ഗൂർഖയ്ക്കു മുന്നിൽ ചെറുതായി G -വാഗൺ; ലുക്കിന്റെ കാര്യത്തിൽ ജർമ്മനെ വെല്ലും ഇന്ത്യൻ മോഡൽ, എന്തേ ശരിയല്ലേ?
ഇന്ത്യയിൽ വലിയ ആമുഖം ഒന്നും തന്നെ വേണ്ടാത്ത ഒരു മോഡലാണ് ഫോഴ്സ് ഗൂർഖ എന്നത്, വാഹനത്തിന്റെ ബോൾഡ് & റഫ് ലുക്കിന് ഒട്ടനേകം ആരാധകരുമുണ്ട്. ഓഫ്റോഡ് സെഗ്മെന്റിലെ ഐതിഹാസിക മോഡലായ മെർസഡീസ് ബെൻസ് G -വാഗണുമയി കിടപിടിക്കുന്ന രൂപഭാവവും ലുക്സും കാരണവും ഗൂർഖ പ്രശസ്തമാണ്. മെസിഡീസിന്റെ മുൻനിര മോഡൽ സ്വന്തമാക്കാൻ സാധിക്കാത്ത നമ്മെ പോലുള്ള സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന ഒരു മോഡലാണിത്. ഇന്ത്യൻ G -വാഗൺ എന്നു പോലും ഗൂർഖയെ പലയിടത്തും വിശേഷിപ്പിക്കാറുണ്ട്.
അടുത്തിടെ വളരെ യാധൃശ്ചികമായി വെബ്ബിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ചിത്രത്തിൽ ഐക്കിക്ക് G -വാഗണിന് അടുത്തായി ഫോഴ്സ് ഗൂർഖയും പാർക്ക് ചെയ്തിരിക്കുന്നത് നമുക്ക് കാണാം. വൈറ്റ് മെർസിഡീസ് G63 AMG മോഡലിന് സമീപം പാർക്ക് ചെയ്‌തിരിക്കുന്ന ഗൂർഖയാണ് ഈ പോസ്റ്റിലെ ഹൈലൈറ്റ്. G63 -ക്ക് ലോകമെമ്പാടും ഒരു വലിയ ഫാൻ ബേസും ആരാധകരുമുണ്ട്.

ഇത് പലപ്പോഴും ഒരു ആത്യന്തിക/ കംപ്ലീറ്റ് എസ്‌യുവിയായി കണക്കാക്കപ്പെടുന്നു. ഇവിടെ കൗതുകകരമെന്നു പറയട്ടെ, ഐതിഹാസികമായ മെർസിഡീസ് എസ്‌യുവി ഫോഴ്‌സ് ഗൂർഖയേക്കാൾ ചെറുതായി കാണപ്പെടുന്നു. ഗൂർഖയ്ക്ക് മെർസിഡീസിനേക്കാൾ ഉയരമുണ്ട്, അതോടൊപ്പം കൂടുതൽ ഗംഭീരമായ നിലപാടുമുണ്ട്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഫോ്സിന് ലഭിക്കുന്നു എന്ന് തോന്നുന്നു.
അളവുകൾ താരതമ്യം ചെയ്താൽ, G63 AMG -യ്ക്ക് 4,873 mm നീളവും 2,187 mm വീതിയും 1966 mm ഉയരവുമാണ് വരുന്നത്, കൂടാതെ ഇിതിന് 2,890 mm വീൽബേസും ലഭിക്കുന്നു. 238 mm ഗ്രൗണ്ട് ക്ലിയറൻസും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. ഗൂർഖയ്ക്ക് ത്രീ -ഡോർ, ഫൈവ് -ഡോർ പതിപ്പുകൾ ഉണ്ട്, ഇത് നീളത്തിലും വലിപ്പത്തിലും G -ക്ലാസിനേക്കാൾ ചെറുതാണ്.
ഗർഖയുടെ നീളവും വീതിയും ഉയരവും യഥാക്രമം 3,965 mm, 1,865 mm, 2,080 mm എന്നിങ്ങനെയാണ്. നിങ്ങൾ ചിത്രത്തിൽ കാണാനാകുന്നതുപോലെ, അളവിന്റെ കാര്യത്തിൽ ഗൂർഖയ്ക്ക് ഉയരം G -വാഗണിനേക്കാൾ കൂടുതലാണ്. ഇവ മെർസിഡീസ് എസ്‌യുവിയേക്കാൾ ഗൂർഖയുടെ ഉയരം ഗംഭീരവുമാക്കുന്നു. ഗ്രൗണ്ട് ക്ലിയറൻസ് 233 മില്ലീമീറ്ററാണ്, അതോടൊപ്പം മൊത്തത്തിലുള്ള റോഡ് സാന്നിധ്യത്തിൽ G -വാഗണിന് തുല്യമായിരിക്കും ഇത് എന്ന് പറയാം.
രണ്ട് എസ്‌യുവികളുടെ റിയർ ലുക്കും നമുക്ക് ഇതിൽ കാണാം. ടെയിൽഗേറ്റിൽ ഫിറ്റ് ചെയ്ത സ്പെയർ വീലിന് G63 പ്രീമിയം വീൽ കവർ ലഭിക്കുമ്പോൾ, ഗൂർഖയിൽ അത് നേക്കഡാണ്. ആകെ മൊത്തത്തിൽ ഇരു മോഡലുകളുടേയും എക്സ്റ്റീരിയർ ലുക്കിന്റെയും റോഡ് പ്രസൻസിന്റെയും കാര്യത്തിൽ ജർമ്മൻ ആഡംബര മോഡലിനെ നമ്മുടെ ഗൂർഖ മലത്തിയടിക്കും എന്ന കാര്യം ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

ഗൂർഖയ്ക്ക് ഒരു മെർസിഡീസ് കണക്ഷൻ കൂടെ ഉണ്ടെന്നതാണ് മറ്റൊരു രസകരമായ വിഷയം. ഇപ്പോൾ 140 PS പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ് ഗൂർഖയ്ക്ക് കരുത്തേകുന്നത്. മുമ്പ് ഒന്നിലധികം മെർസിഡീസ് ബെൻസ് മോഡലുകളിൽ ഉപയോഗിച്ചിരുന്ന മെർസിഡീസ് OM616 എഞ്ചിൻ്റെ ഒരു ഡെറിവേറ്റീവ് ആണ് ഈ എഞ്ചിൻ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഈ ഇൻലൈൻ-ഫോർ TCIC കോമൺ റെയിൽ ഡീസൽ എഞ്ചിൻ ഒരു കാലത്ത് വളരെ ജനപ്രിയമായിരുന്നു. കൂടുതൽ രസകരമെന്നു പറയട്ടെ, 1979-നും 1991-നും ഇടയിൽ വിറ്റഴിച്ച W460 G-ക്ലാസ്സിന് ചില വിപണികളിൽ ഈ എഞ്ചിൻ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ജർമ്മൻ ഭീമൻ ഈ എഞ്ചിൻ ഘട്ടംഘട്ടമായി നിർത്തലാക്കിയെങ്കിലും, ഗൂർഖയിൽ ഫോഴ്സ് ഈ യൂണിറ്റ് ഉപയോഗിക്കുന്നത് തുടരുകയാണ്. അങ്ങനെ ഒരു വിധത്തിൽ പറഞ്ഞാൽ, ഇപ്പോഴത്തെ ഗൂർഖ പഴയ G-ക്ലാസ്സിൻ്റെ അതേ എഞ്ചിനാണ് ഉപയോഗിക്കുന്നത്!


Click it and Unblock the Notifications








