മാനം പോയി... നാട്ടുകാര് മൊത്തം ചേര്‍ന്ന് തള്ളുന്ന 3 കോടിയുടെ കാര്‍ ഈ കമ്പനിയുടേതോ!

കാറുകള്‍ തള്ളി സ്റ്റാര്‍ട്ട് ചെയ്യുന്നത് ഇന്ത്യന്‍ നിരത്തുകളിലെ സ്ഥിരം കാഴ്ചയാണ്. ഹാച്ച്ബാക്കോ കോംപാക്ട് സെഡാനോ പോലുള്ള കാറുകള്‍ ഇങ്ങനെ ഗിയറിലിട്ട് തള്ളി സ്റ്റാര്‍ട്ടാക്കാം. എന്നാല്‍ നിങ്ങള്‍ ആരെങ്കിലും ഒരു മെര്‍സിഡീസ് ബെന്‍സ് കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കുന്നത് കണ്ടിട്ടുണ്ടോ?. ഭൂരിഭാഗം പേരും കാണാന്‍ സാധ്യതയില്ല. ഞാന്‍ ഏതായാലും കണ്ടിട്ടില്ല.

എന്നാല്‍ അത്തരമൊരു സംഭവം നമ്മുടെ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ അരങ്ങേറി. ബാറ്ററി തകരാര്‍ കാരണം പത്തോളം പേര്‍ ചേര്‍ന്ന് മെര്‍സിഡീസ് ബെന്‍സ് കാര്‍ തള്ളി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സാധാരണ റോഡുകളില്‍ നമ്മള്‍ ബാറ്ററി കേടായ ബജറ്റ് കാറുകള്‍ തള്ളുന്നതാണ് കാണുന്നതെങ്കില്‍ ഇവിടെ മെര്‍സിഡീസ് ബെന്‍സ് G-ക്ലാസ് എസ്‌യുവിയാണ് പണിയായത്.

mercedes benz g class push start

സൂപ്പര്‍ കാര്‍സ് ഇന്‍ ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹാച്ച്ബാക്കുകളും കോംപാക്ട് സെഡാനുകള്‍ക്കുമെല്ലാം ഭാരം കുറവായിരിക്കും. എന്നാല്‍ എസ്‌യുവികള്‍ അങ്ങനെയല്ല. പ്രത്യേകിച്ച് വൈറല്‍ വീഡിയോയില്‍ കാണുന്ന കാര്‍. ലോകത്തിലെ ഏറ്റവും ഭാരമേറിയ കാറുകളിലൊന്നാണ് മെര്‍സിഡീസ് ബെന്‍സ് G-ക്ലാസ് എസ്‌യുവി. അതിനാല്‍ പത്തോളം പേര്‍ ചേര്‍ന്നാണ് വീഡിയോയില്‍ വൈറ്റ് കളറിലുള്ള മെര്‍സിഡീസ് എസ്‌യുവി തള്ളുന്നത്.

ഏകദേശം 2.50 ടണ്‍ ആണ് മെര്‍സിഡീസ് എസ്‌യുവിയുടെ ഭാരം. അതായത് ഈ കാറിന്റെ ഭാരം 2,500 കിലോഗ്രാം വരും. ഇത്രയും ഭാരവും ബോക്‌സി ഘടനയുമുള്ള കാര്‍ തള്ളുന്നത് ശരിക്കും വെല്ലുവിളിയാണ്. ബാറ്ററി ഡിസ്ചാര്‍ജ് കാരണം വണ്ടി സ്റ്റാര്‍ട്ടാവാതെ വന്നതോടെ പരമ്പരാഗതമായ മാര്‍ഗം അവലംബിക്കാന്‍ വാഹന ഉടമയും കൂട്ടാളികളും തീരുമാനിച്ച് കാണും.

എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള ഒരു വാഹനം തള്ളി സ്റ്റാര്‍ട്ട് ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച മറ്റെല്ലാ വാഹനങ്ങള്‍ക്കും സമാനമായി മെര്‍സിഡീസ് ബെന്‍സ് G-ക്ലാസിനും ക്ലച്ച് പെഡല്‍ ഇല്ല. ബാറ്ററി തകരാറുണ്ടായാല്‍ ഓട്ടോമാറ്റിക് വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ജമ്പ് സ്റ്റാര്‍ട്ടിംഗ് ആണ്. പ്രവര്‍ത്തനക്ഷമമായ ബാറ്ററിയുള്ള മറ്റൊരു വാഹനമാണ് ജമ്പ് സ്റ്റാര്‍ട്ടിംഗിന് അത്യാവശ്യമായ കാര്യം.

ബൂസ്റ്റര്‍ കേബിളുകള്‍ ഉപയോഗിച്ച് ബാറ്ററികളുടെ ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് ഡെഡ് ആയ ബാറ്ററി ചാര്‍ജ് ചെയ്യാം. പ്രവര്‍ത്തനരഹിതമായ ബാറ്ററിയേക്കാള്‍ ഉയര്‍ന്ന വോള്‍ട്ടേജ് ഡോണര്‍ ബാറ്ററിക്ക് ഇല്ലെന്ന് ആദ്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഷോര്‍ട് സര്‍ക്ക്യൂട്ട് സാധ്യത തടയുന്നതിനായി ഇരു വാഹനങ്ങളും മാന്യമായ അകലത്തില്‍ നിര്‍ത്തിയിരിക്കണം.

മെര്‍സിഡീസ് ബെന്‍സ് G-ക്ലാസിനെ കുറിച്ച് പറഞ്ഞാല്‍ ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണിത്. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്കിടയിലാണ് മെര്‍സിഡീസ് G63 AMG പോപ്പുലര്‍. പൊതുവേ G-വാഗണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പുറത്ത് പരുക്കന്‍ ലുക്കാണെങ്കിലും അകത്തളം ലോകോത്തരമാണ്. 4.0 ലിറ്റര്‍ ബൈ-ടര്‍ബോ V8 പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്.

ഈ എഞ്ചിന്‍ 576 bhp പവും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. നിലവില്‍ 3.30 കോടി രൂപയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. എസ്‌യുവിയുടെ മുന്‍തലമുറ മോഡലാണ് വീഡിയോയില്‍ കാണുന്നതെന്ന് തോന്നുന്നു. പുതിയ മോഡലിനേക്കാള്‍ വില അല്‍പ്പം കുറയുമെങ്കിലും കോടികള്‍ മുടക്കി വാങ്ങുന്ന എസ്‌യുവി ഈ അവസ്ഥയില്‍ റോഡില്‍ കിടക്കേണ്ടി വരുന്നത് വന്‍ നാണക്കേടാണ്.

More from DriveSpark

Article Published On: Thursday, June 15, 2023, 17:16 [IST]
English summary
Mercedes benz g class starting issue 10 men assembled to push start viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X