'ശ്രദ്ധ' കൂടിപ്പോയാലും പ്രശ്‌നമാ... പ്രാവ് കാരണം ബെന്‍സ് മുതലാളിക്ക് നഷ്ടം 2 ലക്ഷം രൂപ

ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായാണ് പലരും കണക്കാക്കുന്നത്. അതിന്റെ കൂടെ അശ്രദ്ധ കൂടിയാകുന്നതോടെ ഓരോ ദിവസവും നിരത്തുകളില്‍ പൊലിയുന്ന ജീവന്റെ എണ്ണം കൂടുന്നു. എന്നാല്‍ ഡ്രൈവിംഗിനിടെ ശ്രദ്ധ കൂടിപ്പോയാലും പൊല്ലാപ്പാകുമെന്നാണ് ഒരു കാസര്‍ഗോഡ് സ്വദേശിയുടെ അനുഭവം. അത് നമുക്ക് വിശദമായി വായിക്കാം.

റോഡ് ഉപയോക്താക്കള്‍ മാത്രമല്ല കന്നുകാലികള്‍, തെരുവ് നായ്ക്കള്‍, ചില പക്ഷികള്‍ എന്നിവ വരെ ചിലപ്പോള്‍ നമ്മുടെ ഡ്രൈവിംഗിന് വിഘാതം സൃഷ്ടിക്കാറുണ്ട്. ഡ്രൈവിംഗിനിടെ ശ്രദ്ധയൊന്ന് പാളുമ്പോള്‍ ആയിരിക്കും ചിലപ്പോള്‍ വല്ല മൃഗങ്ങളും മറ്റും റോഡിലേക്ക് ചാടുക. അത്തരം സാഹചര്യങ്ങളില്‍ വണ്ടി വെട്ടിക്കുക മാത്രമായിരിക്കും ഏക വഴി. അത്തരത്തില്‍ ഒത്തിരി അപകടങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

mercedes benz accident

എന്നാല്‍ ശ്രദ്ധയോടെ വളയം പിടിച്ചിട്ടും അപകടം പിണയുകയും അത് വഴി രണ്ട് ലക്ഷത്തോളം രൂപ നഷ്മാകുകയും ചെയ്തിരിക്കുകയാണ് ഒരു മലയാളിക്ക്. പത്തനംതിട്ട ജില്ലയിലെ കുറ്റൂരിലാണ് നമ്മള്‍ പറഞ്ഞ് വരുന്ന സംഭവം. കാസര്‍ഗോഡ് സ്വദേശിയായ റഫീഖിനാണ് വ്യത്യസ്തമായ അനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം സ്വന്തം നാട്ടില്‍ നിന്ന് തലസ്ഥാന നഗരമായ തിരുവനന്തപുരത്തേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്നു റഫീഖ്.

എംസി റോഡിലൂടെയുള്ള യാത്രയില്‍ കുറ്റൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലൂടെ കടന്ന് പോകുമ്പോള്‍ റോഡരികില്‍ റഫീഖ് ഒരു പ്രാവിന്‍ കുഞ്ഞിനെ കണ്ടു. റോഡിന് കുറുകെ നടക്കാന്‍ ശ്രമിക്കുകയായിരുന്നു റഫീഖ്. വണ്ടി കയറി പ്രാവിന് ഒന്നും പറ്റാതിരിക്കാനായി അദ്ദേഹം പെട്ടെന്ന് ബ്രേക്ക് ചവിട്ടി. കൃത്യസമയത്ത് ബ്രേക്ക് ചവിട്ടി പ്രാവിനെ രക്ഷിക്കാന്‍ സാധിച്ചതില്‍ റഫീഖ് സന്തോഷിച്ചു. എന്നാല്‍ 'പണി' പിറകില്‍ വരുന്നുണ്ടായിരുന്നു.

റഫീഖ് കാറിന്റെ ബ്രേക്ക് ചവിട്ടിയത് ശ്രദ്ധിക്കാതെ പിറകില്‍ വന്ന മീന്‍വണ്ടി കാറിന്റെ പിറകില്‍ വന്നിടിച്ചു. കോട്ടയത്ത് നിന്ന് നാഗര്‍കോവിലിലേക്ക് മീന്‍ കൊണ്ടുപോകുന്ന പിക്കപ്പ് ട്രക്കാണ് ആഡംബര കാറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും തമ്മില്‍ കുരുങ്ങി. ശേഷം ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കുരുങ്ങിപ്പോയ വാഹനങ്ങള്‍ വേര്‍പെടുത്താന്‍ നാട്ടുകാരും സമീപത്തെ മെക്കാനിക്കുകളും കിണഞ്ഞ് ശ്രമിച്ചു.

ഏറെ നേരം പണിപ്പെട്ടിട്ടും നടക്കാതെ വന്നതോടെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഫയര്‍ഫോഴ്‌സ് അധികൃതര്‍ എത്തി ഒരു മണിക്കൂര്‍ നേരം പണിപ്പെട്ടാണ് മീന്‍വണ്ടിയുടെ ബമ്പര്‍ മുറിച്ച് കാറില്‍ നിന്ന് വേര്‍പെടുത്തിയത്. അപകടത്തില്‍ ഇരുവാഹനത്തിലെയും ഡ്രൈവര്‍മാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് തോന്നുന്നത്. വിവിധ മലയാള പത്രത്തില്‍ വന്ന അപകടവാര്‍ത്തയില്‍ പക്ഷേ അപകടത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടല്ല.

എന്നാല്‍ ഒരു പ്രാവ് കാരണം ബെന്‍സ് ഉടമയായ റഫീഖിന് രണ്ട് ലക്ഷം രൂപയോളം ചെലവാകുമെന്ന് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവിടെ അപകടത്തില്‍ ആരുടെ ഭാഗത്താണ് കുറ്റമെന്ന് നമുക്ക് അറിയില്ല. വേഗതയില്‍ വന്ന ബെന്‍സ് കാര്‍ ഡ്രൈവര്‍ പ്രാവിനെ കണ്ട് സഡന്‍ ബ്രേക്കിട്ടതാണോ എന്ന കാര്യം വ്യക്തമല്ല. അങ്ങനെയാണെങ്കില്‍ പിറകെ വന്ന പിക്കപ്പ് ഡ്രൈവറെ കുറ്റം പറയാന്‍ ഒക്കില്ല.

കാരണം ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വണ്ടി നിര്‍ത്താനുള്ള നൂതന സേഫ്റ്റി എയ്ഡുകള്‍ പിക്കപ്പ് ട്രക്കിലില്ല. മാത്രമല്ല വണ്ടിയില്‍ ലോഡുമുണ്ടായിരുന്നു. ഭാരമേറിയ വാഹനങ്ങളുടെ സ്പീഡ് കുറയ്ക്കാനോ നിര്‍ത്തുവാനോ കൂടുതല്‍ സമയം ആവശ്യമാണ്. ഇവിടെ രണ്ട് വാഹനങ്ങള്‍ക്കും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രത്യേക എന്തെന്നാല്‍ പിക്കപ്പ് നന്നാക്കുന്നതിനേക്കാള്‍ ചെലവാകും കാറിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ എന്നതാണ്.

ജര്‍മന്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ ഒരു കാര്‍ റിപ്പയറിംഗിനായി സര്‍വീസ് സെന്ററില്‍ കയറ്റിയാല്‍ വലിയൊരു തുക 'പൊട്ടുമെന്ന' കാര്യം ഉറപ്പല്ലേ. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ സംഭവിക്കുന്നത് കൊണ്ടാണ് ഡ്രൈവ് ചെയ്യുമ്പോള്‍ ഇരട്ടി ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ എപ്പോഴും ഉപദേശിക്കുന്നത്. ട്രാഫിക് ബോധവല്‍ക്കരണ ക്യാമ്പയിനില്‍ പറയുന്നത് പോലെ 'ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണുനീര്‍' എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് ഓര്‍മിപ്പിക്കാന്‍ ഉള്ളത്.

More from DriveSpark

Article Published On: Monday, May 13, 2024, 18:41 [IST]
English summary
Mercedes benz driver suffered rs 2 lakh loss after saving pigeon on road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X