ബെൻസ് ഉണ്ടായാൽ പോര തലയ്ക്ക് അകത്ത് ആൾതാമസം കൂടി വേണം; ബീച്ചിൽ കുടുങ്ങിയ വീഡിയോ വൈറൽ
ആഡംബര വാഹനങ്ങൾ സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. എന്നാൽ അത് മെയിൻ്റെയിൻ ചെയ്യാൻ കൂടി പഠിക്കണം, അല്ലെങ്കിൽ അത് എങ്ങനെ ഉപയോഗിക്കണം എന്ന് പലർക്കും അറിയില്ല. വാഹനത്തിൻ്റെ കഴിവും പരിമിതികളും അറിഞ്ഞ് വേണം വാഹനമോടിക്കാൻ. സാഹസം കാണിക്കാനും അഭ്യാസം കാണിക്കാനും മുതിരുമ്പോൾ സുരക്ഷ നോക്കി വേണം ചെയ്യാൻ. മണ്ടത്തരങ്ങൾ കാണിച്ചാൽ നഷ്ടം ലക്ഷങ്ങളായിരിക്കും. അത്തരത്തിൽ കാശിൻ്റെ ഹുങ്ക് നിറഞ്ഞ ഒരു വ്യക്തി കാണിച്ച അഭ്യാസം സോഷ്യൽ മീഡിയയിൽ വൈറലാണ്. അത് എന്താണെന്ന് അറിയാൻ ഈ ലേഖനം തുടർന്ന് വായിക്കുകയും വീഡിയോ കാണുകയും ചെയ്യാൻ മറക്കരുതേ.
ലോകത്ത് പലയിടത്തും ഡ്രൈവ് ഇൻ ബീച്ചുകളുണ്ട്. ഇന്ത്യയിൽ കുറച്ച് ബീച്ചുകളിൽ മാത്രമേ വാഹനം ഇറക്കാൻ അനുമതി നൽകാറുളളു. ബീച്ചിലെ മണലിന് ഉറപ്പുണ്ടെങ്കിൽ മാത്രമേ വാഹനങ്ങൾ ഇറക്കാൻ സാധിക്കു. വാഹനമിറക്കാൻ അനുമതി ഇല്ലാത്ത ഒരു ബീച്ചാണ് ഗുജറാത്തിലെ സൂറത്തിലുളളത്. അവിടെ മെർസിഡീസ് ബെൻസ് GLE എസ്‌യുവി ഇറക്കിയ ഡ്രൈവറിന് പറ്റിയ അബദ്ധമാണ് വൈറലായത്.

അഭ്യാസം കാണിക്കാൻ ബീച്ചിൽ വെളളം കുറവുളള സ്ഥലത്തേക്ക് വാഹനമിറക്കിയപ്പോൾ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുകയു വാഹനം മണലിൽ പുതഞ്ഞ് പോകുകയും ചെയ്തു. വീഡിയോയിൽ കാണുന്നത് പോലെ വാഹനത്തിൻ്റെ ടയർ പൂർണമായും മണലിൽ മൂടി പോയി. കെട്ടിവലിക്കാതെ വാഹനം പുറത്ത് എടുക്കാൻ സാധ്യമല്ല. പഴയ തലമുറ ബെൻസാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് അവർക്ക് എന്തു സംഭവിച്ചു എന്ന വ്യക്തമല്ല.
മെര്‍സിഡീസ് ബെന്‍സ് GLE ഒരു ആഡംബര എസ്‌യുവി മോഡലാണ്. അത്യാധുനിക ഫീച്ചറുകളും മികച്ച സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ വാഹനം മികച്ച യാത്രാനുഭവത്തിനും പേരുകേട്ടതാണ്. നിലവില്‍ ഈ വേരിയന്റിന് 99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇതിന്റെ ഓണ്‍റോഡ് വില ഏകദേശം 1.25 കോടി രൂപ വരും.

ഇതുകൂടാതെ ഈ കാറില്‍ മറ്റ് 2 വേരിയന്റുകളും നിലവില്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ 450 4Matic വേരിയന്റിന് ഏകദേശം 1.40 കോടി രൂപയാണ് ഓണ്‍റോഡ് വില. മറ്റൊന്ന് 450d 4Matic വേരിയന്റാണ്. ഇതിന് ഏകദേശം 1.50 കോടി രൂപയാണ് ഓണ്‍റോഡ് വില. മെര്‍സിഡീസ് ബെന്‍സ് GLE-യില്‍ ആകെ 3 എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണവ.
ഈ 3 എഞ്ചിനുകളോടൊപ്പം 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും നല്‍കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളിച്ചാണ് ജർമൻ വാഹന നിർമാതാക്കൾ പുതിയ GLE എസ്‌യുവിയും പണിതിറക്കിയിരിക്കുന്നത്. മുൻവശത്ത് പുതുക്കിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ബമ്പർ, പുതുക്കിയ ടെയിൽ ലൈറ്റ്, അലോയ് വീലുകൾ എന്നിവയാണ് വാഹനത്തെ അടിപൊളിയാക്കുന്ന കാര്യങ്ങൾ.

ആഡംബരമേകുന്ന യാത്രകൾക്കായി മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച അകത്തളമാണ് മെർസിഡീസ് ബെൻസ് GLE മോഡലിൽ ഒരുക്കിയിട്ടുള്ളത്. കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റീക്ലൈനബിൾ സീറ്റുകൾ എന്നീ സവിശേഷതകളാണ് എസ്‌യുവിയുടെ പ്രധാനപ്പെട്ട കാര്യങ്ങൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








