മെർസിഡീസും ലംബോർഗിനിയും കൊമ്പുകോർത്താൽ ആരു വിജയിക്കും, വൈറൽ വീഡിയോ കാണാം

ഏതൊരു വണ്ടിപ്രേമിയുടേയും ഇഷ്ടവാഹനങ്ങളുടെ ലിസ്റ്റിൽ മുന്നിൽ തന്നെ കാണും ബെൻസും ലംബോർഗിനിയും. ബിഗ് ബോസ് OTT സീസൺ 2 വിജയി എൽവിഷ് യാദവ് അടുത്തിടെ ഒരു മെർസിഡീസ് E53 AMG കാബ്രിയോലെറ്റ് വാങ്ങിയിരുന്നു, എൽവിഷ് തൻ്റെ യൂട്യൂബ് ചാനലിൽ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

അവിടെ ലംബോർഗിനി ഹുറാകാൻ സ്‌പോർട്‌സ് കാറുമായി തൻ്റെ E53 കാബ്രിയോലെറ്റ് മത്സരിച്ച് ഓടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. രണ്ട് പേരും മത്സരിച്ച് ഓടിക്കുന്നതിൽ വിജയി ആരാണ് എന്നാണ് പലരും വലിയ താൽപ്പര്യത്തോടെ നോക്കുന്നത്. ടൊയോട്ട ഹൈലക്സ്, ഫോർച്യൂണർ എന്നിവയിൽ വ്ലോഗർ അവൻ്റെ സുഹൃത്തുക്കൾക്കൊപ്പമുണ്ട്. അടുത്തിടെ ഒരു ലംബോർഗിനി ഹുറാകാൻ വാങ്ങിയ മറ്റൊരു യൂട്യൂബറും വീഡിയോയിലുണ്ട്. ഡ്രാഗ് റേസ് നടത്താനുള്ള ഇടം തേടി ഇരുവരും എക്‌സ്പ്രസ് വേയിലൂടെ ഓടുകയായിരുന്നു.

മെർസിഡീസും ലംബോർഗിനിയും കൊമ്പുകോർത്താൽ ആരു വിജയിക്കും

രണ്ട് കാറുകളും വളരെ ശക്തവും പെർഫോമൻസിനായി ട്യൂൺ ചെയ്തതുമാണ്. ഇറ്റാലിയൻ കാളക്കുറ്റനോട് തൻ്റെ മെഴ്‌സിഡസ് എഎംജി എങ്ങനെ മത്സരിക്കുമെന്ന് കാണാൻ എൽവിഷ് യാദവിനും ആഗ്രഹമുണ്ടായിരുന്നു. ഇരുവരും റോഡ് സൈഡിൽ കാർ നിർത്തി ഡ്രാഗ് റേസിന് തയ്യാറെടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വ്ലോഗർ മെഴ്‌സിഡീസിനെ സ്‌പോർട്ട്+ മോഡിൽ സജ്ജീകരിച്ചിരിക്കുകയാണ്.

റേസ് ആരംഭിക്കുമ്പോൾ മെഴ്‌സിഡസ് E53 ആണ് ആദ്യം സ്റ്റാർട്ട് ലൈനിൽ നിന്ന് നീങ്ങുന്നത്. കൺവെർട്ടിബിൾ സ്പോർട്സ് കൂപ്പിന് ഉടൻ തന്നെ ലീഡ് നേടാൻ കഴിഞ്ഞു. ലംബോർഗിനി ഡ്രൈവറുടെ പ്രതികരണം അൽപ്പം മന്ദഗതിയിലായിരുന്നു തുടക്കത്തിൽ, എന്നാൽ നിമിഷങ്ങൾക്കകം അത് E53-നെ പിടികൂടി മുന്നിലെത്തി. E53-ന് അവസരം നൽകാനായി ലംബോർഗിനി ഡ്രൈവർ ഇടയ്ക്ക് വേഗത കുറച്ചു; എന്നിരുന്നാലും, ആദ്യ റൗണ്ടിൽ ലംബോർഗിനിക്ക് വിജയിക്കാൻ സാധിച്ചു.

മെർസിഡീസും ലംബോർഗിനിയും കൊമ്പുകോർത്താൽ ആരു വിജയിക്കും

രണ്ടാം റൗണ്ടിൽ ഇടതുവശത്തെ രണ്ട് പാതകളിൽ നിർത്തി ഓട്ടം തുടങ്ങിയപ്പോൾ ലംബോർഗിനി ഡ്രൈവർ കൃത്യസമയത്ത് കാർ ലോഞ്ച് ചെയ്തു, രണ്ട് കാറുകളും പരസ്പരം അടുത്ത് നീങ്ങുകയായിരുന്നു. മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിൽ ലംബോർഗിനി കുതിച്ചതോടെ അത് മത്സരത്തിൽ വിജയിച്ചു. മത്സരത്തിൽ ലംബോർഗിനി ഹുറാകാൻ വിജയിയായി പ്രഖ്യാപിച്ചു.

ലംബോയുടെ ഈ സ്പോർട്‌സ് കാറിന് ഏകദേശം നാലരക്കോടിയോളം രൂപ വിലയുണ്ട്. ഗല്ലാർഡോയുടെ പിൻഗാമിയായാണ് ഹുറാക്കൻ രൂപമെടുത്തിരിക്കുന്നത്. 100 കിലോമീറ്ററിന് 11.9 ലിറ്റർ ഇന്ധന ഉപഭോഗമാണ് വാഹനത്തിനുള്ളതെന്നാണ് കമ്പനി പറയുന്നത്. 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഈ സൂപ്പർ കാറിന്റെ ഹൃദയം. ഇത് പരമാവധി 572 bhp കരുത്തിൽ 540 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതിയാവുന്ന ലംബോർഗിനി ഹുറാക്കൻ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് പരമാവധി 320 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. പാഡിൽ ഷിഫ്റ്റുകൾ, സ്പോർട്ട് മോഡുകൾ തുടങ്ങിയ സംവിധാനങ്ങളും ഈ സൂപ്പർ കാറിന്റെ പ്രത്യേകതകളാണ്.

മെർസിഡീസ് ഇ 53 Cabriolet, 435 PS ഉം 520 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. കൂടാതെ, 21 PS അധികവും 250 Nm ൻ്റെ പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഒരു കണക്റ്റഡ് സ്റ്റാർട്ടർ ജനറേറ്ററും ഇതിൻ്റെ സവിശേഷതയാണ്. വീഡിയോയിൽ കാണുന്ന എൽവിഷ് യാദവ് സ്വന്തമാക്കിയ മെർസിഡീസിൻ്റെ എക്‌സ്‌ഷോറൂം വില 1.3 കോടി രൂപയാണ്.

More from DriveSpark

Article Published On: Thursday, February 15, 2024, 20:50 [IST]
English summary
Mercedes benz e53 amg cabriolet and lamborghini huracan sports car drag race viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X