ബെൻസ് ഡ്രൈവർക്ക് കിട്ടിയ പിഴത്തുകയ്ക്ക് ഒരു ഓല സ്കൂട്ടർ വാങ്ങാം; സംഭവം നിങ്ങളറിഞ്ഞോ

ഏതൊരു വാഹനമായാലും നിയമം തെറ്റിച്ചാൽ പിഴ കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പ്രത്യേകിച്ച് വാഹനത്തിൽ അനധികൃതമായി മോഡിഫിക്കേഷനുകൾ നടത്തിയിട്ടുണ്ടെങ്കിൽ. ലക്ഷ്വറി വാഹനങ്ങളിൽ പോലും മോഡിഫിക്കേഷനുകൾ നടത്തുന്നത് ഇന്ത്യൻ റോഡുകളിൽ പതിവ് കാര്യങ്ങളാണ്. എന്നാൽ അനധികൃ മോഡിഫിക്കേഷൻ ആണെന്ന് കണ്ടെത്തിയാൽ വലിയ പിഴത്തുകയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. അത്തരത്തിൽ പിഴത്തുക കിട്ടിയ ഒരു മെർസിഡീസ് ബെൻസ് ഡ്രൈവറിൻ്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. സംഭവം എവിടെയാണ് നടന്നതെന്നായിരിക്കും എല്ലാവർക്കും ആകാംക്ഷ.ചിലർ വിചാരിച്ചേക്കാം ഇത് കേരളത്തിലായിരിക്കുമെന്ന്. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കാൻ മറക്കരുതേ.

വാഹനത്തിൽ അനധികൃത മോഡിഫിക്കേഷൻ നടത്തിയാൽ വാഹനയുടമ മാത്രമല്ല, കടയുടമയും അകത്ത് പോകും. ഹൈദ്രാബാദിൽ പതിവ് ചെക്കിങ്ങിനിടെ വളരെ അശ്രദ്ധയോടെ ഓടിക്കുന്ന വാഹനം ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തിൻ്റെ രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിക്കുന്നതിനിടയിൽ വാഹനത്തിൻ്റെ നിറം ആർസി ബുക്കിൽ വെളളയാണെന്നും വാഹനം വ്റാപ്പ് ചെയ്തിരിക്കുന്നതാണെന്നും പൊലീസ് കണ്ടെത്തി.

കാർ ഉടമയ്ക്കും വർക്ഷോപ്പ് ഉടമയ്ക്കുമെതിരെ കേസെടുത്ത സാഹചര്യത്തിൽ വാഹനത്തിലെ അനധികൃത മോഡിഫിക്കേഷന് ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഒരു വർഷം വരെ തടവുമാണ് ലഭിക്കാൻ സാധ്യതയുളളത്. ഏത് സ്ഥാപനമാണ് മോഡിഫിക്കേഷൻ ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചതിന് ശേഷം തുടര്‍ നടപടിയുമായി ഇവരെ സമീപിക്കുകയും ചെയ്യുന്നതാണ് പതിവ് നടപടി.

തെളിച്ചമുള്ള ഹെഡ്ലാമ്പുകള്‍ അല്ലെങ്കില്‍ ഓക്‌സിലറി ലാമ്പുകള്‍, ഉച്ചത്തിലുള്ള ഹോണുകള്‍, മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഉച്ചത്തിലുള്ള സൈലന്‍സറുകള്‍ എന്നിവയുടെ ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണ്. എന്നിരുന്നാലും, ഡീലര്‍ഷിപ്പ് തലത്തില്‍ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്ന പരിഷ്‌കാരങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഉടമയ്ക്ക് വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കാം.

പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കും അവരുടെ വാഹനങ്ങള്‍ സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള ഓപ്ഷന്‍ ലഭിക്കും. അംഗീകൃത കിറ്റുകള്‍ ഉപയോഗിച്ച് വാഹനം നിയമപരമായി സിഎന്‍ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറ്റാം. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറ്റുന്നതിന് ഉടമ അംഗീകൃത ബോഡികളില്‍ നിന്നുള്ള ശരിയായ രേഖകള്‍ ഹാജരാക്കണം.

അനധികൃതമായി ചെയ്യുന്ന മോഡിഫിക്കേഷനാണ് വാഹനങ്ങളിൽ തീപിടിക്കാൻ കാരണം എന്ന് തെളിയിക്കുന്ന പല പഠനസമിതി റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പലരും ചെയ്യുന്ന ഒരു കാര്യമാണ് ഏതൊരു വാഹനത്തിൻ്റേയും ബേസ് മോഡൽ വാങ്ങിയതിന് ശേഷം അതിൽ മോഡിഫിക്കേഷൻ നടത്തി ടോപ്പ് വേരിയൻ്റ് ആക്കുക, അത് പോലെ തന്നെ കമ്പനി നിഷ്കർഷിച്ചിട്ടുളള ശേഷിയിൽ കൂടുതൽ വാട്സ് ഉപയോഗിച്ച് വാഹനത്തിൻ്റെ ലൈറ്റും ഹോണും മാറ്റി സ്ഥാപിക്കുക എന്നതൊക്കെ.

നിലവാരമില്ലാത്ത വർക്‌ഷോപ്പുകളിൽ ഇത്തരം ജോലികൾ ചെയ്യുന്നതെങ്ങനെയെന്ന് നോക്കിയാൽ വാഹനത്തിൽ കമ്പനി നൽകിയിട്ടുള്ള സർക്യൂട്ടുകളും കേബിളുകളും മുറിച്ച ശേഷം ഗുണനിലവാരം കുറഞ്ഞ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം ആൾട്ടറേഷൻ നടത്തുന്നത്. വലിയ വാട്സ് ലൈറ്റുകൾ അനധികൃതമായി ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചൂടിലാണ് വർക്‌ഷോപ്പുകളിൽ നിന്ന് ഘടിപ്പിക്കുന്ന ഗുണനിലവാരമില്ലാത്ത വയറുകളിൽ തീപിടിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Source: The Hindu

More from DriveSpark

Article Published On: Monday, February 17, 2025, 18:34 [IST]
English summary
Mercedes benz driver got fine of up to one lakh reason behind this
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X