ഉറങ്ങിക്കിടന്ന നായയെ വണ്ടികയറ്റി കൊന്ന് ബെന്‍സ് ഉടമ; മനക്കട്ടിയില്ലാത്തവര്‍ ഈ വീഡിയോ കാണരുത്

മനുഷ്യ ജീവികളുടെ മേല്‍ നിഷ്‌കരുണം വാഹനം കയറ്റി കൊല്ലുന്ന മനസ്ഥിതിയുള്ള മനുഷ്യര്‍ക്കിടയിലാണ് നാം ഇന്ന് ജീവിക്കുന്നത്. മനുഷ്യര്‍ക്കെതിരെയുള്ള ക്രൂരത പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഈ ലോകം മനുഷ്യര്‍ക്ക് മാത്രമുള്ളതല്ലെല്ലോ. അവരും ഭൂമിയുടെ അവകാശികളാണെന്ന യാഥാര്‍ത്ഥ്യം ചെവിക്കൊള്ളാതെ മൃഗങ്ങള്‍ക്കെതിരെ ക്രൂരത കാണിച്ച് ആനന്ദം കണ്ടെത്തുന്ന ചില മനുഷ്യ ജന്മങ്ങളുണ്ട്.

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് തടയിടാനായി മൃഗസംരക്ഷണ വകുപ്പും മറ്റ് എന്‍ജിഒകളുമെല്ലാം നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തികള്‍ നടത്തുമ്പോഴും ചിലയാളുകളുടെ മനസ്ഥിതി മാറില്ലെന്ന് തെളിയിക്കുന്ന ചില സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നമ്മുടെ റോഡരികില്‍ നിരവധി തെരുവുനായകളും മറ്റും ചുറ്റിത്തിരിയുന്നത് കാണാം. ഹൈവേകളിലും മറ്റും വാഹനങ്ങള്‍ ഇടിച്ച് ഇത്തരം മൃഗങ്ങള്‍ ചത്തുപോകാറുണ്ട്.

mercedes runs over sleeping dog

അത്തരം സാഹചര്യങ്ങള്‍ സഹിക്കാം. എന്നാല്‍ കഴിഞ്ഞ ദിവസം ഗോവയില്‍ ആഡംബര കാര്‍ ഉടമ ഉറങ്ങിക്കിടക്കുന്ന നായയുടെ മേല്‍ വണ്ടി കയറ്റി ഇറക്കിയ സംഭവം അരങ്ങേറിയിരിക്കുകയാണ്. ഒരു പാര്‍പ്പിട സമുച്ചയത്തിന് മുന്നില്‍ വെച്ചാണ് ആഡംബര കാറുടമയുടെ ഭാഗത്ത് നിന്ന് കണ്ണില്‍ചോരയില്ലാത്ത പ്രവര്‍ത്തിയുണ്ടായത്. കോമ്പൗണ്ടിന്റെ മുന്‍വശത്തെ ഗേറ്റിന് മുന്നില്‍ ഉറങ്ങുകയായിരുന്നു നായ. മെര്‍സിഡീസ് ബെന്‍സ് കാര്‍ ഉടമ മനഃപൂര്‍വം നായയുടെ ശരീരത്തില്‍ കൂടി കാര്‍ ഓടിച്ചുകയറ്റിയെറ്റുകയായിരുന്നുവെന്നാണ് വൈറല്‍ വീഡിയോ കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

കാര്‍ ഉടമ ഒന്ന് മനസ്സുവെച്ചിരുന്നെങ്കില്‍ ഈ ദാരുണ സംഭവം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഒന്ന് ഹോണ്‍ അടിക്കുകയോ അല്ലെങ്കില്‍ സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റിക്കാരോടോ പറയുകയോ ചെയ്യാമായിരുന്നു. ഗേറ്റിനടുത്ത് വരുമ്പോള്‍ കാര്‍ വളരെ സ്ലോ ആയിട്ടായിരുന്നു ഓടിച്ചിരുന്നത്. അതുകൊണ്ട് തന്നെ വഴിയില്‍ നായ കിടക്കുന്നത് ഡ്രൈവര്‍ കണ്ടിരിക്കാം. റോഡിന്റെ മറുവശത്ത് വണ്ടി എടുക്കാന്‍ പാകത്തിന് കുറച്ച് സ്ഥവുമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യാതെ നായയുടെ മുകളില്‍ കൂടി ആഡംബര കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു ഉടമ.

mercedes runs over sleeping dog

കാറിന്റെ വലതുവശത്തെ വീലുകള്‍ ദേഹത്ത് കയറി ഇറങ്ങിയ കാഴ്ച മനക്കട്ടിയില്ലാത്തവര്‍ക്ക് കാണാന്‍ പറ്റില്ല. ആഡംബര കാര്‍ ഉടമയുടെ ക്രൂരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മെര്‍സിഡീസ് ബെന്‍സ് കാര്‍ ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് ആവശ്യപ്പെടുന്നത്. ബെന്‍സ് ഉടമയായ ഭരത് നടേക്കറിനെതിരെ പൊലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ ശരീരത്തില്‍ കൂടി കയറി ഇറങ്ങി അരമണിക്കൂര്‍ സമയം മാത്രമാണ് നായ ജീവിച്ചിരുന്നത്. ഈ മെര്‍സിഡീസ് ബെന്‍സ് ഉടമ ഇതാദ്യമായല്ല മൃഗങ്ങള്‍ക്കെതിരെ ക്രൂരത കാണിക്കുന്നത്. മുമ്പും ഇയാള്‍ മറ്റൊരു നായയെ കൊന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തില്‍ മനുഷ്യരോട് ഏറ്റവും കൂടുതല്‍ ഇണങ്ങുന്ന ജീവികളില്‍ ഒന്നാണ് നായ. ഇവയെ പൊന്നുപോലെ സ്‌നേഹിക്കുന്ന ഒത്തിരി പേര്‍ ലോകത്തുണ്ട്.

mercedes runs over sleeping dog

അതുപോലെ തന്നെ അവയും ഒരു ജീവനാണെന്ന പരഗണന പോലും കാണിക്കാതെ ക്രൂരത കാണിച്ച് കൊന്നൊടുക്കുന്നവരുമുണ്ട്. ഗോവയില്‍ നടന്നതിന് സമാനമായ ക്രൂരതകള്‍ മൃഗങ്ങള്‍ക്കെതിരെ അരങ്ങേറാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. കാണുമ്പോള്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്ന മൃഗങ്ങളുടെ മേല്‍ വണ്ടി കയറ്റാന്‍ ആളുകള്‍ മടിക്കുന്ന തരത്തിലുള്ള ശിക്ഷ ഇവര്‍ക്ക് നല്‍കണം. ഉറങ്ങിക്കിടന്ന നായയുടെ മേല്‍ വണ്ടികയറ്റിക്കൊന്ന ഗോവയില്‍ തന്നെ മനുഷ്യന്‍മാരും നായയും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ബൈക്ക് യാത്രക്കാരോട് ലിഫ്റ്റ് ചോദിച്ച് ഒപ്പം കൂടുന്ന നായയായിരുന്നു കഥയിലെ നായകന്‍. ചുറ്റുമുള്ളയാളുകളെല്ലാം ഈ നായയോട് വളരെ സ്‌നേഹത്തിലും സൗഹാര്‍ദത്തിലുമായിരുന്നു പെരുമാറിയത്. എന്നാല്‍ ഇതേ ഗോവയിലാണ് ഇത്രയും ദാരുണമായ സംഭവം അരങ്ങേറിയത്. ഏതായാലും മെര്‍സിഡീസ് ബെന്‍സ് ഉടമയുടെ പണത്തിന്റെ ഹുങ്ക് കുറച്ച് നാള്‍ കോടതി കയറി ഇറങ്ങുമ്പോള്‍ മാറിക്കിട്ടും.

More from DriveSpark

Article Published On: Friday, February 23, 2024, 18:01 [IST]
English summary
Mercedes benz drove over sleeping dog in goa driver booked for cruelty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X