ഡല്‍ഹി വണ്ടിയടക്കം വാങ്ങാന്‍ പായുന്നവര്‍ ശ്രദ്ധിച്ചോ; അയല്‍ സംസ്ഥാനത്തെ ഈ തട്ടിപ്പില്‍ പാഠമുണ്ട്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് കാര്‍. ഒരു കാര്‍ നിരത്തിലിറക്കുമ്പോള്‍ അതിന്റെ വലിപ്പത്തിനും തരത്തിനും അനുസരിച്ച് സര്‍ക്കാറിലേക്ക് നികുതി അടക്കേണ്ടതായുണ്ട്. വില കൂടിയ ലക്ഷ്വറി കാറുകള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷ്വറി കാറുകളുടെ നികുതി വെട്ടിക്കാനായി അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവം കേരളത്തില്‍ വലിയ കോളിക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ വിലകൂടിയ കാര്‍ വാങ്ങിയ ഒരാള്‍ നികുതി വെട്ടിക്കുന്നതിനായി വ്യാജരേഖ ചമച്ച സംഭവം പുറത്തുവന്നിരിക്കുകയാണ്. എങ്ങനെയാണ് ഇയാള്‍ നികുതി വെട്ടിപ്പ് നടത്തിയതെന്നും എത്ര രൂപ പോക്കറ്റിലായെന്നും എങ്ങിനെ പിടിക്കപ്പെട്ടുവെന്നതുമടക്കമുള്ള വിവരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

സംഭവം കേരളത്തില്‍ അല്ലെന്ന് ആദ്യമേ പറയട്ടെ. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം വാഹനങ്ങള്‍ വാങ്ങി റീ-രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ ട്രെന്‍ഡിംഗ് ആണ്. അത്തരക്കാര്‍ രേഖകള്‍ നന്നായി പരിശോധിച്ച് വേണം കാറുകള്‍ വാങ്ങാനെന്ന് ഓര്‍മിപ്പിക കൂടിയാണ് ഈ സംഭവം. ഇനി സംഗതിയിലേക്ക് നമുക്ക് വിശദമായി കടക്കാം.

mercedes-benz g63 registerd gla tax scam

കര്‍ണാടകയിലെ മംഗളൂരു സ്വദേശിയായ നിഹാല്‍ അഹമ്മദ് 2017-ല്‍ മെര്‍സിഡീസ് ബെന്‍സ് AMG G 63 എന്ന കാര്‍ വാങ്ങി. ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന ഈ കാര്‍ വാങ്ങിയ ശേഷം താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ മാത്രമാണ് ഇയാള്‍ എടുത്തത്. ഈ കാര്‍ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നിഹാല്‍ അഹമ്മദ് പ്രദേശത്ത് തന്നെയുള്ള നീരജ് ശര്‍മ്മയ്ക്ക് കാര്‍ വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് കള്ളി വെളിച്ചത്തായത്.

മെര്‍സിഡീസ് ബെന്‍സ് AMG G 63 വാങ്ങാന്‍ പോകുന്ന നീരജ് ശര്‍മ്മ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ അത് മെര്‍സിഡീസ് GLA എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു. ഇതോടെ രേഖകളില്‍ സംശയം തോന്നിയ നീരജ് വാഹനത്തിന്റെ എഞ്ചിന്‍ നമ്പറും ഷാസി നമ്പറും പരിശോധിച്ചപ്പോള്‍ അത് ശരിയാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആര്‍ടി ഓഫീസില്‍ അന്വേഷിച്ചത്. അവിടെ നടത്തിയ അന്വേഷണത്തിലാണ് രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കേണ്ട നികുതി കുറയ്ക്കാന്‍ വ്യാജരേഖ ചമച്ചതാണെന്ന് കണ്ടെത്തിയത്.

car

മെര്‍സിഡീസ് AMG G 63 കാറിന് ഏകദേശം 2.5 കോടി രൂപയാണ് വില. ഇതിന് ഏകദേശം 68 ലക്ഷം രൂപ റോഡ് നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ മെര്‍സിഡീസ് ബെന്‍സ് GLA ആയി ലേബല്‍ ചെയ്തതോടെ ഈ തുക വെറും 10 ലക്ഷം രൂപയായി കുറയും. ഈ വ്യത്യാസം മുതലെടുത്ത് രജിസ്‌ട്രേഷന്‍ ചിലവ് കുറയ്ക്കാന്‍ വേണ്ടിയാണ് ഇയാള്‍ വ്യാജരേഖ ചമച്ചത്.

റീസെയില്‍ നടപടിക്രമങ്ങളുടെ സമയത്താണ് മോഡല്‍ നമ്പര്‍ മാറ്റിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഈ തട്ടിപ്പില്‍ മംഗളൂരു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് പറയപ്പെടുന്നു. ഗതാഗത വകുപ്പ് ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ബ്ലാക്ക്ലിസ്റ്റ് ചെയ്യുകയും നിലവില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും അറിയാന്‍ സാധിക്കുന്നു.

car exchange

ഈ സംഭവം ഗതാഗത വകുപ്പിലെ വലിയൊരു അഴിമതിയാണ് തുറന്നുകാട്ടുന്നത്. ഇപ്പോള്‍ ഒരു വാഹനം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതുപോലെ എത്ര വാഹനങ്ങള്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയില്ല. ഇത് കണ്ടെത്തിയാല്‍ വലിയ നികുതി വെട്ടിപ്പ് നടന്നതായി തെളിയും. നിലവില്‍ വാഹന നിര്‍മ്മാണ കമ്പനികളും സര്‍ക്കാരും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ തടസങ്ങളുണ്ട്.

വാഹന നിര്‍മ്മാണ കമ്പനികള്‍ എഞ്ചിന്‍, ഷാസി നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സര്‍ക്കാരിന് നല്‍കുകയാണെങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ എളുപ്പത്തില്‍ ഒഴിവാക്കാന്‍ സാധിക്കും. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ സര്‍ക്കാരിന്റെ വരുമാന നഷ്ടം ഒഴിവാക്കാനും സത്യസന്ധമായി നികുതി അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കാനും സാധിക്കും.

സമാനമായ രീതിയില്‍ പുതുച്ചേരി പോലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടകയില്‍ ഉപയോഗിക്കുന്ന കാറുകള്‍ക്കെതിരെയും അധികൃതര്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. റോഡ് ടാക്‌സ് വെട്ടിച്ചതുമായി ബദ്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കര്‍ണാടക ഗതാഗത വകുപ്പ് മെര്‍സിഡീസ്, ഔഡി, പോര്‍ഷ, റോള്‍സ് റോയ്‌സ് എന്നിവയടക്കം നിരവധി കാറുകള്‍ പിടികൂടിയിരുന്നു.

Source

More from DriveSpark

Article Published On: Saturday, June 28, 2025, 10:00 [IST]
English summary
Mercedes benz g63 amg registered as gla suv for tax evasion seized in karnataka
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X