലൈവ് സ്ത്രീധന കൈമാറ്റം ദയനീയമാണെന്നും നിരവധി നെറ്റിസൺസ് രൂക്ഷമായി പരാമർശിച്ചു. ഇതൊരു കല്യാണമല്ലെന്നും പകരം രണ്ട് കുടുംബങ്ങൾ തമ്മിൽ നടക്കുന്ന ബിസിനസ് ഇടപാട്/ കച്ചവടമാണെന്നും അവർ സൂചിപ്പിച്ചു. ഇത് ഉത്തരേന്ത്യയിൽ നടന്ന സംഭവമാണ്, എന്നാൽ നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ഇക്കാര്യങ്ങൾ ഇന്നും തകൃതിയായി നടക്കുന്നുണ്ട്.

കല്യാനത്തിന് 100 പവനും മാരുതി കാറും എന്ന പഴയ സ്ഥിതി തന്നെയാണ് ഇന്നും പലയിടത്തും. കാലം മാറുന്നതിനനുരസിച്ച് സ്ത്രീധനത്തിന്റെ നിലയും നിലവാരവും മാത്രമാണ് പലയിടത്തും മാറിയിട്ടുള്ളത്. പഴയ മാരുതി കാറിന്റെ സ്ഥാനം ഇന്ന് മുന്തിയ ഇനം മോഡലുകൾ കൈയ്യടക്കുന്നു എന്ന് മാത്രം. ഇനി ഭാവിയിൽ അത് കൂടുതൽ മെച്ചപ്പെട്ട ഇവികളോ, ഫ്ലൈയിംഗ് കാറുകളോ ഒക്കെയായി മാറിയേക്കാം.

More from DriveSpark

Article Published On: Tuesday, February 13, 2024, 19:00 [IST]
English summary
Mercedes benz and toyota fortuner luxury cars given publically as dowry viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X