ഒരു ഡ്രിഫ്റ്റിങ്ങിന് പൊട്ടിയത് 54000 രൂപ; മെർസിഡീസ് ബെൻസ് ഡ്രൈവറിൻ്റെ പോക്കറ്റ് കീറി പൊലീസ്
ഒരു കാർ ഡ്രിഫ്റ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല, അതും ഒരു ആഡംബര സെഡാൻ. അത് മാത്രമല്ല ഒരു ആഡംബര കാറിൽ ഡ്രിഫ്റ്റ് പോലെയുളള അഭ്യാസങ്ങൾ കാണിക്കുന്നതിന് അൽപ്പം കാശ് മുടക്കുളള കാര്യമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു അടച്ചിട്ട സ്ഥലത്തോ അല്ലെങ്കിൽ ഒരു മൈതാനത്തോ വാഹനത്തിൽ അഭ്യാസം കാണിക്കുന്നതാണ് സേഫ്. എന്നാൽ അതൊരു നടുറോഡിൽ കാണിച്ചാൽ എങ്ങനെയിരിക്കും. അതാണ് നോയിഡയിൽ ഒരു മെർസിഡീസ് ബെൻസ് ഡ്രൈവർ ചെയ്തത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് പൊലീസിൻ്റെ വക ഒരു മികച്ച സമ്മാനവപം ലഭിച്ചിട്ടുണ്ട്. 54000 രൂപയുടെ ചലാനാണ് ഡ്രൈവർക്ക് പിഴയായി ലഭിച്ചിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് ഒരു പഴയ തലമുറ മെർസിഡീസ് ബെൻസ് സി ക്ലാസ് കാറാണ് . രണ്ട് റോഡുകൾ ചേരുന്നിടത്താണ് സംഭവം. നോയിഡയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഡ്രിഫ്റ്റിങ്ങ് നടത്തിയപ്പോൾ അപകടം സംഭവിക്കാഞ്ഞത് വലിയ കാര്യമാണ്. ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയ അപകടം സംഭവിക്കാൻ. എത്ര കൈതെളിഞ്ഞവരായാലും പൊതുനിരത്തുകളിൽ ഇത്തരം അഭ്യാസങ്ങൾ ഉണ്ടാക്കിവെച്ചേക്കാവുന്ന അപകടങ്ങൾ എത്ര വലുതാണെന്നുള്ള ബോധവത്ക്കരണങ്ങളൊക്കെ നൽകേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണ്.

റോഡ് പൊതു ഇടമാണെന്നും ഇത്തരം സ്ഥാലങ്ങളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ജീവന്‍ അപായപ്പെടുത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണെന്നും പോലീസ് പറയുന്നു. കേരളത്തിൽ നിരത്തിൽ ബൈക്കിലും കാറിലുമെല്ലാം അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നടപടിയെടുക്കുന്നുണ്ട്.
പലപ്പോഴും നമ്മിൽ ഭൂരിഭാഗം പേരും ഇന്ന് ഹെൽമെറ്റ് ധരിക്കുന്നതും സീറ്റ് ബെൽറ്റ് ഇടുന്നതും ഡിം & ബ്രൈറ്റ് ലൈറ്റ് ശ്രദ്ധിച്ച് ഉപയോഗിക്കുന്നതും എന്നിങ്ങനെ പലതും ചെയ്യുന്നത് പിഴ അല്ലെങ്കിൽ ഫൈൻ കിട്ടാതിരിക്കാനും, ഈ പൊലീസ് അല്ലെങ്കിൽ MVD ഉദ്യോഗസ്ഥരോടുള്ള ഭയവും മൂലമാണ്. നിയമ പാലകർക്ക് വേണ്ടി ആവരുത് നാം നിയമം അനുസരിക്കേണ്ടത്.
കേരളത്തിലെ മോട്ടോർവാഹന വകുപ്പിൻ്റെ ചില മുന്നറിയിപ്പുകളിലേക്ക് നോക്കിയാൽ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനൊപ്പം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹന സംബന്ധമായ ഏതൊരു സേവനവും ലഭ്യമാവൂ. ടാക്‌സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും ഇക്കാര്യം നിർബന്ധമാക്കിയിരിക്കുകയാണ്.
ഇതിനായി https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw== എന്ന ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും. അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ വിശദാംശങ്ങൾ എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

ഈ വിൻഡോയിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഒരുപക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








